മകള്‍ക്ക് മാനസിക വിഭ്രാന്തി, 15 വര്‍ഷം മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ടു, ഒടുവില്‍ മരണം

ജപ്പാനില്‍ മാനസിക അസ്വാസ്ഥ്യമുള്ള സ്വന്തം മകളെ മാതാപിതാക്കള്‍ പതിനഞ്ച് വര്‍ഷത്തിലധികം മുറിയില്‍ പൂട്ടിയിട്ട് ഒടുവില്‍ ദയനീയമായി കൊല്ലപ്പെട്ടു. 33 വയസുകാരിയായ യുവതി പോഷകാഹാരക്കുറവ് കൊണ്ടാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ഒസാകാ നിവാസികളായ യെസുതാക്ക കാക്കിമോട്ടോയും ഭാര്യ യുക്കാരിയുമാണ് 16 വയസുള്ള മകള്‍ എയ്‌റിയെ പതിനഞ്ച് വര്‍ഷം വീട്ടിനുള്ളിലെ മുറിയില്‍ പൂട്ടിയിട്ടത്.

മകള്‍ക്ക് 16 വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ അവളെ പൂട്ടിയിട്ടത്. മാനസിക വിഭ്രാന്തിയുള്ള മകള്‍ ആക്രമവാസന കാണിച്ച് തുടങ്ങിയപ്പോഴാണ് പൂട്ടിയിട്ടതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ദിവസത്തില്‍ ഒരു തവണ ഭക്ഷണം കൊടുക്കാറുണ്ട്. മകളെ പൂട്ടിയിട്ട വിവരം മറ്റാരുടെയും നിരീക്ഷണത്തില്‍പ്പെടാതിരിക്കാന്‍ വീടിന് ചുറ്റും 10 നിരീക്ഷണക്യാമറകള്‍ വെച്ചിട്ടുണ്ടായിരുന്നു. മറ്റുള്ളവവര്‍ മകളെ പൂട്ടിയിട്ടിരക്കുന്ന മുറിക്ക് സമീപം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാനായിരുന്നു ക്യാമറ സ്ഥാപിച്ചത്.

33 വയസുകാരിക്ക് മരണസമയത്ത് 19 കിലോ ശരീരഭാരം മാത്രമാണുണ്ടായത്. നിയമവിരുദ്ധമായി ശരീരം മറവു ചെയ്തതിന് മാത്രമാണ് ആദ്യം പോലീസ് കേസെടുത്തത്. സംഭവത്തിന്റെ മറ്റു വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടില്ല.