പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കും, വിനയായത്  മംഗലാപുരം - ഡല്‍ഹി കലാപങ്ങളിലെ പങ്ക്

2018 ജനുവരിയില്‍  തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി  ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവല്‍,
എന്‍ഐഎ മേധാവി ദിനകര്‍ ഗുപ്ത, ഐബി ഡയറക്ടര്‍ തപന്‍ ധേക്ക  എന്നിവര്‍ നിരന്തരമായി കൂടിയാലോചനകള്‍ നടത്തി. ഇതേ തുടര്‍ന്ന്  എന്‍ ഐ എ തന്നെയാണ്  പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയതെന്നും അറിയുന്നു.