സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. കിരീട വിജയങ്ങളിലൂടെയും റെക്കോഡുകളിലൂടെയും പുരസ്കാരങ്ങളിലൂടെയും ഇരുവരും പരസ്പ്പരം മത്സരിക്കുന്നു. ആരാണ് കേമന്‍ എന്ന ചോദ്യത്തിന് കളി വിദഗ്ധര്‍ക്കുപോലും വ്യക്തമായ ഉത്തരമില്ല. എന്നാല്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് ഇക്കാര്യത്തില്‍ ഉറച്ച നിലപാടുണ്ട്. ഒളിംപിക്സിനായി ടോക്കിയോയിലേക്ക് പറക്കുംമുന്‍പ് ഒളിംപിക്സ്ഡോട്ട്കോമിലാണ് സിന്ധു അഭിപ്രായം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ഒളിംപിക് സ്വര്‍ണ മെഡല്‍ സ്വപ്നങ്ങള്‍ ചിറകിലേറ്റുന്ന സിന്ധുവിനെ പ്രചോദിപ്പിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. വിവരിക്കാന്‍ വാക്കുകളില്ല. ക്രിസ്റ്റ്യാനോയുടെ ശൈലി, കേളീപാടവം, സാങ്കേതികത്തികവ് എന്നിവയെല്ലാം അതിഗംഭീരം- സിന്ധു പറഞ്ഞു. ടെന്നീസില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെയും അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസിനെയുമാണ് സിന്ധുവിന് ഇഷ്ടം. ഇരുവരുടെയും മത്സരങ്ങള്‍ കാണുന്നത് ഒഴിവാക്കാറില്ലെന്നും സിന്ധു പറഞ്ഞു.
Read more
2016 റിയോ ഒളിംപിക്സില്‍ സിന്ധു ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ഇക്കുറിയത് സ്വര്‍ണമാക്കി ഉയര്‍ത്തുകയാണ് താരത്തിന്റെ ലക്ഷ്യം.