ടേബിള്‍ ടെന്നീസ്; അചന്ദ ശരത് കമല്‍ മൂന്നാം റൗണ്ടില്‍

ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. കരിയറില്‍ ഇതാദ്യമായിട്ടാണ് താരം ഒളിമ്പിക്സിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.

ആവേശകരമായ രണ്ടാംറൗണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ അപോലോനിയയെയാണ് 39 കാരനായ ശരത് 4-2നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9.

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് ശരത് കമല്‍. മറ്റൊരു ഇന്ത്യന്‍ താരമായ സത്തിയന്‍ ജ്ഞാനശേഖരന്‍ ഇന്നലെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ മണിക ബത്രയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.