മരണം പതിയിരിക്കുന്ന കുഴികള്‍

പത്ത് ലക്ഷം രൂപ കുഴികള്‍ അടക്കാന്‍  നല്‍കിയിട്ട് അതില്‍ കേവലം രണ്ട് ലക്ഷം രൂപാമാത്രം ചിലവഴിച്ചത് എന്ത് കൊണ്ടാണെന്ന് അന്വേഷിക്കേണ്ടതാണ്.  ഇക്കാര്യത്തില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം  പുറത്ത് വരും. സര്‍ക്കാര്‍ പണം നല്‍കിയിട്ടും അത് ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടുകാര്‍  സ്വന്തം  പോക്കറ്റില്‍ നിന്ന് പണമെടുത്ത്  കുഴികള്‍ അടക്കുകയാണ്. ജനങ്ങളില്‍  നിന്ന് റോഡുനികുതിയടക്കം എല്ലാം പിരിച്ചെടുത്തിട്ടും,  യാത്രക്കാര്‍്ക്ക്  സ്വന്തം ജീവന്‍ രക്ഷിക്കണമെങ്കില്‍    കയ്യിലെ പണമെടുത്ത് റോഡിലെ കുഴികള്‍ മൂടണം എന്ന അവസ്ഥയാണ്. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാര്‍  എന്ന  സംവിധാനം   അമ്പേ പരാജയപ്പെടുന്നതിന്  ഇതിനെക്കാള്‍ മികച്ച  ഉദാഹരണം വേറെ ചൂണ്ടിക്കാണിക്കാനില്ല.