പാകിസ്ഥാൻ താരം ഇന്ത്യൻ ത്രിവർണ്ണ പതാകയ്‌ക്കൊപ്പം, നീരജിന്റെ ക്ഷണം ഏറ്റെടുത്ത് അർഷാദ് നദീം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാകിസ്ഥാൻ- ഇന്ത്യ ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുതക്ക് ഒരുപാട് പഴക്കമുണ്ട്. യുദ്ധങ്ങളും പോർവിളികളുമായി തുടരുന്ന ഈ വൈര്യം ഇന്നും കൂടിയ താപനിലയിൽ തന്നെയാണ് നിൽക്കുന്നത്. കായികരംഗത്ത് വരെ ഇന്ത്യ പാകിസ്ഥാൻ ഏതെങ്കിലും ഒരു പോരാട്ടം നടന്നാൽ പിന്നെ ആവേശം വിതറും. ജയിക്കുന്നവന് അഭിമാനവും തോൽക്കുന്നവന് അപനാമവും നൽകുന്ന ഈ പോരാട്ടമൊക്കെ ക്രിക്കറ്റിലേക്ക് വരുമ്പോൾ വേറെ ലെവലാകും. എന്നാൽ ചിലപ്പോഴൊക്കെ ഈ പോരാട്ടങ്ങൾക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകൾ പറയാനുണ്ട് .

ലോക ചാമ്പ്യൻഷിപ്പിൽ നടന്ന ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് പാക്കിസ്ഥാന്റെ അർഷാദ് ആയിരുന്നു. എന്നാൽ മത്സരശേഷം രണ്ടാം സ്ഥാനത്ത് എത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനെയും ഇന്ത്യൻ ദേശീയ പതാകയ്‌ക്കൊപ്പം ചേർത്ത് നിർത്തിയ നീരജ് ഇരുരാജ്യങ്ങളിലെയും ആളുകളുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുന്നു.

നീരജ് ക്ഷണിച്ചയുടൻ തന്നെ പാക്കിസ്ഥാൻ താരം അദ്ദേഹത്തിനൊപ്പം ചേരുകയും സന്തോഷത്തിന്റെ ഭാഗം ആകുകയും ചെയ്തു. രാഷ്ട്രീയപരമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം സന്തോഷത്തോടെ പോകണം എന്ന് ആഗ്രഹിക്കുന്ന ആളുകളുടെ പ്രതിനിധി ആണ് നീരജ് എന്നും ആളുകൾ പറയുന്നു. അതേസമയം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമാണ് അർഷാദ്

“എന്തൊരു ദിവസം! . എനിക്ക് ഇത്രയും ദൂരം പോകാനുള്ള കഴിവ് തന്നതിന് അല്ലാഹുവിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും പാകിസ്താൻ അത്‌ലറ്റ് മെഡൽ നേടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്,” നദീം നദീം പറഞ്ഞു .

നീരജിനെ സംബന്ധിച്ച് ഈ കാലയവിൽ മുഴുവൻ നടത്തിയ മികച്ച പ്രകടനം അദ്ദേഹം തുടരുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് എന്ന ലേബൽ ഇതിനകം തന്നെ താരം നേടി കഴിഞ്ഞു.