മെഡല്‍ നീന്തിയെടുക്കാന്‍ സാജന്‍; ഹീറ്റ്സിന് ഇറങ്ങുക 3.46ന്

രാജ്യത്തിന്റെ ഒളിംപിക് മെഡല്‍ പ്രതീക്ഷകളുമായി മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് ഇന്ന് ടോക്യോയില്‍ മത്സരത്തിനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വൈകിട്ട് 3.46നാണ് സാജന്റെ ഹീറ്റ്സ്. മെഡല്‍ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സാജന്‍.

ടോക്യോയില്‍ പോരിനിറങ്ങുമ്പോള്‍ 2016 റിയോ ഒളിംപിക്സിലെ നിരാശയെ വിസ്മൃതിയിലാക്കാന്‍ പാകത്തിലെ ഒരു പ്രകടനമാണ് സാജന്‍ ഉന്നമിടുന്നത്. റിയോയിലെ ഇന്ത്യയുടെ ഏക നീന്തല്‍ താരമായിരുന്നു സാജന്‍. അന്ന് ബി ഗ്രേഡ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിഫിക്കേഷനിലൂടെയാണ് സാജന്‍ ഒളിംപിക്സില്‍ മത്സരിച്ചത്. ഇക്കുറി വിദേശ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ സാജന് ഗുണം ചെയ്തിട്ടുണ്ട്.

In locked-down Thailand, swimmer Sajan Prakash finds extra time to recover  from injury • InsideSport

എ ഗ്രേഡ് സ്റ്റാന്‍ഡേര്‍ഡില്‍ ടോക്യോയിലേക്ക് ടിക്കറ്റെടുക്കാന്‍ സാജന് സാധിച്ചു. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരവും സാജന്‍ തന്നെ.