വിസ്മയമായി നീരജ് ചോപ്ര, ജാവലിന്‍ ത്രോയില്‍ ഫൈനലില്‍

ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതൗ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്.

നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. ബി ഗ്രൂപ്പില്‍ യോഗ്യതയ്ക്കായി മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ശിവ്പാല്‍ സിംഗ് 76.40 മീറ്റര്‍ ദൂരത്തിലൊതുങ്ങി ഫൈനല്‍ കാണാതെ പുറത്തായി.

Image

ഫൈനല്‍ പോര് ഓഗസ്റ്റ് ഏഴിന് നടക്കും. വനിതകളുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയുടെ അന്നു റാണി ഇന്നലെ ഫൈനല്‍ റൗണ്ടില്‍ കടക്കാതെ പുറത്തായിരുന്നു.