“എ.ഐ. ഒരു യന്ത്രമല്ല — തൊഴിലും സ്വാതന്ത്ര്യവും വിഴുങ്ങുന്ന സാമ്രാജ്യം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ഒരു സാങ്കേതിക നവീകരണമെന്ന നിലയിൽ മാത്രമല്ല, സമൂഹത്തിന്റെ അടിസ്ഥാന ഘടനകളെ തന്നെ പുനർവ്യാഖ്യാനിക്കാനുള്ള രഹസ്യ രാഷ്ട്രീയശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. സമ്പത്ത് സൃഷ്ടിക്കുന്ന ഉപാധിയായിരുന്ന തൊഴിൽ, ഇന്ന് മറിച്ച് കോർപ്പറേറ്റ് ആൽഗോരിതങ്ങളാൽ വിലനിർണ്ണയിക്കപ്പെടുന്ന ഒരു ഡിജിറ്റൽ ‘റിസോഴ്സായി’ ചുരുങ്ങുന്നതിന്റെ ദൃശ്യമല്ലാത്ത ഭേദം നാം നേരിൽ കാണുകയാണ്. ടെക് കമ്പനികളുടെ കൈകളിൽ മാത്രം സാങ്കേതിക ശക്തിയല്ല, വിവര നിയന്ത്രണവും തൊഴിൽ നിയന്ത്രണവും, രാഷ്ട്രീയ സ്വാധീനവും ചേർന്ന ഒരു പുതിയ ഭരണസംവിധാനമാണ് ഇഴചേർക്കുന്നത് ഇവർക്കിപ്പോൾ സ്വന്തം കടമ്പയായ ‘നാഷണൽ സ്റ്റേറ്റ്’ ഇല്ല .അവർ പ്രവർത്തിക്കുന്നത് ഡാറ്റയുള്ളിടത്ത്, നികുതി കുറവുള്ളിടത്ത്, തൊഴിൽ നിയമങ്ങൾ കുറഞ്ഞിടത്ത്, മനുഷ്യാവകാശങ്ങൾ ലളിതമായി മറിച്ചെഴുതാവുന്നിടത്താണ്.

എ.ഐ.യുടെ വർദ്ധനവോടെ തൊഴിലിടങ്ങളിൽ ഉണ്ടാകുന്നത് യന്ത്രം മനുഷ്യനെ മാറ്റിയിരിക്കുന്നു എന്ന മിഥ്യകഥയുടെ മറവിലുള്ള യാഥാർത്ഥ്യമാണ് തൊഴിലാളിയെ പകരം വയ്ക്കാവുന്നവനായി ചിത്രീകരിക്കാനുള്ള കൃത്യമായ ഒരു ഭൂമിക നിർമ്മാണം. ഇത് ഒരുവിധ തൊഴിൽവിരുദ്ധ പ്രചാര യുദ്ധമാണ്. “ഇനി നിന്നെ ആവശ്യമില്ല” എന്ന വാചകം ഒരു മാനേജർ പറയേണ്ടതില്ല; ഡാറ്റാ റിപ്പോർട്ടും പ്രൊഡക്ടിവിറ്റി ഗ്രാഫും മാത്രം; അതിൽ കുടുങ്ങുന്ന മാനവികതയുടെ അവസാനത്തെ നിമിഷം നാം സാക്ഷിയാകും. ജീവനക്കാരനെ പുറത്താക്കിയ കമ്പനി പിന്നെ നാലുമാസത്തിനകം തന്നെ അതേ ആളിനെ തിരികെ വിളിക്കുമ്പോഴേക്കും അയാളുടെ ശബ്ദം മാറിയിരിക്കും ഭയം പിടിച്ച, ശക്തിഹീനമായ, കിട്ടുന്നശമ്പളം മതി എന്ന സന്തോഷത്തിലേക്ക് ചുരുങ്ങിയ ഒരു ശബ്ദം. ഇതാണ് എ.ഐ.യുടെ രാഷ്ട്രീയശേഷി: മനുഷ്യനെ യന്ത്രം മാറ്റുന്നത് അല്ല; മനുഷ്യനെ യന്ത്രത്തിന്റെ ചക്രത്തിൽ സ്വയം ചേർന്ന് നില്ക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥ.

ഇത് നടക്കുന്നത് ശൂന്യത്തിൽ അല്ല. സമൂഹം ഇതിനകം തന്നെ നിശ്ശബ്ദമായി രണ്ടു പാളങ്ങളായി പൊളിഞ്ഞുകിടക്കുന്നു .  ഡാറ്റ നിയന്ത്രിക്കുന്നവർ, ഡാറ്റ നൽകുന്നവർ. ഒരു വശത്ത് മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ പോലുള്ള കോർപ്പറേറ്റുകൾ നിബിഡമായ ആയുധമില്ലാത്ത ഒരു സാമ്രാജ്യമായി മാറുമ്പോൾ, മറുവശത്ത് ഒരു ഐടി ജീവനക്കാരന്റെ ആത്മവിശ്വാസം പോലും കമ്പനി ഡാഷ്ബോർഡിൽ ഒരു performance score ആയി മാത്രം വിലയിരുത്തപ്പെടുന്നു. പ്രോളറ്റേറിയറ്റ് ഇപ്പോൾ ഫാക്ടറി ഗേറ്റുകളുടെ തിരക്കിലല്ല; GitHub commit-കളിലും, Jira ടിക്കറ്റുകളിലും, AI hallucination- ൻ്റെയിടയിൽ ജോലി ചെയ്യുന്ന പുതിയ ഡിജിറ്റൽ തൊഴിലാളിവർഗ്ഗത്തിലാണ്. ഇവർക്ക് യൂണിയനില്ല, കൂട്ടായ്മയില്ല, ഭൂരിപക്ഷത്തിനും സ്വന്തം ശബ്ദവുമില്ല.

ഇതിന് അനുബന്ധമായി മറ്റൊരു രാഷ്ട്രീയ പ്രത്യാഘാതവും ഉണ്ടാകുന്നു . ജനാധിപത്യം എന്ന ആശയം പോലും പ്ലാറ്റ്‌ഫോം കമ്പനികളുടെ മുൻപിൽ പ്രസക്തിയില്ലാതാകുന്നു. നമ്മൾ തിരഞ്ഞെടുക്കുന്ന സർക്കാരുകൾ പലപ്പോഴും ഈ കമ്പനികളുടേതായ ലോബികളാൽ നിർദ്ദേശിക്കപ്പെട്ട നിയമങ്ങൾ പാസാക്കാൻ തയാറാകുന്നു. ഡാറ്റാ സംരക്ഷണ നിയമങ്ങൾ പോലും തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുൻഗണന നൽകുന്നതല്ല; പകരം ഡാറ്റയുടെ ഉടമസ്ഥത ആർക്ക്, ആൽഗോരിതം എങ്ങനെ വിപണിയിൽ ‘പലിശ’ ഉണ്ടാക്കും, എന്നതിലാണ്. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ ജനാധിപത്യം തിരഞ്ഞെടുപ്പ് ബൂത്തിലൊതുങ്ങി, അധികാരം ടെക് ക്യൂബിക്കളിലേക്കുമാറുന്നു.

ഈ യാഥാർത്ഥ്യത്തിന്റെ മറ്റൊരഭിമുഖം  സാമൂഹിക അസമത്വം. മുൻകാല വ്യവസായവിപ്ലവം ഒരു തൊഴിലാളിയെ തൊഴിൽ കിട്ടാൻ നഗരത്തിലേക്ക് കൊണ്ടുവന്നു; ഇന്നത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഒരു ഗ്രാമത്തിൽ ഇരിക്കുന്നവൻ്റെ തലയിലേക്ക് “നിങ്ങളുടെ ഡാറ്റയ്ക്ക് വിലയുണ്ട്” എന്ന് പറയുമ്പോഴും, അതിന്റെ ലാഭവിഹിതം സിലിക്കൺ വാലിയിലാണ് അടിഞ്ഞുകൂടുന്നത്. ഫലത്തിൽ ഒരു സർവകലാശാലയിൽ പഠിക്കാതെയുള്ള ഒരു യുവാവിന് താൻ തൊഴിൽ വിപണിയിൽ നിശ്ചയിച്ചും നിർവചിച്ചും വേഷമൊന്നും ഇല്ലെന്ന നിരാശ വളരും; അത് രാഷ്ട്രീയ കോപമായി മാറും; അത് പോപ്പുലിസ്റ്റ് പ്രക്ഷോഭങ്ങളായി പൊട്ടിത്തെറിക്കും.

ഇതിനെതിരെ പ്രതിരോധമുണ്ടാവില്ലേ? ഉണ്ടാകും. എന്നാൽ അത് പഴയ രൂപത്തിലുള്ള പണിമുടക്കിലും ജാതിമതസംഘർഷങ്ങളിലും അല്ല; പുതിയ തലമുറയുടെ പ്രതികരണം ഡാറ്റ ഒടുക്കാൻ തയ്യാറല്ലാത്ത ‘ഡിജിറ്റൽ സട്രൈക്ക്’ രൂപത്തിലായിരിക്കും. “Platform accountability”, “Algorithmic transparency”, “Right to disconnect”, “Right to unionize digitally”  ഇവ ഇനി ചിന്താ ശിബിരത്തിനുശേഷമുള്ള വിചിത്ര ആശയങ്ങൾ അല്ല; ആരുടെയെങ്കിലും ജീവിതം രക്ഷിക്കാനുള്ള യാഥാർത്ഥ ആവശ്യങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്ന് കമ്പനികൾ ഭയപ്പെടുന്നത് എ.ഐ.യോട് വിരുദ്ധമായ പ്രക്ഷോഭങ്ങളെല്ലാം അല്ല, മറിച്ച് തൊഴിലാളികൾ ഒരുമിച്ച് ചേരാൻ തുടങ്ങുന്ന ശബ്ദങ്ങളെയാണ്.

ആകെ നോക്കുമ്പോൾ ചോദ്യം ഇതാണ്  ഈ ഡിജിറ്റൽ ഭരണഘടനയുടെ നിയമങ്ങൾ ആരാണ് എഴുതുന്നത്? മനുഷ്യനോ കോർപ്പറേഷനോ? മനുഷ്യന്റെ ജീവിതം, തൊഴിൽ, മാന്യത എന്നിവ ഒരു API കീയുടെ ഒറ്റ പ്രസ്സ് കൊണ്ട് മാറ്റാവുന്ന ഒരു കാലഘട്ടത്തിലേക്ക് നാം കാൽവെക്കുമ്പോൾ, സാങ്കേതിക ബുദ്ധിയേക്കാൾ പ്രധാനമാണ് സാങ്കേതിക നീതി. യന്ത്രം നമ്മെ പകരം വയ്ക്കുന്നതല്ല ഏറ്റവും വലിയ അപകടം; യന്ത്രത്തിന്റെ ഭാഷയിൽ നമ്മെ സ്വയം പകരംവയ്ക്കാൻ അഭ്യസിപ്പിക്കുന്ന സമൂഹമാണ് ഏറ്റവും ഭീകരം.

കയ്യിൽ ചങ്ങല കെട്ടി മനുഷ്യരെ അടിമകളാക്കി കൊണ്ടുപോയിരുന്ന സാമ്രാജ്യത്വം ഇന്നില്ല; എന്നാൽ അതിൻ്റെ രൂപം മാറി, അത് ഇപ്പോൾ കണ്ണിൽ കാണാനാകാത്ത ഡാറ്റയുടെ കയറിലൂടെ മനുഷ്യരുടെ ചിന്തകളെയും ആഗ്രഹങ്ങളെയും വരെ നിയന്ത്രിക്കാൻ തുടങ്ങി. നമ്മൾ ഓരോ ദിവസവും സൃഷ്ടിക്കുന്ന ബ്രൗസിംഗ് ചരിത്രം, ലൊക്കേഷൻ ട്രാക്കുകൾ, വാട്ട്സ്ആപ്പ് ടൈപ്പുകൾ പോലും പുതിയ ലോക രാഷ്ട്രീയത്തിന്റെ ‘കറൻസിയായി’ മാറിയിരിക്കുന്നു. ആരാണ് നാം, എന്താണ് വിശ്വസിക്കുന്നത്, എന്തിനാണ് ഞങ്ങൾ ഭയപ്പെടുന്നത് എന്നതു വരെ അറിയാൻ  ഒരു രഹസ്യാന്വേഷണ ഏജൻസിക വേണമെന്നില്ല  ഒരു കോർപ്പറേറ്റിന്റെ സർവർ റൂം മതി. ഇവിടെ നിന്നാണ് ഡാറ്റയുടെ സാമ്രാജ്യത്തിന്റെ യഥാർത്ഥ രൂപം മനസ്സിലാകുന്നത്. ഇത് യന്ത്രങ്ങൾക്കോ ആൽഗോരിതങ്ങൾക്കോ വേണ്ടിയുള്ള കച്ചവടം അല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതം, സ്വകാര്യത, സ്വാതന്ത്ര്യം എന്നിവയെ നിശബ്ദമായി കൈമാറ്റം ചെയ്യുന്ന ഒരു അധികാര വ്യവസ്ഥയാണ്.

പഴയ സാമ്രാജ്യത്വം ഭൂഖണ്ഡങ്ങൾ കീഴടക്കിയിരുന്നെങ്കിൽ, ഇന്നത്തെ ഡാറ്റാ സാമ്രാജ്യത്വം ഭൂഖണ്ഡങ്ങളെ വിടുകയും നേരെ വ്യക്തിയുടെ മസ്തിഷ്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന സിനിമകൾ മുതൽ നമ്മൾ കൃത്യമായി ആർക്കാണ് വോട്ട് ചെയ്യാൻ സാധ്യതയുള്ളത് വരെ, എല്ലാവിധ വിശകലനവും വിപുലീകരിച്ച ഈ യന്ത്രബുദ്ധി, നമ്മളെ അറിയാതെ തന്നെ നമ്മളെ അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കുന്നു. കുറ്റം അതിൽ മാത്രം അല്ല; നമ്മുടെ ശബ്ദത്തെ വാങ്ങാൻ കഴിയുന്ന പുതിയ വിപണി പ്ലാറ്റ്ഫോമുകളാണ് ഇവ. മനുഷ്യനെ ഒരു ഉപഭോക്താവായും ഒരു ഉൽപ്പന്നമായും ഒരേസമയം തള്ളിക്കളയുന്ന സാമ്പത്തിക വലയമാണിത്. ഫെഡറൽ ബാങ്കുകൾ പണം അച്ചടിച്ച് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്തിരുന്ന കാലം ഇന്നില്ല; ഇന്ന് ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള ഡാറ്റ ഭീമന്മാർ മനുഷ്യനെയൊരുമാന്തിരമായി ‘വായിച്ച്’ അതിലൂടെ സാമ്പത്തിക തീരുമാനം എടുക്കുന്നു.

സാധാരണ ജനാധിപത്യങ്ങളിൽ അധികാരത്തിന്റെ ഉറവിടം ജനങ്ങളാണ് എന്ന് നമ്മൾ പഠിച്ചു; എന്നാൽ യാഥാർത്ഥ്യത്തിൽ ആ ജനങ്ങളുടെ ചിന്ത നിർമ്മിക്കുന്നത് ആൽഗോരിതമാണ്. ഫീഡായി നമ്മൾ കാണുന്ന ഓരോ വാർത്തയും, പ്രതിഷേധം കാണിക്കാത്ത രീതിയിൽ തിരഞ്ഞെടുത്ത പരസ്യങ്ങളും ഒരുമിച്ച് ചേർന്ന് നമ്മെ “ഒരു മുന്നൊരുക്കിയ പൗരൻ” ആക്കി മാറ്റുന്നു. അതിനാൽ വോട്ട് ചെയ്യുന്നത് നമ്മളാണെങ്കിലും വോട്ട് ചെയ്യാൻ മനസ്സ് ഉണ്ടാകുന്ന ആ ചിന്ത തന്നെ യാർക്കാണ് രൂപപ്പെടുത്തുന്നതെന്ന് ആരും ചോദിക്കാറില്ല. ഇതാണ് data colonialism ‘ നമ്മുടെ ഭൂപടങ്ങൾ ഇനി ഭൂമിശാസ്ത്രപരമല്ല, മറിച്ച് മനസ്സിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്.

ഈ ലോകത്തിൽ “സ്വാതന്ത്ര്യം” എന്ന വാക്ക് നന്നായി തിളങ്ങുന്ന പരസ്യ മുദ്രാവാക്യം ആകുന്നു, പക്ഷേ അതിനകത്ത് algoritm എഴുതിയ അദ്യശ്യജാലങ്ങൾ. നിങ്ങൾ ഇന്നലെ രാത്രി എന്താണ് Google-ൽ തിരഞ്ഞത് എന്ന് ആരുടെയോ ലാഭത്തിനായി വിൽക്കുന്ന സംവിധാനം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. എന്നാൽ അതിന്റെ വിചിത്രമായ സത്യം ഇവിടെയാണ്  ഈ വ്യാപാരം നമ്മുടെ സമ്മതത്തോടെയാണ് നടക്കുന്നത്. Terms and Conditions എന്ന ചെറിയ ബോക്സ് ടിക്ക് ചെയ്യുന്നത് നമ്മൾ, അതിന്റെ ഫലമായി നമ്മളെക്കാൾ നന്നായി നമ്മളെക്കുറിച്ച് അറിയുന്ന ഒരു വ്യവസ്ഥിതിയിൽ നാം അറിഞ്ഞോ അറിയാതെയോ ഒപ്പുവച്ചുകഴിഞ്ഞു. അവർ നമ്മളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സാങ്കേതിക പരിഹാരം നൽകുന്നു എന്ന് തോന്നിച്ചാൽപോലും യഥാർത്ഥത്തിൽ അവർ നമ്മുടെ സ്വാതന്ത്ര്യത്തെ ചെറിയ കഷണങ്ങളാക്കി പാക്കറ്റുകളിൽ പൂട്ടി വിറ്റഴിക്കുന്നു.

ഇത് യന്ത്രങ്ങളുടെ കഥയല്ല; അത് അധികാരത്തിന്റെ പുനർവിതരണമാണ്. നിർമ്മിത ബുദ്ധികൾ അധികാരം പിടിച്ചെടുത്തു എന്നുള്ളതല്ല, മറിച്ച് അധികാരമുള്ളവർ തങ്ങളുടെ ബുദ്ധിയെ യന്ത്രങ്ങളിൽ ശാശ്വതമാക്കി വെച്ചുവെന്നതാണ്. എന്തുകൊണ്ടെങ്കിൽ മനുഷ്യരുടെ ഭരണഘടനയിൽ പിഴവുണ്ട്  ഭൂരിപക്ഷത്തിനു തീരുമാനമെടുക്കാം. എന്നാൽ algorithmന്റെ ഭരണഘടനയിൽ ഈ പിഴവ് ഇല്ല; അത് തീരുമാനങ്ങൾ എടുക്കുന്നു, വിശദീകരിക്കേണ്ട ബാധ്യത ഇല്ല. അത് ചോദ്യങ്ങളില്ലാതെ അനുസരിക്കേണ്ട പുതിയ ‘ഡിജിറ്റൽ രാജാവാണ്’. ജനാധിപത്യത്തിന്റെയും വിപണിയുടെയും ഇടയ്ക്ക് ഇരുന്ന ഈ രാജാവിനെ ചോദ്യം ചെയ്യാൻ ശക്തമായ രാഷ്ട്രീയവും ബോധവുമില്ലെങ്കിൽ, അതിനുശേഷം ഈ രാജ്യം നമ്മുടേതല്ല, നമ്മെ നിരീക്ഷിക്കുന്ന യന്ത്രങ്ങളുടേതായിരിക്കും.

ഇന്ത്യയിലെ ഐ.ടി. ഭീമശക്തി എന്ന അഭിമാനപദവി, വളർച്ചയുടെ കൊടുമുടികളേറിയ സാമ്പത്തിക കണക്കുകൾ, ബെംഗളൂരുവും ഹൈദരാബാദും ടെക്കിന്റെ പുതിയ തലസ്ഥാനങ്ങളെന്നുള്ള വിവരണങ്ങൾ  ഈ മുഴുവൻ ശബ്ദത്തിനിടയിലൂടെ കേൾക്കാതെ പോകുന്നത് ഒരു ചെറിയ പക്ഷേ സത്യമുള്ള ശബ്ദമാണ്: കോർപ്പറേറ്റുകളുടെ തിളക്കമുള്ള ഗ്ലാസ് കെട്ടിടങ്ങൾക്കുള്ളിൽ, ജീവനക്കാർക്കു തൊഴിൽ അവകാശവുമില്ല, യൂണിയൻ പ്രതിനിധിത്വവുമില്ല, നിയമരക്ഷവുമില്ല. ഔദ്യോഗികമായി ഇന്ത്യയിലെ ഐ.ടി ജീവനക്കാർ “workers” ആയി ക്ലാസ് ചെയ്യപ്പെട്ടിട്ടില്ല; അവർയെ “white-collar professionals” എന്നും “knowledge workers” എന്നും പറയും, എന്നാൽ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് തൊഴിലാളിയെ നിയമപരമായ സംരക്ഷണങ്ങളിൽ നിന്ന് പുറത്താക്കാനുള്ള കൃത്യമായ ഗേറ്റാണ്. അവർക്ക് ഷോപ്പ്സ് ആൻഡ് എസ്റ്റാബ്‌ളിഷ്മെന്റ്സ്‌ ആക്റ്റ് ഭാഗികം മാത്രം; Factories Act ബാധകമല്ല; പുതിയ ലേബർ കോഡുകളിൽ അവരുടെ ദൈർഘ്യമേറിയ “WFH തൊഴിൽ” പോലും ഒരു നിയമപരമായ സ്റ്റാറ്റസില്ലാതെ തന്നെ നിലകൊള്ളുന്നു.

കേരളത്തിൽ സ്മാർട്ട് സിറ്റികൾ, ഇൻഫോപാർക്കുകൾ, ടെക്‌നോപാർക്ക് എന്നിവ അത്യന്തം പുരോഗമനമായ വികസനത്തിന്റെ സൂചനകളായി ഉയരുന്നുണ്ടെങ്കിലും, അതിന്റെ അകത്ത് പ്രവർത്തിക്കുന്ന പതിനായിരങ്ങൾക്കിപ്പോഴും മേൽനോട്ടം വഹിക്കുന്ന തൊഴിലാളി ക്ഷേമസ്ഥാപനവുമില്ല, പരാതികളുയർത്താനുള്ള സുരക്ഷിത സംവിധാനവും ഇല്ല. ചില കമ്പനികൾ രാജ്യാന്തര HR മാന്വലുകൾ ദൈവവചനമായി നിബന്ധനയാക്കുകയും, അതു ലംഘിച്ചാൽ ജോലി നഷ്ടമോ blacklisting-ഓ എന്നും ഭീഷണി മുഴക്കുകയും ചെയ്യുന്നു. നിയമപരമായ വീഴ്ച ഒന്നു പോലും maternity leave ചോദിച്ചാൽ performance drop എന്ന് ഫയൽ ചെയ്യുക, mental health issues തുറന്നുപറഞ്ഞാൽ “not culture fit” എന്നു പറഞ്ഞ് പുറത്താക്കുക, offline union meetings നടത്തിയാൽ HR കൗൺസലിംഗ് റൂമിലേക്ക് വിളിക്കുക ഇവ ഇപ്പോഴത്തെ ടെക് ഇൻഡസ്ട്രിയുടെ നിശ്ശബ്ദ ശാസനാനുഷ്ഠാനങ്ങളാണ്.

വർക്ക്ഫ്രം ഹോം തൊഴിലാളി എന്നും ഇന്നു glamorous പേരു, പക്ഷേ അതിന്റെ യഥാർത്ഥ രൂപം കാണുക: രാവിലെ 9 മുതൽ രാത്രി 9 വരെ നിന്നെ നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയറുകൾ; ചാറ്റ് “active” ഇല്ലെങ്കിൽ productivity score താഴും; Slack reply 5 മിനിറ്റ് താമസിച്ചാൽ automated mail. വീടുപോലെ തോന്നിപ്പിക്കുന്ന workplace, എന്നാൽ വീട്ടെന്ന ആശ്രിതമനോഭാവം ഇല്ലാതാക്കുന്ന ഒരിടം. മാതാവിനോ ഭാര്യയ്ക്കോ പക്കൽ ഇരിക്കുന്ന ആൾ ഇപ്പോൾ കമ്പനി നൽകിയ webcam-ൽ work visibility KPI ആണെന്നതിന്റെ elected തെളിവായി capture ചെയ്യപ്പെടുന്നു. ഈ invisible prison-ന് വേലിക്കെട്ടില്ല, എന്നാൽ അകത്ത് ക്യാമറമൂലം സ്വാതന്ത്ര്യമില്ല, സമയം HR portal time-sheet ന്റെ പേരിലേക്കു മാറുന്നു, frustration ticket system-ലേക്ക് മാറുന്നു.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം IT മേഖലയുടെ നുണപ്രചാരം ഇതാണ്: “ഇവിടെ യൂണിയനുകൾക്ക് സ്ഥലം ഇല്ല; creativity നശിക്കും, productivity കുറയും.” എന്നാൽ യഥാർത്ഥത്തിൽ creativity തകർന്നുപോകുന്നത് job insecurity നാളുകളിൽ ആണ്, മാനസിക സമ്മർദ്ദത്തിന് കീഴിൽ. ചിലർ ചോദിക്കും: IT ജീവനക്കാർക്ക് ശമ്പളമുണ്ട്, കാറുണ്ട്; പിന്നെ അവർ ദരിദ്ര തൊഴിലാളികളോട് താരതമ്യം ചെയ്യേണ്ടതെന്തിന്? ഉത്തരമിതാണ്: ശമ്പളമുണ്ടെങ്കിൽ അവകാശം വേണ്ട എന്ന ചിന്ത colonial hangover ആണ്. അവകാശം എന്നത് ശമ്പളത്തിന്റെ മുകളിലാണ്; dignity, voice, time, emotional safety എന്ന മാനദണ്ഡത്തിൽ ഐടി ജീവനക്കാരൻ ഒരു wage-slave-നേക്കാൾ secure ആണോ? പലർക്കും തോന്നാതെ പോകുന്നത് ഡിജിറ്റൽ പണിയിടങ്ങളിൽ depression, burn-out, anxiety എന്നിവ പുതിയ തൊഴിൽ രോഗങ്ങളായി മാറുന്നുവെന്നതാണ്.

ഇന്ത്യയിലുടനീളം IT മേഖലയിൽ FORDISM ഇല്ല, എന്നാൽ DIGITAL TAYLORISM ഉണ്ട്  ഓരോ second-നും കണക്കു വയ്ക്കപ്പെടുന്നു; ഓരോ keystroke-വും productivity data; ഓരോ zoom മീറ്റിങ്ങും performance audit. എന്നാൽ ഈ auditing-നെ എതിർക്കാൻ employees ന് collective voice ഇല്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ കേരള model of labour എന്ന് പറയുമ്പോൾ പോലും Infopark-ലോ Technopark-ലോ ഒരു trade union office കാണില്ല. “Employees’ Forum” എന്ന HR-ന്റെ കൈക്കൂലി കാഴ്ച്ചപ്പാടിൽ പിറന്ന ചില കൃത്രിമ സംഘടനകളെ ഒഴിച്ചാൽ IT തൊഴിലാളികൾക്ക് collective bargaining power ഇല്ല. അവർക്ക് resignation എന്ന single-button revolution മാത്രമാണ്.

ഇന്ത്യയിലെ IT നയം തൊഴിൽ നിയമങ്ങളിൽ നിന്ന് പുറത്ത് തന്നെ സ്വയം ഒരു സ്വതന്ത്ര ഭൂപടം പണിയാൻ അനുവദിച്ചിരിക്കുകയാണ്. IT policy രാജ്യത്തെ ഏറ്റവും വലിയ contradiction ആണ്: “India is the back office of the world” എന്ന് പറഞ്ഞ് അഭിമാനിക്കുന്ന അതേ സംസ്ഥാനം, അതിനെ സാധ്യമാക്കുന്ന back office ജീവനക്കാരുടെ അവകാശങ്ങളെ “non-industrial labour” എന്ന് കണക്കാക്കി അവരെ നിയമാന്തരീക്ഷത്തിൽ അനാഥരാക്കുന്നു. നിഗൂഢമായി state പോലും വളരുന്ന IT നഗരങ്ങളെ ഒരു സ്റ്റേറ്റിനകത്തെ സ്റ്റേറ്റ് ആയി കാണുന്നു . ഒരു silent economic zone, where trade unions don’t enter, strikes don’t happen, law is software policy.

ഈ അവസ്ഥയുടെ ദീർഘകാല ഫലം എന്ത്? Unexpressed angst. കഥാപാത്രങ്ങളില്ലാത്ത social frustration. കൂട്ടായി ഷിഫ്റ്റ് അവസാനിപ്പിച്ച് KSRTC ബസ്സിൽ വീട്ടിലേക്കു മടങ്ങി പോവുന്ന factory worker-ന് support group ഉണ്ട്; IT ജീവനക്കാരന് Uber car-ലെ ശബ്ദമില്ലാത്ത യാത്രയും, phone screen-ൽ LinkedIn profiles ഉം. അവൻ ചിരിക്കണം, “Blessed to be working with such a visionary company” എന്ന് പോസ്റ്റ് ചെയ്യണം, അതേ സമയം രാത്രിയിൽ anxious heartകൊണ്ട് പഠിക്കണം “How to escape corporate burnout.” അവന്റെ politics വളരെ മൃദുവാണ്; until ഒരു ദിവസം unemployment email HR അയക്കുന്നവരെല്ലാം അതേ കമ്പനിയുടെ gateൽ ഒറ്റയ്ക്ക് protest ചെയ്യുന്നത് വരെ. അതാണ് ഈ Data Economyയുടെ fissure point ‘ until labour learns that keyboard ചെയ്യുന്നത് code എങ്കിലും അതിന്റെ പിന്നിൽ ഇരിക്കുന്നത് flesh and blood ആണ്.

എ.ഐ. ഒരിക്കൽ ഭാവിയുടെ വാഗ്ദാനമായി പരിചയപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് അത് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയല്ല, മറിച്ച് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. ജോലിയില്ലാത്തവരുടെ സംഖ്യയേക്കാൾ ഭയപ്പെടുത്തുന്നത് ഇനി തൊഴിൽ നഷ്ടപ്പെടുമെന്ന് കരുതുന്നവരുടെ മൗനം നിറഞ്ഞ ഉത്കണ്ഠയാണ്. തൊഴിലില്ലായ്മ എന്നത് ഇനി ഫാക്ടറി ഗേറ്റിനപ്പുറം നിൽക്കുന്ന ഒരു രൂപമല്ല; അതല്ലാതെ, ഇമെയിലുകളിലൂടെ, Excel sheets-കളിൽ decision matrix ആയി, “we value your contribution, but unfortunately…” എന്ന് തുടങ്ങുന്ന HR ഭാഷയിലെ വേദനയായി മാറുകയാണ്. AI replace ചെയ്യുമെന്ന ഭയം കഴുത്ത്‌ചുറ്റിയിരിക്കുന്ന കാലത്ത്, യുവാക്കളുടെ സ്വപ്നങ്ങൾ coding language പോലെ syntax ലെ തെളിഞ്ഞ reality ആയി മാറുന്നില്ല, മറിച്ച് broken pipeline ആയി നിൽക്കുന്നു.

ഒരിക്കൽ സമൂഹം തൊഴിലില്ലായ്മയെ ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി കരുതിയിരിക്കാം; എന്നാൽ ഇന്നത്തെ unemployed ആളു പലപ്പോഴും city apartment-ൽ laptop മുന്നിൽ ഇരിക്കുന്ന, LinkedIn profile ആഴ്ചതോറും update ചെയ്യുന്ന, freelance ‘ജോലി തേടുന്ന 23 വയസ്സുകാരനാണ്. ‘Jobless’ എന്നതല്ല അദ്ദേഹത്തിന്റെ സ്ഥാനം, ‘Useless ആക്കപ്പെടും’ എന്ന ഭയമാണ് ഏറ്റവും വലിയ ശിക്ഷ. ഇന്ത്യയിൽ lakhs of engineers, coders, data analysts എന്നിവർ AI automation വന്നാൽ തങ്ങൾ ഒന്നുമല്ലാതാവുമെന്ന ആശങ്കയിൽ രാത്രിയിൽ YouTube-ൽ “Top 10 AI-proof careers” എന്ന് തിരയുന്നു. AI കാരണം ജോലി പോകുമോ എന്നു ഭയപ്പെടുന്നവരേക്കാൾ ഭയപ്പെടുത്തുന്ന കാഴ്ച, AI ന്റെ നിഴലിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട തലമുറയുടെ ചിതറിപ്പോയ സ്വപ്നങ്ങളും രാഷ്ട്രീയവും കടന്നുചേരുന്ന അസ്വസ്ഥതകളുമാണ്.

ഒരു തലമുറ ഷൂസ് പൊളിച്ച് ഓഫീസ് ജോലിയിൽ പിടികൾചവിട്ടി ചെന്ന് മധ്യവയസ്സിലെങ്കിലും വീട് വാങ്ങും, കുട്ടികളെ വളർത്തും എന്ന തിരിച്ചറിവിനൊപ്പം വളർന്നു. എന്നാൽ ഇനി വീടിന്റെ EMIയും tech job-ഉം നിലനിർത്തി 35-ാം വയസിൽ retired coder ആവില്ലെന്ന ഉറപ്പുമില്ല. AI 100 jobs ഇല്ലാതാക്കുമെന്ന് പറയുന്ന front page വാർത്ത പൊതുജനത്തിന് ഒരു  തരത്തിലും ബോധ്യപ്പെടുന്നില്ല, പക്ഷേ അവരുടെ കയ്യിലെ dictionaryയിൽ പുതിയ വാക്കുകൾ silently പ്രവേശിച്ച് തുടങ്ങിയിരിക്കുന്നു,reskilling, upskilling, automation risk, employability score. അതായത് ഇന്ന് unemployment statistics സംഖ്യയല്ല, ജീവനുള്ള insecurity ആണ്.

ഈ അടിച്ചമർത്തപ്പെട്ട ഭയം ആന്തരമായി പൊട്ടിത്തെറിക്കുന്നത് പല രൂപത്തിലാണ്  ചിലർ passive resignation ആയി, LinkedIn നിൽ“Taking a career break and focusing on mental health” എന്നു പോസ്റ്റ് ചെയ്ത് മാഞ്ഞുപോകുന്നു; ചിലർ പക്ഷേ രാഷ്ട്രീയത്തി ലേക്ക് കടക്കുന്നു, start-up culture നെ ദ്വേഷിക്കുകയും social justice rhetoric നെ ചേർത്തുമിരിക്കുകയും; ചിലർ തങ്ങളുടെ കോപം തെറ്റായ ദിശയിൽ തിരിക്കുകയും, migrants, women in tech, reservation policies തുടങ്ങിയവയെ blame ചെയ്യുകയും ചെയ്യുന്നു. AI ന്റെ political danger ഇതിലാണ്  job-lessness മാത്രമല്ല കേൾക്കുന്നത്, മറിച്ച് ജോലി ഇല്ലെങ്കിൽ താഴേക്ക് തള്ളപ്പെടുമെന്ന തോന്നലുള്ള insecure mind-ഉം അത് ചിന്തിക്കാത്ത rage-ഉം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെയാണ് automation വരുമ്പോൾ unemployment-നേക്കാൾ വലിയ social hazard youth radicalisation ആണ്.

ഒരിക്കൽ വ്യവസായ വിപ്ലവം സമാനമായൊരു shock labourers-നു നൽകിയപ്പോൾ, അവർ factory നശിപ്പിക്കാൻ പോയി; ഇന്ന് data center നശിപ്പിക്കാൻ പോകുന്ന crowd ഇല്ലെങ്കിലും, WhatsApp ഗ്രൂപ്പുകളിൽ, Reddit threads-ൽ, Discord ചാറ്റുകളിൽ simmer ചെയ്യുന്ന silent frustration ഉണ്ട്. Machine-നെ കത്തിക്കാൻ പോകാത്ത, പക്ഷേ machine ന്റെ ഉടമകളോടുള്ള വിരോധം slowly രാഷ്ട്രീയത്തിലേക്ക് . അതാണ് “techno-populism” എന്ന പുതിയ ശ്വാസം  “They replaced us with software, we’ll replace them with votes.” എന്നാൽ ഈ രാഷ്ട്രിയ കോണിൽ നിന്ന് social justice or solidarity ഉണ്ടാകാൻ സാധ്യതയുണ്ട്, അതുപോലെ chaotic extremism-ലേക്കും മാറാൻ സാധ്യതയുണ്ട്. Why? Because an angry, educated, unemployed youth is both a threat and a possibility.

കേരളം പോലും ഇതിൽ നിന്നും മാറില്ല. തുടർച്ചയായ professional degree നിർമ്മാണം, lakhs of young unemployable graduates, Gulf-ലേക്ക് പോകരുത്, IT parkയിൽ seat കിട്ടാതെ ഇരിക്കുക, automation കേട്ട് ഭയപ്പെടുക. വീട്ടിലെ ടേബിളിൽ മിണ്ടാതെ ഇരുന്ന ഒരു B.Tech pass ചെയ്ത യുവാവ് ആരോടാണ് ചോദ്യമവതരിപ്പിക്കാൻ? സർക്കാർ work offer ചെയ്യുന്നില്ല, കമ്പനി interview call ഇടുന്നില്ല, automation explain ചെയ്യുന്ന യന്ത്രങ്ങൾ empathy കാണിക്കുന്നില്ല. ഈ silence dangerous ആണ്. അത് eventually politics-ലേക്ക് തള്ളപ്പെടും: either progressive union-ലേക്ക്, അല്ലെങ്കിൽ reactionary chaos-ലേക്ക്. അവിടെനിന്നാണ് ചിലർ പുതിയ മുന്നറിയിപ്പ് പറയുന്നത്—AI Human jobs വെട്ടില്ല, Human hopes വെട്ടും.

അതിനാൽ ചോദ്യം simply “AI jobs എടുക്കുമോ?” എന്നതല്ല. ചോദ്യം അതിൻ്റെ social consequence ആണ്—“AI make ചെയ്യും unemployed bodies or disillusioned minds?” ഒരു തെറ്റായ imagination നമ്മളെ ഭയപ്പെടുത്തി; “machines will rise.” യഥാർത്ഥ ഭയം machines rise ചെയ്താൽ അല്ല; machines will watch while people fall.

യന്ത്രങ്ങൾ തീരുമാനമെടുക്കുന്ന ഈ കാലത്ത്, മനുഷ്യൻ ഇപ്പോഴും ആത്മാർത്ഥമായി ചോദിക്കുന്ന ഒരൊറ്റ ചോദ്യം ഉണ്ട്: എന്നെ കേൾക്കുന്നുണ്ടോ? ഫാക്ടറികളുടെ പുകമൂടിയ കാലത്ത് തൊഴിലാളികൾ ഒരുമിച്ച് ഫാക്ടറി ഗേറ്റുകൾ അടച്ചുപൂട്ടി കൈയടിച്ച്, ബാനറുകൾ പിടിച്ച്, “ഞങ്ങൾ ഇവിടെ ഉണ്ട്” എന്ന് മുഴങ്ങിയാൽ, ആ ശബ്ദം മുഴക്കം പോലെ കേൾക്കാനായിരുന്നു. ഇന്നത്തെ തൊഴിലാളി open office-ൽ noise cancellation ഹെഡ്‌ഫോൺ ധരിച്ച് spreadsheet ഫയലിലോ code editor-ലോ പേര് പോലും ഇല്ലാതെ ഇരിക്കുമ്പോൾ, അവന്റെ ശബ്ദമുണ്ടെങ്കിൽ പോലും, അത് mute: chat box-ൽ ഒരു emoji ആയി മാത്രം. കമ്പനി intranet site-ൽ ‘Employee Feedback Form’ എന്ന checkbox ആണ് ഇന്നത്തെ voice. ചോദ്യമോ പ്രകോപനമോ ഇല്ല എല്ലാം, ആലഗോരിതമാണ്.

അതെ, യൂണിയൻ ഇല്ലെന്ന് പലരും ഗർവ്വത്തോടെ പറയുന്നു. IT professionalism compatible അല്ല union culture ഒക്കെ. പക്ഷേ professionalismഎന്നത് എന്താണ്? ജോലി നഷ്ടപ്പെടാൻ പേടിച്ചുകൊണ്ട് “yes sir” culture തുടരുന്ന മനോഭാവമോ? അസുഖപ്പെട്ടെങ്കിലും sick leave എടുത്തില്ലെങ്കിലേ promotion കിട്ടൂ എന്ന നിശ്ശബ്ദ മോഹമോ? Remote പ്രവർത്തിക്കുമ്പോൾ പോലും HR bot ഒന്ന് ping ചെയ്തു: “Why idle for 4 minutes?”  ഇതാണ് modern slaveryയുടെ പുതിയ രൂപം. അതിനാലാണ് ഇന്ന് ആർക്കും തുറന്നുവെച്ച് പറയാൻ ധൈര്യമില്ലെങ്കിലും ദിനംപ്രതി ചില ചെറിയ കലാപങ്ങൾ silently ഉണ്ടാകുന്നത്. GitHub Discussions-ൽ, Reddit-ൽ, Slack secret groups-ൽ, employees whisper ചെയ്യുന്നു: “നിനക്കുമീ സമ്മർദ്ദം ഉണ്ടോ?” “HR gaslighting ചെയ്യുന്നതല്ലേ?” “We should do something.”

സമരം ‘ചെയ്യുക’എന്നത് പഴയ strike പോലെ gate അടയ്‌ക്കൽ അല്ല, മറിച്ച് servers അടയ്‌ക്കൽ, code commit നിർത്തൽ, mass resignation day, അല്ലെങ്കിൽ ഏറ്റവും ശക്തമായത് — silenceപൊട്ടിക്കുന്ന public testimony. നിങ്ങൾ കാണുന്ന Google Walkout, Amazon warehouse protests, Byju’s employees secretly recording HR harassment  ഇവയൊക്കെ ഒരു പുതുതരം labour struggle ആണ്. ഇതിൽ union office-യും flag-ഉം ഇല്ല; hashtags ഉണ്ട്, screenshots ഉണ്ട്, digital petition ഉണ്ട്. ഒരിക്കൽ തൊഴിലാളികൾ കൈയടിച്ച് ഐക്യം വിളിച്ചുചെന്നപ്പോൾ, ഇന്ന് WhatsApp status-ൽ quietly ഒരുവാക്കാണ് ധൈര്യത്തിന്റെ അടയാളം: “We are not resources, we are humans.”

കേരളത്തിൽ വളരെ സൂക്ഷ്മമായെങ്കിലും ഇതിന്റെ പ്രാരംഭരൂപം ദൃശ്യമായി തുടങ്ങി. ടെക്‌നോപാർക്ക്-ൽ ചില startups HR ദുരുപയോഗത്തിനെതിരെ employees open letter തയ്യാറാക്കി. കോഫി ഷോപ്പുകളിലെ ചർച്ചകളിൽ അല്പം പെട്ടെന്ന് കേൾക്കാവുന്ന വാക്കുകളുണ്ട്: “Union വേണം… എന്നാൽ IT-ൽ അത് എന്ത് രൂപത്തിലായിരിക്കും?” പഴയകാല യൂണിയൻ ലോഗോകൾ ചുമരുകളിൽ പതിച്ചിരുന്ന കൈയ്യടി യുദ്ധമല്ല ഇത്. ഇവിടെ protest-ന്റെ shape തന്നെയാണ് മാറുന്നത്. Notice period slavery, toxic work culture, unpaid overtime, productivity surveillance  ഇവയ്‌ക്കെതിരെ ചിലരും അകത്ത് നിന്ന് quietly organize ചെയ്യുന്നു. protest ന്റെ ഭാഷ ഇപ്പോൾ blog post ആകാം, video testimonial ആകാം, GitHub exploit code ആകാം.

അതെ, ചിലർ ഇപ്പോഴും പറയും: “Tech ആളുകൾ rebel ചെയ്യില്ല, അവർക്കല്ലാത്ത ലോകത്തിന്റെ ആൾക്കാർക്ക് മാത്രമേ struggle culture ഉണ്ടാകൂ.” എന്നാൽ ചരിത്രം ഒരിക്കലും ആ തളർന്ന ലോഗിക്കിനോട് സമ്മതിച്ചിട്ടില്ല. ഒരിക്കൽ വിവരസാങ്കേതികവിദ്യ തന്നെ ജനങ്ങൾക്ക് ശബ്ദം നൽകാൻ ഉപയോഗിച്ചു; ഇന്നത് തന്നെ ശബ്ദം മൂടുന്നുണ്ട്. പക്ഷേ ഇതിനുമേൽ പ്രതിഷേധവും അതേ വഴി തന്നെയായിരിക്കും വരിക. Algorithms silence സൃഷ്ടിക്കുമ്പോൾ, അതു തകർക്കാൻ ഏറെയും code നിന്നുതന്നെ വരും: whistleblower scripts, anonymous email leaks, union-building forums. കാരണം തൊഴിലാളിയുടെ ശബ്ദം muted ആയി തോന്നിച്ചാലും, threshold കടന്നാൽ അത് data breach പോലെ പൊട്ടിത്തെറും.

ഈ digital age-ൽ struggle ന്റെ ലക്ഷ്യം ‌വീതം ശമ്പളം കൂട്ടുക എന്ന ലാളിത്യമുള്ള ഡിമാൻഡ് അല്ല. ലക്ഷ്യം ഇപ്പോൾ: സോഫ്റ്റ്വെയർ പലിശയുടെ പിന്നിൽ നിന്നുകൊണ്ട് മനുഷ്യബുദ്ധി അടിമയാകാതിരിക്കണമെന്ന് ഉറപ്പാക്കുക. surveillance software one day removeചെയ്യാൻ സാധിക്കേണ്ടത് പോലെ basic right ആകട്ടെ. കീബോർഡിനപ്പുറം ഉള്ള ഹൃദയം തളരാതെ നിൽക്കാൻ, 14 മണിക്കൂർ coding ചെയ്ത ആളിന് “switch off device and live” എന്ന് പറയാൻ അവകാശം ഉണ്ടാകട്ടെ. അതാണ് union-ന്റെ ആത്മാവ്  flag അല്ല, forum ആകട്ടെ; strike അല്ല, solidarity ആകട്ടെ; gate lock അല്ല, login refusal ആകട്ടെ ആ അധികാരമാറ്റത്തിന്റെ വിത്ത്.

ശക്തമായ ചോദ്യത്തിന് മുന്നിലാണ് നാം നിൽക്കുന്നത്: job title കോഡറായാലും analyst-നായാലും, അത് wages വാങ്ങുന്ന ഒരു ജീവിക്കാരന്റെ കഥയാണെങ്കിൽ, കൂട്ടായ്മയില്ലാതെ machine പൊളിക്കുമോ, machine നമ്മെ പൊളിക്കുമോ? ഒരുദിവസം ഒരു server room silent ആവും; എന്നാൽ സർവറിനുള്ള silence-നേക്കാൾ ഭീകരമാണ് മനുഷ്യന്റെ silence. അതാണ് ഭയപ്പെടുത്തുന്നത്. അതാണ് പ്രതീക്ഷയും.

ഒരിക്കൽ ജനവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആയിരുന്നു ആധുനിക ഭരണത്തിൻ്റെ ഏറ്റവും ശക്തമായ മുഖം. എന്നാൽ ഇന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്  ആരാണ് യഥാർത്ഥത്തിൽ നമ്മെ ഭരിക്കുന്നത്? പാർലമെന്റുകളോ, നിയമസഭകളോ, വോട്ടർമാരോ? അല്ലെങ്കിൽ നിയമങ്ങളുടെ അതിരുകൾക്കപ്പുറത്ത് പ്രവർത്തിക്കുന്ന, കോടിക്കണക്കിന് ഡാറ്റയുടെ ഒഴുക്കുകൾ നിയന്ത്രിക്കുന്ന, തെരഞ്ഞെടുപ്പുകളെ പോലും സ്വാധീനിക്കാൻ കഴിയുന്ന Big Tech കമ്പനികളോ? Google, Meta, Amazon, Microsoft, Apple — ഇവ ഒരു കമ്പനി മാത്രമല്ല; അവ സേവനങ്ങളും ശരീരങ്ങളും സ്വകാര്യതയും രാഷ്ട്രീയവും സംസ്കാരവും ചേർന്ന് ഭരിക്കുന്ന “അദൃശ്യ ഭരണകൂടങ്ങൾ” ആയി മാറിക്കഴിഞ്ഞു. അവർക്ക് അതിരുകളില്ല, പൗരത്വമില്ല, എന്നാൽ അവരുടെ നയങ്ങൾ രാജ്യങ്ങളുടെ നിയമങ്ങളെയും വോട്ടർമാരുടെ ചിന്തകളെയും മറികടന്ന് പ്രവർത്തിക്കുന്നു.

ജനാധിപത്യം ഒരു വോട്ട് കേന്ദ്രം തുറന്നുവെച്ച് പൗരന്മാരോട് “നിങ്ങൾ തീരുമാനിക്കൂ” എന്നാണ് പറയുന്നത്. Big Tech അതേ പൗരന്മാരോട് ഫീഡ് സ്ക്രീനിലൂടെ “ഇത് തന്നെയല്ലേ നീ തീരുമാനിക്കുക?” എന്ന് മുമ്പേ തന്നെ നിർദ്ദേശിച്ചിരിക്കുന്നു. ആൽഗോരിതങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായ യാഥാർത്ഥ്യം കാണിച്ചു നൽകുമ്പോൾ, സമൂഹം ഒരേ വസ്തുതയിൽ വിശ്വസിക്കാത്തവരുടെ കൂട്ടക്കൂട്ടമായി പൊളിയുന്നു. Facebook, Insta, tick tok ഒരു രാജ്യത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമ്പോൾ അത് ഇനി കൃത്രിമ ബുദ്ധിയുടെ സാധ്യതയല്ല, മറിച്ച് ജനാധിപത്യത്തിന്റെ പുതിയ യുദ്ധരംഗമാണ്. ആധുനിക ലോകത്ത് ഏറ്റവും വലിയ ആക്രമണങ്ങൾ മിസൈലുകളാൽ നടക്കുന്നില്ല; പകരം ഡാറ്റാബേസുകളുടെ പാർശ്വങ്ങൾക്കുള്ളിൽ നടക്കുന്ന നിശ്ശബ്‌ദ സഞ്ചാരങ്ങളാണ് — Cambridge Analytica മുതൽ Pegasus, WhatsApp metadata മുതൽ Aadhaar surveillance വരെ, ഈ യുദ്ധം കാഴ്ച്ചയില്ലാത്തതും, എന്നാൽ ആഴമുള്ളതുമായ വെട്ടുകളാണ്.

സർക്കാർ പലപ്പോഴും Big Tech നെ നിയന്ത്രിക്കാൻ സാധ്യതമുണ്ടെന്ന് തോന്നിപ്പിക്കുമെങ്കിലും, യാഥാർത്ഥത്തിൽ പല സർക്കാരുകൾക്കും ടെക് കമ്പനികളുടെ കഴുത്തിൽ പിടിക്കാൻ നിയമപരമായോ സാങ്കേതികമായോ ശേഷിയില്ല. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ജനസംഖ്യയേറിയ രാജ്യങ്ങൾക്ക് Big Tech ഒരു സേവനദാതാവല്ല; ചിലപ്പോഴത് തന്നെ ഭരണമന്ത്രാലയത്തിന്റെ പ്രധാന ഭാഗം. WhatsApp ഇല്ലാതെ ഒരു പഞ്ചായത്ത് തീരുമാനവും ജനങ്ങളിലെത്തുന്നില്ല; Google Maps ഇല്ലാതെ ration shop കണ്ടെത്താൻ പോലും ബുദ്ധിമുട്ടുള്ള യാഥാർത്ഥ്യം നമ്മുടെ ഗ്രാമങ്ങളിലും. ഇങ്ങനെ കമ്പനി നൽകുന്ന സൗകര്യം തന്നെ ജനങ്ങളുടെ അടിസ്ഥാന സൗകര്യമായി മാറുമ്പോൾ, സർക്കാർ പോലും ടെക് കമ്പനികളോട് സ്വതന്ത്രതയോടെ “ഇങ്ങനെയാവട്ടെ” എന്ന് പറയാൻ ഭയപ്പെടുന്നു. Big Tech നിയമങ്ങൾ ലംഘിച്ചാലും fine അടച്ചുപോകുന്നു; എന്നാൽ ഒരിക്കൽ അവ സംസ്ഥാനം തന്നെ ഉപേക്ഷിച്ചാൽ? അതുമാണ് രാജ്യങ്ങൾ ഭയപ്പെടുന്നത് — data deserts.

കേരളം പോലെയുള്ള സംസ്ഥാനങ്ങൾ digital governance എന്ന ഭാരത് അഭിമാനത്തിലേക്ക് മുന്നേറുമ്പോൾ, അതിന്റെ പിന്നിൽ വളരെ ക്ഷീണിച്ചൊരു വാസ്തവം നിൽക്കുന്നു  ജനങ്ങളുടെ വിവരങ്ങൾ സർക്കാർ തന്നെ സ്വകാര്യ കമ്പനികളിലേയ്ക്ക് outsource ചെയ്യുന്നു. e-health, school management, welfare pensions, ration portals — ഇവയൊക്കെ Google cloud, Amazon AWS പോലുള്ള platformകളുടെ മേൽ പ്രവർത്തിക്കുന്നു. Data ഒരിക്കൽ cloud-ൽ കയറിയാൽ, അതിന്റെ നിയമപരമായ അതിരുകൾ ആരുടെ കൈയിലായിരിക്കും? കേരളത്തിൽ ഒരു ചെറിയ പഞ്ചായത്ത് ഫയൽ പോലും o/s system-ഓ online submission-ഓ മുന്നേറുമ്പോൾ സർക്കാർ ഒരു software engineer-ന്റെ employee ID നെ ആശ്രയിക്കുന്നു. Workers as a Service, Governance as a Service, Democracy as a Service എന്നതിലേക്കുള്ള മറയില്ലാത്ത കുതിച്ചുചാട്ടമാണ് ഇത്.

ഈ ശക്തിവിനിമയത്തിൽ രാഷ്ട്രം തളരുമ്പോൾ, ജനാധിപത്യത്തിന്റെ പഴയ ആയുധങ്ങൾ  strike, protest, court case   Big Tech നെ നേരിടാൻ മതി വരാറില്ല. കാരണം Big Tech നെ court-ലേക്ക് കൊണ്ടുപോകാൻ data ന്റെ സത്യാവസ്ഥ തെളിയിക്കണം; എന്നാൽ ആ data തന്നെ അവർക്കുവെത്രമാത്രം കൈവശമുണ്ട്, പൗരനാണ് അതിന്‍റെ ഉപജീവനവനം. ആ സമയത്ത് protest എന്നത് അടഞ്ഞ gate-ൽ നിൽക്കുന്നതല്ല, മറിച്ച് code ആയിട്ടോ legal suit ആയി GitHub-ൽ upload ചെയ്യാനോ anonymous platform-ൽ leak ചെയ്യാനോ സാധിക്കുന്ന ഒരു power shift ആണ്. എന്നാൽ ഇവിടെ ഒരു ഭീമമായ ഭീഷണി നിലനിൽക്കുന്നു: ജനാധിപത്യം ശ്രമിക്കുന്നത് നിലനിർത്താൻ, Big Tech ശ്രമിക്കുന്നത് predictive control നിലനിർത്താൻ. ആർക്കാണ് വിജയം? പൗരന്റെ ഭാവി ഈ ഇരട്ടയുദ്ധത്തിൽ ഒരു bargaining chip ആയി മാറിയിരിക്കുകയാണ്.

ഒരു രാഷ്ട്രത്തിന്‍റെ സർക്കാർ ഒരു ദിവസം ജനങ്ങളോട് പറയേണ്ടിവരുമ്പോൾ: “ഞങ്ങൾക്ക് WhatsApp നിയന്ത്രിക്കാനാവില്ല; Google-നെ വശീകരിക്കാനാവില്ല; farm laws withdrawal ചെയ്യുന്നതുപോലും Twitter-നെ convience ചെയ്യണം” അത് നമുക്കു തിരിച്ചറിയേണ്ട സൂചനയാണ്. Technology രാജ്യം അധീനപ്പെടുന്നില്ല; technology-യെ കൈവശപ്പെടുത്തുന്ന മുൻനിരപങ്കാളികൾ രാജ്യം അധീനപ്പെടുന്നു. ഇനി ചോദ്യം: ജനാധിപത്യത്തിനും Big Tech-ക്കും തമ്മിലുള്ള പോരാട്ടത്തിൽ തൊഴിലാളി, code എഴുതുന്ന യുവാവ്, scroll ചെയ്യാൻ പഠിക്കുന്ന കുട്ടി — ഇവർക്കെവിടെ സ്ഥാനം? അവർക്കു വോട്ട് ഉണ്ടാകാം, പക്ഷേ വോട്ട് ചെയ്യുന്ന world-view code നിർമിക്കുന്നവർ സൃഷ്ടിച്ചിരിക്കാം. അവർക്കു ശബ്ദമുണ്ടാകാം, പക്ഷേ അത് algorithm rank ചെയ്യുമ്പോൾ mute ആവാം.

സാങ്കേതിക വിദ്യയുടെയും ആൽഗോരിതങ്ങളുടെയും നിയന്ത്രണത്തിലേക്ക് നീങ്ങുന്ന ഈ ലോകത്തിൽ, മനുഷ്യൻ മറന്നു പോകുന്നത് യന്ത്രം അവനെ തോൽപ്പിച്ചു എന്നതല്ല; മറിച്ച് യന്ത്രത്തെ ലക്ഷ്യം നേടാൻ ഉപയോഗിക്കുന്ന കയ്യുകൾ, കമ്പനികൾ, രാഷ്ട്രങ്ങൾ, രാഷ്ട്രീയ ശക്തികൾ എന്നിവയാണ്. എ.ഐ.യുടെ പ്രശ്നം ശക്തമായ ഒരു സോഫ്റ്റ്‌വെയർ ആണെന്നതുമല്ല; അത് അധികാരം കേന്ദ്രഭൂതമാക്കുന്നതുമാണ്. ജീവിതം, തൊഴിൽ, സ്വകാര്യത, സ്നേഹം, രോഗശാന്തി, തിരഞ്ഞെടുപ്പ്  എല്ലാം ഒരേ ഡാറ്റാ ഫ്രെയിമിലേയ്ക്ക് ചേർക്കപ്പെടുന്നു. അവിടെ നിന്നാണ് നമുക്ക് പറയപ്പെടുന്നത്: “ഇങ്ങനെയാണ് നിങ്ങൾ ആലോചിക്കേണ്ടത്, ഇങ്ങനെയാണ് നിങ്ങൾ ജീവിക്കേണ്ടത്.” മനുഷ്യന് ഇത്തരത്തിൽ മറ്റൊരാളുടെ നിയന്ത്രണത്തിലിരുന്ന ജീവിതം പരിചിതമല്ലെന്ന് കരുതുമെങ്കിലും അത് നൂറ്റാണ്ടുകളായി ആവർത്തിച്ചുപോരുന്ന പുതിയ അടിമത്തത്തിന്റെ രൂപമാണിത്  ഒരിക്കൽ ഭൂമി നഷ്ടപ്പെട്ടവർ, പിന്നെ ഫാക്ടറി നഷ്ടപ്പെട്ടവർ, ഇന്നത് ഡാറ്റയെക്കുറിച്ച് ഒരു അവകാശവും ഇല്ലാത്തവർ.

എങ്കിലും ഇതിലൊന്നും വിധി നിർണയിക്കപ്പെട്ടിട്ടില്ല. യന്ത്രത്തിന്റെ നിർദേശം വിധിയല്ല; നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് ഭാവി. ഇന്ത്യയിലും കേരളത്തിലും പുതുതായി ഉയരുന്ന ചില ശബ്ദങ്ങൾ — “AI ethics”, “data dignity”, “digital labour rights” ഇതൊക്കെ വെറും അക്കാദമിക് വാചകമല്ല; അവ മനുഷ്യബോധം ക്രമേണ പിന്നിലേക്ക് കുനിഞ്ഞുപോകാതെ നിൽക്കാൻ ചെയ്യുന്ന ethical ശ്രമങ്ങളുടെ തുടക്കമാണ്. നാം യന്ത്രങ്ങൾക്കെതിരെ യുദ്ധം ചെയ്യേണ്ടതല്ല; യന്ത്രങ്ങൾക്കായി മനുഷ്യനെ ബലി കഴിക്കുന്ന സിസ്റ്റങ്ങളോടെയാണ് പോരാടേണ്ടത്. അതിനായി ആദ്യം തിരിച്ചു പിടിക്കേണ്ടതുപോലെ, നമ്മുടെ ചിന്തകളെ, നമ്മുടെ സമയത്തെ, നമ്മുടെ കമ്മ്യൂണിറ്റികളെ.

“Data is the new oil” എന്ന് ഉയർത്തിപറഞ്ഞപ്പോൾ എല്ലാവരും അതിനെ വികസനത്തിന്റെ ചിഹ്നമായി കണ്ടു. എന്നാൽ ആരാണ് ഓയിൽ കിണർ വെട്ടാൻ അനുമതി കിട്ടിയത്? ആരാണ് അതിൽ നിന്നു ലാഭം എടുക്കുന്നത്? അതു പോലെ data-യുടെ ഉടമസ്ഥതയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഒരാളുടെ ആരോഗ്യവിവരവും, കുട്ടികളുടെ പഠന പാടേൺ വരെ പെരുമാറ്റവും, ഒരു click history പോലും അതൊക്കെ സ്വകാര്യ സ്വത്താണെന്ന് അതോർത്തു പറയാനാകുന്ന ധൈര്യപ്പെടുത്താതെ പിന്നെ AI യെയും Big Tech നെയൊക്കെ കുറ്റപ്പെടുത്തുന്നത് മോദിപ്രസംഗമായിത്തീരുന്നു. Digital Swaraj എന്ന് ഒരുപക്ഷേ ആരെങ്കിലും വിളിച്ചേക്കാം  മനുഷ്യന്റെ മനസ്സും വിവരവും തിരിച്ചു സ്വന്തമാക്കുന്ന സ്വാതന്ത്ര്യസമരം.

അതുപോലെ തന്നെ തൊഴിലിടങ്ങളിൽ ഐക്യം എന്നത് പാഠപുസ്തകത്തിൽ മണ്ണൊട്ടുന്ന വാക്കല്ല. അത് ഇന്ന് code repositories-ൽ quietly ഒരുമിക്കുന്ന programmers-ന്റെ അവകാശവാക്കാണ്. “ഈ feature ഞാൻ എഴുതാം, പക്ഷേ overtime pay ഇല്ലെങ്കിൽ, mental health support ഇല്ലെങ്കിൽ ഞാൻ commit ചെയ്യില്ല” എന്ന് ഒരാൾ പറയുമ്പോൾ, അത് ഒരു ചെറിയ കലാപമല്ല; ഭാവിയിലെ തൊഴിലാളി നീതിയുടെ പ്രഖ്യാപനമാണ്. protest ഇന്നവയുടെ ദാസ്യത്തിൻ്റെ അവസാനമെന്നല്ല, protest ഇന്നവയോടൊപ്പം മനുഷ്യ മൂല്യങ്ങൾ വീണ്ടും സംയോജിപ്പിക്കാനുള്ള ആവശ്യമാണ്.

സർക്കാറുകളുടെ ആശങ്കയും യാഥാർത്ഥ്യത്തിലുള്ള പോരായ്മയുമുണ്ട്: അവർക്കും ഈ യന്ത്രാധിപത്യത്തിൽ നിന്ന് രക്ഷപ്പെടണം. ജനാധിപത്യത്തിന്‍റെ ശക്തി എന്ത്? കൂട്ടായ ബോധം. Big Tech യെ അതിരുകൾക്കുള്ളിൽ കൊണ്ടുവരാൻ lawmakers ന്‍റെ ബില്ലുകൾ മാത്രം പോര; പൗരൻമാരുടെ ബോധപൂർവമായ പങ്കാളിത്തവും ആവശ്യമാണ്. അതായത്, “Terms & Conditions I agree” എന്നുമാത്രം പ്രമാണമാക്കുന്ന തലമുറയിൽനിന്ന് “Explain, justify, and then only we agree” എന്ന വിമർശനചൈതന്യം നിലനിർത്തുന്ന തലമുറയിലേക്ക് ചാഞ്ഞ് പോകുന്നത്.

അതെ, ഈ ഗുരുതരമായ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോൾ നമ്മൾ ചിലപ്പോൾ ക്ലേശമനുഭവിക്കും  “മനുഷ്യന്റെ സ്ഥാനം എവിടെ?” അതിനു ഉത്തരമിക്കേണ്ടതുണ്ട്: “മനുഷ്യൻ മായുന്നില്ല, പക്ഷേ മെഷീനിന്റെ അടിമ ആയിപ്പോകാതിരിക്കാൻ നിരന്തര ജാഗ്രത വേണം.” Machine learning just predictions; human learning is empathy. Machine decisions optimize revenue; human decisions protect dignity. Machine see patterns; human see pain. അതുകൊണ്ടാണ് വ്യത്യാസം. അതുകൊണ്ടാണ് പോരാട്ടം.

ഈ മുഴുവൻ യാത്രയുടെ തീർത്തും അവസാനിക്കുന്ന ചോദ്യം ഇതാണ്: മനുഷ്യൻ തുടരാൻ തയ്യാറാണോ മനുഷ്യനെന്ന നിലയിൽ തന്നെ തുടരാൻ? progress ന്റെ പേരിൽ ആത്മാവ് outsourcing ചെയ്യാൻ അദ്ദേഹം സമ്മതിക്കുമോ? അല്ലെങ്കിൽ technology ഉപയോഗിച്ച്, technology നെയല്ല, മനുഷ്യതയെ സ്ഥാപിക്കാൻ അദ്ദേഹം മുന്നേറുമോ? അതിന്‍റെ ഉത്തരമാണ് അടുത്തകാലത്തെ രാഷ്ട്രീയങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും school curriculum മുതൽ cyber law വരെ രൂപപ്പെടുത്തുക.

Read more

അവസാനം നിൽക്കുന്നിടത്ത് choices രണ്ടെണ്ണമാണ്  silence or solidarity. നിശബ്‌ദത തിരഞ്ഞെടുക്കുന്നവർ convenience ഉണ്ടാവും, പക്ഷേ control നഷ്ടപ്പെടും. ഐക്യം തിരഞ്ഞെടുക്കുന്നവർക്ക് initially പരിശ്രമവും വിമർശനവുമുണ്ടാവാം, പക്ഷേ ഭാവി പുനസൃഷ്ടിക്കും. ഉപകരണങ്ങൾ മാറാം, however മനുഷ്യന്റെ സ്വാതന്ത്ര്യപ്രവൃത്തിയുടെ ആവേശം മാറുന്നില്ല. അതുകൊണ്ട് തന്നെ, എത്ര ആൽഗോരിതം എഴുതിയാലും, ഒരു മനുഷ്യഹൃദയം “ഇല്ല, ഇതു നീതിയല്ല” എന്നു പറയുന്നിടത്തു AI ക്കു പൂർണ്ണാധികാരം ലഭിക്കില്ല.  ഇല്ലായെങ്കിൽ അടിമത്തത്തിൻ്റെ അവസാന ആണിയും അടിച്ചു കഴിഞ്ഞു ‘