രണ്ടാഴ്ചക്കുള്ളിൽ കൊല്ലപ്പെട്ടത് മൂന്നു സി.പി.എം പ്രവർത്തകർ; അറസ്റ്റിലായത് കോൺ​ഗ്രസ് പ്രവർത്തകർ, പ്രതിഷേധം രൂക്ഷമാവുന്നു

തിരുവനന്തപുരം വെഞാറമൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മൂന്ന് സി.പി.ഐ.എം പ്രവർത്തകർ കൊലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.

തിരുവനന്തപുരത്തു വെഞ്ഞാറമൂട്ടിൽ മിഥിലാജും (30) ഹക് മുഹമ്മദു (24) മാണ് കൊല്ലപ്പെട്ടത്. ഓ​ഗസ്റ്റ് ഇരുപതാം തിയതിയാണ് ആലപ്പുഴയിൽ സിയാദ് (35) കൊല്ലപ്പെട്ടത്. രണ്ട് സംഭവത്തിലും അറസ്റ്റിലായത് കോൺ​ഗ്രസ് പ്രവർത്തകരും. ഇതോടെ പ്രതിഷേധം രൂക്ഷമാവുകയാണ്.

കെ.ജെ ജേക്കബ് ഫെയ്സ്ബുക്ക് കുറിപ്പ്

രണ്ടാഴ്ചക്കുള്ളിൽ മൂന്നു സി പി എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. മൂന്നും ചെറുപ്പക്കാർ.
തിരുവോണത്തലേന്നു, തിരുവനന്തപുരത്തു വെഞ്ഞാറമൂട്ടിൽ മിഥിലാജും (30) ഹക് മുഹമ്മദു (24) മാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണ് എന്നാണ് പൊലീസ് പറയുന്നത്.
ഇരുപതാം തിയതിയാണ് ആലപ്പുഴയിൽ സിയാദ് (35) കൊല്ലപ്പെട്ടത്. എന്റെ മക്കളെ ഓർത്ത് കൊല്ലരുതെന്ന് യാചിച്ച ചെറുപ്പക്കാരനെയാണ് ഇല്ലാതാക്കിയത്.
മൂന്നു കേസുകളിലും പിടിയിലായവരിൽ അധികവും ഒരു വാർഡ് കൗൺസിലറടക്കം, കോണ്ഗ്രസുകാരാണ്.
എന്താണ് കോൺഗ്രസ് എന്ന അഹിംസാ പാർട്ടിയുടെ കേരളത്തിലെ പ്ലാൻ?

https://www.facebook.com/kj.jacob.7/posts/10221889589524439

ഷെഫീക്ക് താമരശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ചരിത്രത്തിലിതു വരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ നമ്മുടെ നാട് കടന്നുപോകുമ്പോഴും കേവലം ദിവസങ്ങളുടെ ഇടവേളയിൽ അവർ മൂന്ന് ജീവനുകളെടുത്തു. ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണമെത്തിച്ച് തിരികെ വരുന്ന വഴി കൊലക്കത്തിയുടെ മുന്നിൽപ്പെട്ട ആലുപ്പുഴയിലെ സിയാദിന്റെ “എനിക്ക് രണ്ട് കുഞ്ഞുമക്കളുണ്ട്, എന്നെ കൊല്ലരുത്” എന്ന അഭ്യർത്ഥന എവിടെയും ഫീച്ചറുകളും തുടർപരമ്പരകളുമായില്ല. തിരുവോണ തലേനാളിൽ ഇരുട്ടിൽ കൊല ചെയ്യപ്പെട്ട ഹഖ് മുഹമ്മദ്, മിദ്‌ലാജ് എന്നീ പേരുകൾക്കും മുഖ്യധാരയിൽ അൽപായുസ്സ് മാത്രമാകാനാണ് സാദ്ധ്യത.
അവർക്കിനിയും വടിവൊത്ത ഖദറുകളിഞ്ഞ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അക്രമരാഷ്ട്രീയത്തിനെതിരെ ഉച്ഛത്തിൽ പ്രഭാഷണങ്ങൾ നടത്താം. ഈ ചോരക്കറകൾ അവരെ ഒരിക്കലും വിചാരണ ചെയ്യില്ല, ഈ കൊലപാതക കണക്കുകൾ അവരെ ഒരിക്കലും ഓഡിറ്റ് ചെയ്യില്ല. അത് കൂടിയാണ് കേരളം.
രക്തസാക്ഷികൾക്ക് അന്ത്യാഭിവാദ്യങ്ങള്

https://www.facebook.com/shafeeq.thamarassery/posts/3341747825910913