2014-15 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്‌സലോണ നേടിയതിന് ശേഷമുള്ള ആഘോഷ പരേഡിനിടെയാണ് സാവിയും നെയ്മറും തമ്മിൽ ചില അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. ഫൈനലിൽ ബാഴ്‌സ 3-1ന് യുവന്റസിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വമന്തമാക്കിയത്.
ബാഴ്‌സ മാനേജർ ലൂയിസ് എൻറിക്വെയുടെ കീഴിലുള്ള തങ്ങളുടെ വിജയം ഓപ്പൺ-ടോപ്പ് ബസ് പരേഡിലൂടെ ആഘോഷിക്കുക ആയിരുന്നു. എന്നിരുന്നാലും, ആഘോഷങ്ങൾക്കിടയിൽ, സാവി നെയ്മറെ തള്ളിയിടുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
എന്താണ് സംഭവിച്ചതെന്ന് ബാഴ്‌സ ഇതിഹാസം പിന്നീട് വിശദീകരിച്ചു. അദ്ദേഹം ഖത്തറി ഔട്ട്‌ലെറ്റായ സ്‌പോർട്ടിനോട് (GiveMeSport വഴി):
“ഞാൻ ബസിന്റെ അരികിലായിരിക്കുമ്പോൾ അവൻ (നെയ്മർ) എന്റെ ഷൂസ് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും എന്നെ തള്ളുകയും ചെയ്യുകയായിരുന്നു. ബസ് കടന്നുപോകുമ്പോൾഅവൻ ഇത്തരം പരിപാടി ചെയ്യരുതെന്നും ആളുകളെ ശ്രദ്ധിക്കണം എന്നും ഞാൻ പറഞ്ഞു .”
സംഭവത്തെക്കുറിച്ച് ഇതിഹാസ മിഡ്ഫീൽഡർ പറഞ്ഞു:
Read more
“ഈ പരേഡുകൾ എല്ലാത്തിനുമുപരി ജനങ്ങൾക്ക് വേണ്ടിയാണ്. മൂന്നോ നാലോ ബിയർ കഴിച്ചാലും കുഴപ്പമില്ല, പക്ഷേ പരേഡ് ജനങ്ങൾക്കുള്ളതാണ്, ഞങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറയാനുള്ള അവസരമാണിത്. നെയ്മറിനെ തള്ളിയത് ആളുകളെ കൂടുതൽ ശ്രദ്ധിക്കാനാണ്. ”