കുടിവെള്ളത്തിന് ക്ഷാമം ഉണ്ടെന്ന് പറയാനെത്തിയ സ്ത്രീയെ ഗുജറാത്തിലെ നരോദ എംഎല്‍എ ബല്‍റാം താവനി റോഡിലിട്ട് ചവിട്ടി. മറ്റു സ്ത്രീകള്‍ക്കൊപ്പം പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ നിലത്ത് വെച്ച് എംഎല്‍എയുടെ ആളുകള്‍ അടിയ്ക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു.
സംഭവത്തില്‍ ആദ്യം മാപ്പ് പറഞ്ഞ എം.എല്‍.എ താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ സ്വയംരക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്ന് പിന്നീട് ന്യായീകരിച്ചു. എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെ ബല്‍റാം താവനി വന്ന് ചവിട്ടുന്നത് വ്യക്തമാണ്.
എം.എല്‍.എയുടെ ആളുകള്‍ തന്നെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു. ഇവര്‍ എന്‍.സി.പി വാര്‍ഡ് നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല.
This is how MLA behave after election.
Election done Everything done @narendramodi @BJP4India @INCIndia @AmitShah
Please suspend him for this behavior. Otherwise your beti bachao beti padhao is nothing.#balramthavani #mlanaroda #BetiBachaoBetiPadhao https://t.co/IjjpQMcz5j— Udaypatel (@mr_u_day) June 2, 2019
Read more