നവംബര്‍ 8: 'ഡിജിറ്റല്‍ ഇന്ത്യയെന്ന് പറഞ്ഞ് - പാസ്ബുക്കും മനുഷ്യനും വാതിലിനപ്പുറം തള്ളപ്പെട്ടോ?'

കൊച്ചിയുടെ തെരുവുകളിൽ നിശബ്ദമായ സാമ്പത്തിക വിലാപംനോട്ടു നിരോധനത്തിന്റെ ഒൻപത് വർഷങ്ങൾക്കുശേഷം, കൊച്ചിഎറണാകുളം മലയാളികളുടെ ഹൃദയം ഇന്നും ചോദിക്കുന്നു: കള്ളപ്പണക്കാരെ പിടിക്കാനാണോ യാത്ര തുടങ്ങിയതെങ്കിൽ, എന്തുകൊണ്ട് സാധാരണക്കാരന്റെ കയ്യിൽ നിന്ന് പണം അവകാശം, വിശ്വാസം, പാസ്ബുക്ക് എല്ലാം മറഞ്ഞത്?

2016 നവംബർ 8-ാം തീയതി രാത്രി എട്ട് മണിക്ക്, രാജ്യത്തിന്റെ ടെലിവിഷൻ സ്ക്രീനുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടു. ഒരു ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു  “രാജ്യത്ത് വിതരണം ചെയ്യുന്ന ₹500, ₹1000 നോട്ടുകൾ ഇന്ന് അർദ്ധരാത്രി മുതൽ അസാധുവാണ്.” ദേശീയ സുരക്ഷ, കള്ളപ്പണം, നക്കൽനോട്ടുകൾ, ഭീകര ധനസമാഹരണം എന്നിങ്ങനെ ഒരൊറ്റ പ്രസംഗത്തിൽ പരസ്യമായി പറഞ്ഞ വാക്കുകൾ, ചായക്കടക്കാരന്റെ ജീവിതത്തിലും മൈഗ്രന്റ് തൊഴിലാളിയുടെ കിടപ്പാടത്തിലും പെരുമ്പാവൂർ ഫർണിച്ചർ ഷെഡുകളുടെ പൊടിയിലും അതേ രാത്രി തന്നെ അര്‍ത്ഥം മാറിത്തുടങ്ങി. ആ പ്രസംഗം ചരിത്രത്തിൽ രേഖപ്പെടുത്തിയെങ്കിലും, അതിന്റെ പ്രതികരണം ഏറ്റവും ആദ്യം കേട്ടത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനങ്ങളല്ല; മറിച്ച് കൊച്ചിയുടെ അടിത്തറയിൽ ജോലി ചെയ്തിരുന്ന അധ്വാനികളുടെ നെഞ്ചുകളിൽ ആയിരുന്നു.

കൊച്ചി , കേരളത്തിന്റെ പട്ടണനയങ്ങളിലും തൊഴിൽസം‌ഘടനകളാലും സാമ്പത്തിക മത്സരപ്രവർത്തനങ്ങളിലും നിർണായകമായ ഒരു നഗരമാണ്. അന്താരാഷ്ട്ര തുറമുഖം, മലപ്പുറം–കണ്ണൂർ–ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും, ഉത്തരേന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കും, ഗൾഫ് വഴി വന്ന രൂപയുടെ ചാലകശക്തിയുമാണ് ഈ നഗരത്തിന്റെ ധമനിയാകുന്നത്. എന്നാൽ നോട്ടു നിരോധനത്തിന്റെ രാത്രിയിൽ, മെട്രോ പാളങ്ങളുടെ കീഴിൽ നിൽക്കുന്ന കോൺക്രീറ്റ് തൂണുകൾക്കിടയിലൂടെ കൊടുങ്കറ്റ് വീശി അടിച്ചു  — “ഇനി രൂപയുടെ നിറം മാറുംഅത് ഞങ്ങളുടെ ജീവിതത്തിന്റെ നിറം മാറ്റുമോ?”

രാവിലെ ബാങ്കുകളുടെ മുന്നിൽ നീണ്ട ക്യൂവിൽനിൽക്കുന്നവർ  ധനികർ അല്ലായിരുന്നു, പലപ്പോഴും അവർക്കു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ ഒരു ഫർണിച്ചർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ബീഹാറുകാരനായ രാജേഷ് കുമാർ SEF (Student Empowerment Foundation) പഠനത്തിൽ പറയുന്നത് ഇങ്ങനെയാണ് ‘ “പത്തു വർഷമായി ഞാൻ ഈ നഗരത്തിൽ ആണ്. കൊച്ചി എന്റെ സ്വന്തം നാട്ടിനെക്കാൾ അടുത്തതായി തോന്നി. എന്നാൽ ആ രാത്രി ഞങ്ങൾ കൈയിൽ പിടിച്ചിരുന്ന പണത്തിന്റെ ഭാരവും മാന്യതയൊന്നുമില്ലാതായി. ബാങ്കിൽ കൊണ്ടുപോയപ്പോൾ, ആ പണത്തിന് പോലും നമ്മുടെ മുഖം കാണിക്കേണ്ടതില്ലെന്ന് അവർ പറയുന്നു.”

Student Empowerment Foundation 2024–25 കാലഘട്ടത്തിൽ നടത്തിയ പഠനപ്രകാരം, നോട്ടു നിരോധനത്തിന്റെ ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ പെരുമ്പാവൂർ, മരട്, ഇടപ്പള്ളി. കളമശ്ശേരി മേഖലകളിൽ പ്രവർത്തിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളിൽ 18% പേർക്ക് ജോലി നഷ്ടപ്പെട്ടു, 32% പേർക്ക് വരുമാനം പകുതിയായി കുറഞ്ഞു. ഈ ആളുകൾക്ക് പണത്തിന്റെ വില പോകുന്നതിലുപരി, അവരുടെ അസ്തിത്വത്തെ തന്നെ സംശയിക്കേണ്ടിവന്ന ഒരു നിമിഷമായിരുന്നു അത്.

കൊച്ചിയുടെ തൊഴിലവസരങ്ങൾ മിക്കവാറും “കൈപ്പണത്തിൽ” നിന്നാണ് വളർന്നത്. കഠിനാധ്വാനം കൊണ്ട് വാങ്ങിയ ദിനവേതനത്തിൽ നിന്നും സൂക്ഷിച്ച ഒരു പിടി നാണയമായിരുന്നില്ല — അത് വീട്ടിലേക്ക് പോകുന്ന റെയിൽവേ ടിക്കറ്റും, കുട്ടിക്ക് വാങ്ങിയ സ്കൂൾ ബുക്കും, ബിഹാറിലോ ഒഡീഷയിലോ നിന്ന് ടെലിഫോൺ കോളിനായി റീചാർജ് ചെയ്ത സിംകാർഡും ആയിരുന്നു. അപ്പോൾ അസാധുവായെന്ന് പ്രഖ്യാപിച്ച നോട്ടുകൾ വെറും വില ഇല്ലാതാവുക അല്ല ചെയ്തത് അതിലൂടെ മനുഷ്യരുടെ ബന്ധങ്ങളും സ്വപ്നങ്ങളുടെ ബാക്കിയുമാണ് മുരടിച്ചത്. “അവൾ മടക്കി നൽകിയ പത്തു രൂപ നോട്ട് എടുത്തപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല. അക്കൗണ്ട് ഇല്ലാതിരുന്നത് എന്റെ കുറ്റമാണോ?” — ഈ വാക്കുകൾ മരടിലെ മീൻച്ചന്തയിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയുടെതായിരുന്നു.

കൊച്ചി നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ബ്രോഡ്‌വേ, മട്ടാഞ്ചേരി, പുലർത്തിയിരുന്ന പഴയ വ്യാപാര ശബ്ദങ്ങളെല്ലാം ആ രാത്രിയുടെ നിശ്ശബ്ദതയിൽ മറഞ്ഞുപോയി. ഡോക്സ്, ഫോർട്ട്കോച്ചി മാർക്കറ്റ്, എറണാകുളം ചന്തകൾ ഇവിടെയുള്ള വ്യാപാരം ബാങ്ക് ഡിമാൻഡ് ഡ്രാഫ്റ്റിലോ ചെക്കിലോ സഞ്ചരിച്ചിരുന്നില്ല; പാഴ് നാണയത്തിലും വിയർപ്പിലുമായിരുന്നു. നോട്ടു നിരോധനത്തിന്റെ അടുത്ത ദിവസം പ്രഭാതത്തിൽ മാർക്കറ്റുകൾ തുറന്നിരുന്നില്ല. കടകൾ തുറന്നാലും കൈനീട്ടുന്ന ആളുകളുടെ കണ്ണുകളിൽ പണം കൊടുക്കുന്ന ഭയം നിറഞ്ഞിരുന്നു. “പത്ത് വർഷം പിന്നെ വിൽപ്പന കുറയാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. എന്നാൽ ആ രാവിലെ ആദ്യമായി ആരും വന്നില്ല,” എന്ന് ബ്രോഡ്‌വേയിലൊരു സ്പെയർപാർട്സ് കടയുടമ SEF പഠനത്തിൽ പറയുന്നു.

ഇത് വെറും പണത്തിന്‍റെ ക്ഷാമകഥയല്ല, ഒരു നഗരത്തിന്റെ നിശ്ശബ്ദ വിലാപം തന്നെയാണ്. കൊച്ചിയിൽ നോട്ടിന്റെ മൂല്യം മാത്രമല്ല നഷ്ടം  ആത്മവിശ്വാസം നഷ്ടപ്പെട്ടു, വിനിമയത്തിനുള്ള അടിത്തറ തകർന്നു, ഇടപാടെന്ന സാമൂഹ്യബന്ധം പൊളിഞ്ഞു. പല കടകളിൽ ‘Cash Only’ എന്ന് എഴുതിയിരുന്ന ബോർഡുകൾ അന്നുമുതൽ ‘Closed’ ആയി മാറി. അന്ന് മുതൽ ചെറുകിട ജീവിതങ്ങൾ സംസാരിക്കുന്നത് പണത്തേക്കാൾ അനിശ്ചിതത്വത്തെ കുറിച്ചാണ്.“ഇനിയും കാശ് കൊടുക്കാൻ വരുമോ? അല്ലെങ്കിൽ ഫോണിലെ QR കോഡ് കാണിച്ച് തിരികെ പോകുന്ന കാലമാകുമോ?”

ഈ നിമിഷത്തിലാണ് രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറി തുടങ്ങിയത്. സർക്കാർ പ്രഖ്യാപിച്ചു: “കാഷ്  മാറി, ഡിജിറ്റൽ ആയിരിക്കും പുതിയ ഇന്ത്യയുടെ അടിത്തറ.” കൊച്ചി നഗരത്തിൽ ആദ്യമായി Google Pay, PhonePe, UPI എന്ന വാക്കുകൾ കച്ചവടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നോട്ടില്ലാത്തവർക്കും പണം കൈവശമില്ലാത്തവർക്കും “സ്കാൻ ചെയ്യൂ, പണം എത്തും” എന്ന് പറഞ്ഞപ്പോൾ പലർക്കും അതൊരു രക്ഷപെടലായിരുന്നു. പക്ഷേ അതേ സ്കാനിംഗ് പലരുടെയും ബാങ്ക് ബാലൻസ് തിന്നുകളഞ്ഞുകൊണ്ടിരുന്നതെന്ന് പിന്നീട് മാത്രമാണ് മനസ്സിലായത്.

നോട്ടിന്റെ നിറം മാറിയപ്പോൾ ജീവിതം പെട്ടെന്ന് ബാങ്ക് അക്കൗണ്ടുകളിൽ അടച്ചിരിക്കാൻ നിർബന്ധിതമായി. “നിങ്ങളുടെ പണം ഇനി കയ്യിലല്ല, ഫോണിലായിരിക്കണം,” എന്ന ഭരണത്തിന്റെ ഉപദേശം കൊച്ചിയിലെ തൂക്കുപാലത്തിനടിയിലെ വഴികളിൽ നിന്ന് ഉത്തരവാദിത്തമില്ലാതെ പായിപ്പിച്ചു. കുഴഞ്ഞുറങ്ങുന്ന അഭയാർഥികൾ പോലെയല്ല, പരസ്പരം കൈപിടിച്ച് ജീവിക്കുന്ന തൊഴിലാളികൾ തന്നെയാണ് ഈ നഗരത്തിന്റെ യാഥാർത്ഥ്യ ഉടമകൾ എന്ന് പറയപ്പെടാറുണ്ട്, പക്ഷേ ആ തൊഴിലാളികൾക്കാണ് ആദ്യം ചോദ്യം കേൾക്കേണ്ടിവന്നത്  “ബാങ്ക് അക്കൗണ്ട് ഉണ്ടോ?”, “Aadhaar linked UPI ഉണ്ടോ?”, “PAN രേഖയുണ്ടോ?” ഇവർ ഉന്നത വിദ്യാഭ്യാസമുള്ള ഉപഭോക്താക്കളോ നിക്ഷേപകരോ അല്ലായിരുന്നു; ദിവസവും രാവിലെ പണി കിട്ടിയാൽ മാത്രമേ രാത്രി ഭക്ഷണത്തിനുള്ള അപ്പം ഉറപ്പുവരുത്താൻ കഴിയുന്ന മനുഷ്യരായിരുന്നു.

ഡിജിറ്റൽ ഇന്ത്യയുടെ ആദ്യ ചുവടുകൾ കൊച്ചിയിൽ തിളങ്ങിയത് മാളുകളിലും കോഫീഷോപ്പുകളിലുമല്ല, മറിച്ച് കടുത്ത യാഥാർത്ഥ്യത്തിലായിരുന്നു. പെരുമ്പാവൂരിലെ ഫർണിച്ചർ നിർമാണശാലയിലെ മാനുവൽ വർക്കറുടെ കൈയിൽ ചീഞ്ഞ പച്ചനോട്ട് പിടിച്ചുനിന്ന ഒരുനിമിഷം, ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു: “ഇത് ഇനി പണം അല്ല. അക്കൗണ്ടിൽ ഇടണം.” അതേ സമയം കൊച്ചിയിലെ മുത്തശ്ശി പണമായി പാലിന്റെ പണം വാങ്ങാൻ തയ്യാറായില്ല, കാരണം “പുതിയ നോട്ടില്ലെങ്കിൽ കൊടുക്കാൻ സർക്കാർ വിലക്കിയിട്ടുണ്ട്” എന്ന് പറഞ്ഞു.

Student Empowerment Foundation (SEF) പഠനം ഡാറ്റ മാത്രമല്ല പറഞ്ഞത്; ജീവിതത്തിന്റെ ശ്വാസത്തെയാണ് പിടിച്ചത്. 2024–25 ലെ പഠനത്തിൽ രേഖപ്പെടുത്തിയ പ്രതിഭാസങ്ങളിൽ 64 ശതമാനം ചെറുകിട വ്യാപാരികളും തൊഴിൽക്കാരും ഡിജിറ്റൽ ഇടപാടുകളിൽ പ്രവേശിക്കാൻ നിർബന്ധിതരായെന്ന് സമ്മതിച്ചു. എന്നാൽ അതേ ആളുകളിൽ 58 ശതമാനം പേരുടെ ആദ്യ പ്രതികരണം ഒരേ  “ഭയം.” ചിലർ പറഞ്ഞു: “Google Pay എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലായിട്ടുമില്ല. ബാങ്ക് balance എപ്പോഴാണ് ശൂന്യമാകുക എന്ന ഭയം മാത്രമേ ഉള്ളൂ.” പൈസ ഇട്ടാലും മൈനസ് ബാലൻസ്  ഓട്ടോ തൊഴിലാളി പറയുന്നു സ്വന്തം നമ്പറിൽ പൈസ ഇടരുതേ എന്ന് ‘

കൊച്ചി നഗരത്തിൽ ഇതേ സമയത്ത് QR കോഡ് തട്ടിപ്പുകൾ ഉയർന്നു. തൊപ്പുംപടി മുതൽ കളമശേരി വരെയുള്ള പ്രദേശങ്ങളിൽ SEF ശേഖരിച്ച 52 വ്യാജ ഇടപാട് കേസുകൾ ഒരു പുതിയ വഞ്ചനയുടെ രൂപകൽപ്പനയായിരുന്നു. മീനച്ചന്തയിലെ ഒരു തൊഴിലാളി പറഞ്ഞു: “ഒരു ആളു വന്നു QR കാണിച്ചു. സ്കാൻ ചെയ്തു. അദ്ദേഹം ചിരിച്ച് പോകുകയും ചെയ്തു. മൊബൈൽ സ്ക്രീനിൽ ‘Payment Successful’ എന്ന് വന്നു. പക്ഷേ പണം അക്കൗണ്ടിലെത്തിയില്ല. പിന്നെ ഞാനാണ് കുറ്റവാളി ഇന്ത്യയിൽ കാരണം ഞാനത് തിരിച്ചറിഞ്ഞില്ല.” ഞാൻ തെളിയിക്കണംപൈസ കിട്ടിയില്ല എന്ന് അധ്വാനിക്കേണ്ട സമയം കിട്ടേണ്ട പൈസയുടെ പിന്നാലെ പോയി ദാരിദ്ര്യം പിടിച്ചുവാങ്ങുന്നു. കുറ്റവാളിയേപോൽ നിൽക്കേണ്ടി വരുന്നു

കൊച്ചി നഗരത്തിന്റെ ഭൂപടം തീർക്കുന്നത് പണംകൊണ്ട് മാത്രമല്ല, വിശ്വാസത്താലാണ്. എന്നാൽ നോട്ടുനിരോധനത്തിനുശേഷം വിശ്വാസമാണ് ആദ്യം ഇല്ലാതായത് കടക്കാരനും ഉപഭോക്താവും തമ്മിലുള്ള ബന്ധം പണത്തിന്റെ ഇടപാടല്ലാതെ, പരസ്പരം കണ്ടുമുട്ടുന്ന ഒരു മൌനധാരണയായിരുന്നു: “നിനക്കുള്ള അപ്പം ഞാനുണ്ടാക്കും, നീ ഉള്ള പൈസ യെങ്കിലും നീ തന്നു.” എന്നാൽ ഡിജിറ്റലിന്റെ വരവോടെ ആ ബന്ധം സംശയത്തിന്റെ ചേതനയാകുകയായിരുന്നു. ആളുകൾ ചോദിച്ചു: “നിന്റെ ഫോണിൽ പണം അടച്ചെന്നു കാണിക്കുന്നു, പക്ഷേ എന്റെ അക്കൗണ്ടിലില്ല. എങ്കിൽ ഞാൻ വിശ്വസിക്കേണ്ടത് ഫോണിനെയോ കണ്ണുകളെയോ?”

നോട്ടു നിരോധനത്തിന്റെ ചാരം തീർന്നതിന് ശേഷം, ഭരണകൂടം ഡിജിറ്റൽ പർവ്വതങ്ങളിൽ പണിത്തുടങ്ങി. UPI, BHIM, RuPay എന്നെല്ലാം നന്മ നിറഞ്ഞ വാക്കുകളായി കേന്ദ്രത്തിൽ നിന്നു പ്രചരിച്ചപ്പോൾ, കൊച്ചിയിൽ ചോദ്യം ഉയർന്നു — “ഇതിൽ ഞങ്ങളുടെ സ്ഥാനം എവിടെ?” തൊഴിലും കുടിയേറ്റവും കച്ചവടവുമൊക്കെ ചെന്നെത്തുന്ന നഗരമാണ് കൊച്ചി. അതിന്റെ ശ്വാസകോശമായ പെരുമ്പാവൂർ ഒരിക്കൽ ‘മിനി ഗൾഫ്’ എന്നു വിളിക്കപ്പെട്ടിരുന്നു. എന്നാൽ നോട്ടുകൾ ഇല്ലാതായപ്പോൾ ആ പെരുമ്പാവൂരിൽ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന നിശ്ശബ്ദക്യാമ്പ് — വീടുകളിലേക്ക് മടങ്ങിപ്പോകുന്ന കൂട്ടങ്ങൾ, കണ്ണുനിറഞ്ഞ സ്ത്രീകൾ, ബാങ്ക് മുമ്പിൽ ദിവസങ്ങൾ കാത്തുനിന്നവർ.

SEF പഠനത്തിലെ ഒരു വയോധിക ചെറുകട ഉടമയുടെ വാക്ക് അതിന്റെ സത്യമായി നിലകൊണ്ടു: “നോട്ടുകൾ മാറ്റി. ഇപ്പോൾ പണത്തിന്റെ ഭാഷ മാറി. ഇന്നലെ വരെ ഞങ്ങളുടെ കൈയിൽ പൈസ ഉണ്ടായിരുന്നു. ഇന്ന് ഒരു സ്ക്രീനിലെ അക്കമാണ്. നാളെയോ അത് അപ്രത്യക്ഷമാകുമെന്ന ഭയം.” ഇത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നഗരത്തിൽ നിന്നല്ല, പൊരിയൽ വറുക്കുന്ന ഒരു ചായക്കടയിൽ നിന്ന് ഉയര്‍ന്ന ശബ്ദമായിരുന്നു.

നോട്ടുനിരോധനത്തിന്റെ ആദ്യ ആഴ്ചകൾക്കുശേഷം രൂപയുടെ വരിയും തിരിയും ബാങ്കുകളുടെ ഇടനാഴികളിൽ മാത്രം കുടുങ്ങിയിരുന്നില്ല; അത് സാവധാനം ജനങ്ങളുടെ ജീവിതത്തിന്റെ വാതിൽ നേരിട്ട് അടയ്ക്കുന്ന രീതിയിലേക്ക് മാറി. കൊച്ചിയിലെ ബാങ്ക് ശാഖകളെ പലരും ആ കാലത്ത് “ ദുരഅവസ്ഥയുടെ ആശുപത്രി” എന്ന് വിശേഷിപ്പിച്ചു—പക്ഷേ രോഗികളെ സ്വീകരിക്കുന്നതിനുപകരം, ബാങ്കുകൾ അവരുടെ മുന്നിൽ വാതിലുകൾ അടച്ചു. “Only ATM or Kiosk Available. Cash requests and passbook updates temporarily suspended” എന്ന് എഴുതിയ ബോർഡുകൾ എറണാകുളം നഗരത്തിനകത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടു.

മരട് മാർക്കറ്റിന് സമീപമുള്ള ഒരു ബാങ്കിന്റെ ഗ്ലാസ് വാതിലിനുമുന്നിൽ 68 വയസ്സുള്ള ക്ലാരാ സെബാസ്റ്റ്യൻ കൈയിലൊരു പഴയ പാസ്‌ബുക്ക് പിടിച്ച് നിൽക്കുകയായിരുന്നു. അവളുടെ മകൻ ഗൾഫിൽ, മകളും തിരുവനന്തപുരത്ത്. അവൾ ബാങ്ക് കൗണ്ടറിൽ കയറാൻ ശ്രമിക്കുമ്പോൾ, സുരക്ഷാ ജീവനക്കാരൻ സുതാര്യമായ ശബ്ദത്തിൽ പറഞ്ഞു: “അമ്മച്ചീ, പാസ്‌ബുക്ക് ഇനി അപ്പ്‌ഡേറ്റ് ബാങ്കിന് അകത്ത് ചെയ്യില്ല… അവിടെ ഉള്ള കിയോസ്കിൽ ഇടാം… അല്ലെങ്കിൽ മൊബൈലിൽ കാണാം.” അവളുടെ മറുപടി ചോദ്യ ഒരു അനാഥത്വം പോലെയായിരുന്നു: “എന്താ മോനേ… എന്റെ പണം ഇപ്പോൾ എനിക്ക് ചോദിക്കാൻ പോലും അവകാശം ഇല്ലേ?” അവിടെ നിന്നവർ മിണ്ടാതെ അവളെ നോക്കി നിന്നു; എങ്കിലും ബാങ്ക് വാതിൽ തുറന്നില്ല.

Student Empowerment Foundation പഠനത്തിൽ, 37% ചെറുകിട വ്യാപാരികളും 52% മുതിർന്ന ആളുകളും പറഞ്ഞു “ബാങ്കിലെ ആളുകൾ ഇനി നേരിട്ട് സംസാരിക്കുന്നില്ല. ഓരോ ചോദ്യത്തിനും മറുപടി ‘online ചെയ്യൂ’, ‘customer care വിളിക്കൂ’, ‘കിയോസ്കിൽ പോകൂ’.” ബാങ്ക് വാതിൽ തുറന്നിരുന്നെങ്കിലും, ഉൾക്കഥ നീളുന്നത് മനുഷ്യരോട് അല്ല, സോഫ്റ്റ്‌വെയറോട് ആയിരുന്നു. പാസ്ബുക്ക് ഇനി “മനുഷ്യരേയും ഓർമ്മകളെയും സ്പർശിക്കുന്ന ഒരു പുസ്തകം” അല്ലായിരുന്നു; അത് “touch screen-ൽ സ്ക്രോൾ ചെയ്യാവുന്ന PDF file” ആയി മാറി.

കൊച്ചിയിലെ പല ബാങ്കുകളും, പ്രത്യേകിച്ച് വലിയ പൊതുമേഖലാ ബാങ്കുകൾ, പരാതിപ്പെടാൻ വരുന്ന ഉപഭോക്താക്കളോട് അധികം പറഞ്ഞിരുന്നത് “Complaint counter work suspended  File grievance digitally”. ഒരു പെരുമ്പാവൂർ തൊഴിലാളിയുടെ ശബ്ദം SEF റിപ്പോർട്ടിൽ ഇങ്ങനെ ഉണ്ടായിരുന്നു: “ഞാൻ Bank മനേജരോട് പറഞ്ഞു—എന്റെ അക്കൗണ്ടിൽ നിന്ന് 5000 പോയി. അവർ പറഞ്ഞു—‘online complaint ഇടൂ’. എനിക്ക് ഇംഗ്ലീഷ് വായിക്കാൻ പോലും  ശരിയായി വരാത്തപ്പോ മേലേ complaint ഇടാൻ ആരാണ് പഠിപ്പിക്കുക?”

അത് atm-ൽ പണം കിട്ടാത്തത് മാത്രം പ്രശ്നമായിരുന്നില്ല. അത് ‘ജീവിതം മുഴുവൻ ഞാൻ നിക്ഷേപിച്ചത് ബാങ്ക് എന്ന സ്ഥാപനത്തിലാണ്. ഇനി ആ സ്ഥാപനം എന്നെ പരിചയപ്പെടുത്തുന്നില്ല’ എന്ന നഷ്ടബോധം ആയിരുന്നു. പഴയ കാലത്ത് ശമ്പളം കിട്ടിയാൽ, ആളുകൾ പാസ്ബുക്ക് കൈയിൽ പിടിച്ച് ബാങ്ക് കൗണ്ടറിൽ പോകും, രേഖയാക്കി മുദ്ര വെച്ച് തരം തിരിച്ച പ്രൗഡിയും സുരക്ഷയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പുതിയ കൊച്ചിയിൽ ബാങ്കിന്റെ ഉള്ളിലിരുന്ന ഉദ്യോഗസ്ഥൻ ഉപഭോക്താവിന്റെ കണ്ണുകളിലേക്ക് നോക്കാതെ പറഞ്ഞു “നിങ്ങളുടെ money നിങ്ങളുടെ mobileൽ കാണാം. ഇതിനു പേപ്പർ വേണ്ട.”

എത്രയോ സ്ത്രീകൾക്കാണ് ഈ നിമിഷം ഹൃദയഭേദകരമായി തോന്നിയത്. കടവരെ മീൻ വിറ്റു, വളർന്ന കുട്ടികൾക്ക് സേവിംഗ്സ് ഒരുക്കാൻ ബാങ്കിൽ FD തുറന്നു, ഒരിക്കൽ പാസ്ബുക്ക് തുറന്ന് ആ അക്കങ്ങളിൽ അവരുടെ ജീവിതത്തിന്റെ വർഷങ്ങൾ കാണാൻ കഴിയുന്ന അവകാശം ആയിരുന്നു ഇന്ന് അത് അവരുടെ കൈവിട്ടു. SEF പഠനത്തിൽ ഒരു 62 വയസ്സുകാരി പറഞ്ഞു“എന്റെ പാസ്ബുക്കിലെ ഓരോ മുദ്രയും ജീവിച്ചിരുന്ന ഒരു ദിനം പോലെ. ഇപ്പോൾ അത് കാണാൻ പോലും ബാങ്ക് സമ്മതിക്കുന്നില്ല. ഇത് ഡിജിറ്റൽ ആകാൻ വേണ്ട പ്രഗത്ഭതയാണോ… അല്ലെങ്കിൽ മനുഷ്യനെ ഉപയോഗിച്ച് കയറി വാതിൽ അടയ്ക്കുന്ന പുതിയ രാഷ്ട്രീയം ആണോ?”

കൊച്ചിയിലെ പല മൈഗ്രന്റ് തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ട് മാത്രമല്ല; അക്കൗണ്ടിൽ മിണ്ടുവാനുള്ള അവകാശം പോലും ഇല്ലാതായി. passbook update ഇനി self-service machine-ൽ മാത്രമാണ്, complaint ഇനി paper form-ൽ അല്ല, online grievance ഫോറത്തിൽ മാത്രം. ബാങ്ക് വാതിലിലെ അറിയിപ്പ് ഒരിടത്ത് ഇങ്ങനെ എഴുതിയിരുന്നതായി കണ്ടു “Manual complaints closed due to digitisation. Kindly use mobile app or email.” ഇത്രയും ലളിതമായി എഴുതിയ ഈ വാചകം ഒട്ടേറെ പഴയ ജീവിതരീതികളുടെ മരണസാക്ഷിയായി.

ഈ സാമ്പത്തിക നിശ്ശബ്ദതയ്ക്ക് ഒരു ശബ്ദം ഉണ്ട് Handwritten passbook-ന്റെ മരണശബ്ദം. ബാങ്ക് ഇനി പണം സൂക്ഷിക്കുന്ന safe അല്ല; അത് algorithm-ന്റെ mercy-യിൽ ഉള്ള ഒരു screen മാത്രം. ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു—“Bank നമ്മുടെ പണം കാത്തുസൂക്ഷിക്കുന്നവനാണോ, അതോ നമ്മെ തന്നെ സൈബർ വലയത്തിലേക്ക് തള്ളുന്നവനാണോ?”

കൊച്ചിയുടെ തെരുവുകളിൽ ഒരിക്കൽ രാവിലെയോടെ തുറക്കുന്ന ചായക്കടകൾക്ക് ഒരു ശബ്‌ദമുണ്ടായിരുന്നു  സ്റ്റൗവ് പൊള്ളുന്ന ശബ്ദം, കടലാസിൽ പൊതിഞ്ഞ പഴയ നോട്ടുകളുടെ മട്ട, ചൂടു കുടിക്കുന്ന ആളുകളുടെ സംസാര ശബ്ദം. നോട്ടുനിരോധനത്തിന് ശേഷം ആ ശബ്ദം കുറയുകയായിരുന്നു; തുടർന്ന് അത് മായുകയും ചെയ്തു. മരട്, വൈറ്റില, ബ്രോഡ്‌വേ തുടങ്ങിയ സ്ഥലങ്ങളിൽ കയറിയിറങ്ങിയ ചെറുകിട വ്യാപാരികൾ അവരുടെ കുടുംബത്തെ ഭക്ഷിപ്പിച്ചത് രൂപയുടെ ലാഭത്തിലല്ല, വിശ്വാസത്തിലായിരുന്നു. 500 1000  നോട്ടുകൾ അസാധുവായപ്പോൾ, വ്യാപാരത്തിന്റെ കൈ പിടിച്ചിരുന്ന വിശ്വാസം ഒടിഞ്ഞു വീണു.

പെൺകുട്ടിയുടെ പഠനയിലേക്ക് മാറ്റിവെച്ച പണം, വീട്ടുടമയുടെ കൈയിൽ ആവശ്യസമയത്ത് നൽകാനായി സൂക്ഷിച്ചിരുന്ന മൂന്ന്–നാലായിരം രൂപ, മീൻ വിറ്റ് വൈകുന്നേരം ഒളിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ ചെറിയ കാശുകൾ ഇവയെല്ലാം അയൽകൂട്ടങ്ങൾ, കുടംബശ്രീ, ഇവ തിരികെ, കൈപ്കളിലെത്തുമെന്നു കരുതിയ പണങ്ങളായിരുന്നു. കുറേക്കാലം ബാങ്ക്പാസ്‌ബുക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള ആളുകൾക്ക് ബാങ്ക് കവാടം അടഞ്ഞു. പല സ്ത്രീകളും പറഞ്ഞു: “ഞാൻ പഠിച്ചിട്ടില്ലെങ്കിലും, പണം കാണുകയും കൈയിൽ സൂക്ഷിക്കുകയും ചെയ്യുമ്പോൾ വിശ്വാസമുണ്ട്. ഇപ്പോൾ പറഞ്ഞാൽ – ‘App-ൽ കാണാം’ എന്ന് – അവിടെ എന്റെ ജീവിതം നിറയുമോ?”

Student Empowerment Foundation (SEF) പഠനത്തിൽ ഒരു കോതമംഗലം ജനിച്ച സ്ത്രീ കൊച്ചിയിൽ സൂപ് വിറ്റ് ജീവിതം നടത്തുമ്പോൾ പറഞ്ഞ വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്: “എനിക്ക് ജീവിതം മുഴുവൻ എന്റെ കൈയിൽ നിന്നാണ് പണം പോയതെന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ ഇപ്പോൾ ആരോ മറ്റൊരിടത്ത് ബട്ടൺ അമർത്തുമ്പോൾ പണം മായുന്ന ലോകമാണല്ലോ.”

വ്യാപാരികൾക്കിടയിൽ ഏറ്റവും വലിയ ആഘാതം അനുഭവിച്ചത് ചെറുകിട കച്ചവടക്കാരും ചന്തവ്യാപാരികളും ആയിരുന്നു. മാർക്കറ്റുകൾ ശൂന്യമായി. ബ്രോഡ്‌വേയിലെ വസ്ത്രക്കട ഉടമ പ്രത്യക്ഷമായി പറഞ്ഞു – “പന്ത്രണ്ടൊന്നു വർഷം ഇതേ ഷോപ്പിൽ ജോലി ചെയ്തു. നോട്ടു നിരോധനത്തിന് രണ്ടാഴ്ചയ്ക്കകം വിൽപ്പന 70 ശതമാനം താഴ്ന്നു. സർക്കാർ TVയിൽ പറഞ്ഞു – ‘Digital is the future’. പക്ഷേ നമ്മുടെ future അടുത്ത മാസം ചില്ലറ കിട്ടുമോ എന്നായിരുന്നു.” : “മുമ്പ് വഞ്ചിക്കപ്പെടുന്നത് Customer-നിൽ നിന്നായിരുന്നു. ഇപ്പോൾ വഞ്ചിക്കുന്നു Bank-ഉം App-ഉം ചേർന്ന്.”

കൊച്ചി നഗരത്തിലെ സ്ത്രീകൾ, പലപ്പോഴും savings കണ്ടെത്താൻ ചെറിയ തുകകളാക്കി നോട്ടുകൾ തുണിപ്പൊട്ടുകളിൽ, ക്യാപ്പുകളിൽ, പാത്രത്തിന്റെ മൂടിയിൽ നഎടുത്തുവെക്കാറുണ്ട്. നോട്ടിന് വില പോയപ്പോൾ ആ പണവും  ബാങ്കുകളിൽ തടഞ്ഞുകിടന്നു. SEF പഠനത്ത് രേഖപ്പെടുത്തിയത് 56 വയസ്സുള്ള ഒരു സ്ത്രീയുടെ ഉച്ചത്തിൽ പറയാത്ത പക്ഷേ കണ്ണുകളിൽ എഴുതിയിരുന്ന വാക്കാണ് – “നാണയത്തിന്റെ നിറം മാറിയതല്ല, ഞങ്ങളുടെ അഭിമാനത്തിന്റെ നിറമാണ് അന്ന് മാറി പോയത്.”

കൊച്ചി സിറ്റിയിലെ എസ്.എസ്. കോളേജിനു സമീപം ഒരിക്കൽ തുറന്നിരുന്ന stationery shop ഇന്ന് പൂട്ടിക്കിടക്കുന്നു. കാരണം, ഉടമ 2 മാസത്തെ loss താങ്ങാനാകാതെ മാനസികമായി തകർന്നുവെന്നാണ് അയൽക്കാർ പറഞ്ഞത്. നോട്ടുവിട്ടപ്പോഴില്ല, പാസ്‌ബുക്ക് അടച്ചപ്പോഴല്ല; UPI തട്ടിപ്പായി 22,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് കടയുടെ shutter അടഞ്ഞത്. “അത് പണത്തിന്റെ നഷ്ടമല്ല. അത് ഞാൻ നഷ്ടപ്പെട്ടൊരു മറ്റൊരു ദിനം ആണെന്ന് എനിക്ക് തോന്നി,” എന്ന് അയാൾ പറഞ്ഞു.

നോട്ടു നിരോധനം ഒരു സാമ്പത്തിക നയം മാത്രമല്ല, ഒരു മനോവിജ്ഞാനപരീക്ഷയുമായിരുന്നു. ചിലർ അതിനെ രാജ്യഹിതമെന്ന് വിശ്വസിച്ചു, ചിലർ വഞ്ചനയെന്ന് വിളിച്ചു. എന്നാൽ യഥാർത്ഥ നഷ്ടം അനുഭവിച്ചത് കൊച്ചി ബസ്സ്‌സ്റ്റാൻഡിന്റെ ഒരങ്ങളിൽ flea Market നടത്തിയവരും, പെരുമ്പാവൂരിലെ ഷെഡ് തൊഴിലാളികളും, മാർക്കറ്റിൽ വിഷമിച്ചുനിൽക്കുന്ന സ്ത്രീകളുമായിരുന്നു.

ഒൻപത് വർഷം കഴിഞ്ഞപ്പോൾ നോട്ടുനിരോധനം രാജ്യത്തെ ചിലർക്കൊരു പട്ടികയാക്കപ്പെട്ട സംഭവമായി മാത്രം അവശേഷിച്ചേക്കാം. ഭരണകൂടത്തിന്റെ പ്രസ്‌താവനകളിൽ ഇത് ഇന്നും ധീരതയുടെ ചിഹ്നമാണ്; സോഷ്യൽ മീഡിയയിലെ ചില വാദങ്ങളിൽ അത് രാഷ്ട്രപ്രീതി കൂടിയാണ്. എന്നാൽ കൊച്ചിയുടെ തെരുവിൻ്റെ പൊടി മൂടിയ ചുവരുകളും, എറണാകുളത്തെ മൈഗ്രന്റ് തൊഴിലാളികളുടെ ഹോസ്റ്റലുകളും, മരടിലെ അടഞ്ഞ കടയുടെ ഇരുണ്ട shutter-കളും, ഒരു ശാന്തമായ ചോദ്യമുയർത്തുന്നുണ്ട്: “ആ തീരുമാനം ജനങ്ങളുടെ ജീവിതത്തെ മാറ്റിയോ, അതോ ആളുകളുടെ ആത്മവിശ്വാസത്തെ പൊളിച്ചിടാനുള്ള രാഷ്ട്രീയപരീക്ഷയോ?”

കൊച്ചി നഗരത്തിൽ ഒരു നോട്ടിനും ഒരു പേര് ഉണ്ടായിരുന്നു. ‘500-രൂപ നോട്ട്’, ‘1000-രൂപ നോട്ട്’ – പക്ഷേ ചില വീടുകളിൽ അത് ‘മകന്റെ പഠന ഫീസ്’, ‘വീട്ടുവാടക’, ‘അമ്മയുടെ മരുന്ന്’, ‘കല്ലറ വാങ്ങാനുള്ള സംഭരണം’ എന്നായിരുന്നു. 2016 നവംബർ 8-ന് ഈ നോട്ടുകൾ സർക്കാരിൻ്റെ കണ്ണിൽ നിന്ന് വിലകുറഞ്ഞതായിരുന്നേക്കാം; പക്ഷേ ആ നോട്ടുകളിൽ അടിഞ്ഞിരുന്നതു ജീവിതത്തിന്റെ ചൂടായിരുന്നു. പുലർച്ചെ 5-ന് കട അടച്ച ശേഷമൊരിക്കലും പാർക്കുംന്ന പന്തലിന്റെ കോണിൽ ഇരുന്ന് കൈപ്പണിയുടെ മണം വീശുന്ന ഓട്ടോഡ്രൈവറുടെ കൈയിലുണ്ടായിരുന്ന നോട്ടുകൾ പുതിയ ഇന്ത്യയുടെ ആദ്യ വഴിയിൽ തന്നെ ‘അസാധുവായി’ മാറിപ്പോയിരുന്നു.

ഈ നഗരത്തിന്റെ തുറമുഖത്ത് ഉണങ്ങുന്ന മത്സ്യത്തോടൊപ്പം ആയിരക്കണക്കിന് പേരുടെ പ്രതീക്ഷയും ഉണങ്ങി വീണു. നിർമാണ സൈറ്റുകളിൽ labor shed-ൽ താമസിച്ചിരുന്നവർ പറഞ്ഞു: “പണം ഇല്ലായിരുന്നാൽ ഞങ്ങൾ ജോലി കിട്ടാതെ പട്ടിണി കിടക്കും… പക്ഷേ ഇപ്പോൾ പണം ഫോണിൽ മാത്രം കാണുന്ന ഒരു രാജ്യത്തിൽ ഞങ്ങൾ കാണപ്പെടുന്നില്ല.” തുണിപായകൾക്കടിയിൽ കുട്ടികളെ കിടത്തി ഉറക്കിക്കുന്ന അമ്മമാർ, അവർക്കുവേണ്ടി കടയിലുണ്ടായിരുന്ന 3000 രൂപ ബാങ്ക് counter-ൽ ഒറ്റവാക്കിനു മുന്നിൽ നഷ്ടമായി: “അത് ട്രാൻസ്‌ഫർ ചെയ്യാം. പണം കൈപ്പറ്റാനാവില്ല.”

ബാങ്കുകൾ പണം കാത്തുസൂക്ഷിക്കാൻ കഴിവുള്ള സെക്യൂരിറ്റി സിസ്റ്റങ്ങളായി മാറിയെങ്കിലും ജീവനുള്ള ഒരാൾക്ക് തന്റെ പാസ്ബുക്കിൽ നിറഞ്ഞുനിന്ന സംരക്ഷണത്തിന്റെ ഓർമ്മ കാണാൻ അകത്തുകയറാൻ കഴിയുന്നില്ല. Complaint book-ുകൾ dustbin-ലും customer care number ഫോണുകളിലുമാണ്. Hardcopy statement kiosks-ലേക്ക് മാറിയപ്പോൾ literacy ഇല്ലാത്തവർ Machine-ന്റെ മുൻപിൽ തിരിച്ചറിയപ്പെടാതെ നിന്ന്. ചിലർ പറഞ്ഞു: “പണം ബാങ്കിൽ തന്നെയുണ്ടെന്ന് Application-ൽ കാണുന്നുണ്ട്; പക്ഷേ എന്നെ ബാങ്ക് അംഗീകരിക്കുന്നില്ല.”

Student Empowerment Foundation (SEF) നടത്തിയ പഠനത്തിന്റെ അവസാന പേജിൽ ഒരു കൊച്ചി കമ്പോള തൊഴിലാളിയുടെ കൈയെഴുത്തുണ്ട്—

“ഇത് നോട്ടു നിരോധനമല്ലായിരുന്നു; ഇത് വിശ്വാസ നിരോധനമായിരുന്നു.”

ഒരു ദിവസം അപ്രതീക്ഷിതമായി രൂപയുടെ നിറം മാറുമ്പോൾ  നാളെ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളും മാറുമോ?

കള്ളപ്പണക്കാരെ പിടിക്കാൻ ഉണ്ടാക്കിയ വലയിൽ വീണത് സാധാരണക്കാരന്റെ ജീവിതമല്ലേ?

ഡിജിറ്റൽ ഇന്ത്യ എന്ന് പറഞ്ഞപ്പോൾ, അതിനെ മനസ്സിലാക്കാൻ സാധിക്കാത്തവർ ഇന്ത്യക്കാരല്ലേ?

ബാങ്ക്, സർക്കാർ, നിയമം ഇവയൊക്കെ ഒരുമിച്ച് നിന്നപ്പോൾ ജനത്തിന്റെ ശബ്ദം കേൾക്കാതെ പോയതല്ലേ?

ഒടുവിൽ, ഈ നഗരത്തിന്റെ വായുവിൽ ഒരു നിശ്ശബ്ദത മാത്രം ബാക്കിയുണ്ട്. ട്രാഫിക്‌ സിഗ്നലുകളിൽ കാത്തുനിന്നുപോകുന്ന കാറുകളുടെയും,  ഡിജിറ്റൽ QR ബോർഡുകളുടെയും നടുവിൽ ഒരു വയോധികനും ഭാര്യയും കൗണ്ടറിലേക്ക് നോക്കി നിൽക്കുന്നു. അവർ ചോദിക്കുന്നില്ല, അവർ അപേക്ഷിക്കുന്നു:

“ഞങ്ങൾ ഈ രാജ്യത്ത് ഇപ്പോഴും അംഗീകരിക്കപ്പെടുന്നവരാണോ?”

രൂപയുടെ ചിത്രം മാറി. എന്നാൽ കൈയിൽ കിടന്നിരുന്ന മനുഷ്യന്റെ അവകാശം തിരികെ എത്തിയില്ല.

Read more