ചോദ്യം ചോദിച്ചാല്‍ കേസെടുക്കുമോ?

ഭരണ നേതൃത്വത്തെ അലോസരപ്പെടുത്തുന്ന  ഏത് മാധ്യമപ്രവര്‍ത്തകനെയും കാത്തിരിക്കുന്നത് ഇത്തരം കേസുകളാണ്. നിങ്ങള്‍ പോലും അറിയാതെ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍  ആരെങ്കിലും നല്‍കിയ കേസില്‍ നിങ്ങള്‍  പ്രതിചേര്‍ക്കപ്പെട്ടേക്കാം.  അങ്ങിനെ  പ്രതി ചേര്‍ക്കപ്പെടുന്നത്  നിങ്ങളെ ആരും അറിയിച്ചെന്നും വരില്ല. നിങ്ങള്‍ കുടംബാംഗങ്ങള്‍ക്കൊപ്പമായിരിക്കുമ്പോഴോ,  ജോലി സ്ഥലത്തായിരിക്കുമ്പോഴോ,  സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴോ വേണമെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യം എന്നതൊക്കെ ഭരിക്കുന്നവര്‍ക്ക് ഹിതകരമായ സമയത്ത് മാത്രം  പ്രസക്തിയുളള വാക്കുകളാണ്.  അവര്‍ക്ക് അഹിതകരമായ സമയങ്ങളില്‍  മാധ്യമ സ്വാതന്ത്ര്യവും, ജനാധിപത്യ   ബോധവുമെല്ലാം ഞെരുക്കി  അമര്‍ത്തപ്പെടുമെന്ന് മനസിലാക്കാന്‍ വിനുവിനെപ്പോലുള്ളവരുടെ  ഉദാഹരണം ധാരാളം