കേരള ബാങ്കിനെ രണ്ടാമത്തെ വലിയ ബാങ്ക് ആക്കും; ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കും 13 കോടി

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വലിയ പദ്ധതികളില്‍ ഒന്നായ കേരള ബാങ്ക് ലയനം പൂര്‍ണമായി വരികയാണെന്ന് ധനമന്ത്രി. കേരള ബാങ്ക് കേരളത്തിലെ തന്നെ രണ്ടാമത്തെ വലിയ ബാങ്കായിരിക്കും എന്നും ഇതിന്റെ സോഫ്റ്റ്‌ വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു.

ചുരുങ്ങിയ കാലയളവില്‍ മികച്ച ബാങ്കിംഗ് സേവനം നല്‍കാന്‍ കേരളാ ബാങ്കിനാകുമെന്നും പറഞ്ഞു. കേരളാ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഓഹരി മൂലധനം ഉയര്‍ത്താന്‍ 200 കോടിയും വകയിരുത്തി.

ലോക കേരളസഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കുമായി 13 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്.

.