വലിയ സ്വർണമൊക്കെ നേടിയിട്ട് വന്നിട്ട് ഇതേ ഉള്ളോ, അർഷാദിന് സമ്മാനമായി കിട്ടിയത് പോത്തും ആൾട്ടോ കാറും; വിമർശനം ശക്തം

ഒളിമ്പിക്സ് റെക്കോഡ് നേട്ടത്തോടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ അർഷാദ് നദീം പാകിസ്താന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. നീരജ് ചോപ്ര പോലെ ഉള്ള പ്രമുഖരുടെ വെല്ലുവിളി മറികടന്നാണ് താരം സ്വർണം നേടിയത്. രാജ്യത്തിന്റെ ആദ്യ സ്വർണ നേട്ടക്കാരന് വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് കിട്ടുന്നത്. അഭിനന്ദനത്തോടൊപ്പം സമ്മാനങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്. ഏകദേശം അഞ്ച് കോടി രൂപയോളം രൂപയാണ് സമ്മാനമായി ലഭിച്ചത്. സിവിലിയൻ പദവിയും താരത്തിന് ആ സമയം കിട്ടിയിരുന്നു.

അർഷാദിനെ സംബന്ധിച്ച് വിലയേറിയ നിരവധി സമ്മാനങ്ങൾ കിട്ടിയപ്പോൾ അതിലൊരു സമ്മാനം വെറൈറ്റി ആയി പോയി. ഭാര്യാപിതാവ് നൽകിയത് പോത്തിനെ ആയിരുന്നു. നാടിന്റെ സംസ്‌കൃതിയും പാരമ്പര്യവും മുൻനിർത്തിയാണ് അത്തരം ഒരു സമ്മാനം നൽകിയത്. പ്രദേശത്തെ ഗ്രാമീണരെ സംബന്ധിച്ച് ഉപഹാരമായി പോത്തിനെ നൽകുകയെന്നത് വളരെ മൂല്യമേറിയതും ആദരം നിറഞ്ഞതുമായ കാര്യവുമാണ്. എന്തായാലും ഇങ്ങനെ ഒരു വെറൈറ്റി സമ്മാനം നൽകിയ രീതി എല്ലാവരും ആഘോഷമാക്കുന്നു.

അതേ സമയം അർഷാദിന് ലഭിച്ച മറ്റൊരു ഉപഹാരത്തിന് വ്യാപക വിമർശനമുണ്ടായി. പാക് – അമേരിക്കൻ വ്യവസായി നൽകിയത് ആൾട്ടോ കാർ ആയിരുന്നു. ഇന്ത്യയിൽ 5 ലക്ഷം രൂപയിൽ മാത്രം വിലയുള്ള കാർ നൽകിയത് വിമർശനത്തിന് ഇടയാക്കി. എന്തായാലും ഇത്രയധികം കോടികൾ വരുമാനം ഉള്ളപ്പോൾ പോലും ഇങ്ങനെ ഒരു സമ്മാനം നൽകിയതിനെ പലരും വിമർശിക്കുന്നു.

Read more

അതെ സമയം മത്സരത്തിൽ നീരജ് എറിഞ്ഞ ആറ് ത്രോയിൽ അഞ്ചെണ്ണവും ഫൗൾ ത്രോ ആയിരുന്നു. താരം എറിഞ്ഞ രണ്ടാമത്തെ ത്രോയിലാണ് 89.45 മീറ്റർ ദൂരത്തിൽ അദ്ദേഹത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത്. എന്നാൽ പാകിസ്ഥാൻ താരത്തിനും ഫൗൾ ത്രോകൾ ഉണ്ടായിരുന്നു.