ആഭ്യന്തര പ്രശ്നങ്ങൾ കാരണം പി‌എസ്‌ജിയിൽ തുടരാൻ താത്പര്യമില്ല, മെസി പുതിയ ക്ലബ് സംബന്ധിച്ച് വലിയ തീരുമാനങ്ങൾ എടുക്കുന്നു; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആ സൂപ്പർ ക്ലബ് മെസിയുടെ ലക്‌ഷ്യം

പാരീസ് സെന്റ് ജെർമെയ്‌നിലെ (പി‌എസ്‌ജി) ആഭ്യന്തര പ്രശ്‌നം കാരണം ലയണൽ മെസ്സി ബാഴ്‌സലോണയിൽ വീണ്ടും ചേരാനുള്ള സാധ്യത മുമ്പത്തേക്കാൾ കൂടുതൽ വർദ്ധിച്ചതായി റിപ്പോർട്ട്. വേനൽക്കാലത്ത് കരാർ അവസാനിച്ചതിനാൽ ഒരു ഫ്രീ ട്രാൻസ്ഫറിലേക്ക് നീങ്ങാനും ബാഴ്‌സയിലേക്ക് വരാനുമുള്ള സാധ്യത കൂടുതലാണ്.

El Nacional-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ PSG അവരുടെ വേതന ബില്ലിൽ 30% കുറയ്ക്കേണ്ടതുണ്ട്. അമിതമായി ട്രാൻസ്ഫാർ മാർക്കറ്റിൽ ചിലവഴിച്ചതിനാൽ പി.എസ്.ജിക്ക് പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്.

സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്‌സലോണയിലേക്കുള്ള മെസി ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നും എന്നത്തേയും പോലെ അല്ല ഇത് സംഭവിക്കാൻ സാധ്യത കൂടുതൽ ആണെന്നുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വേനൽക്കാലത്ത് തങ്ങളുടെ വേതന ബില്ലിൽ 70 മില്യൺ യൂറോ കൂടി കുറയ്ക്കാൻ നോക്കുന്നതായി ജോവാൻ ലാപോർട്ട സ്ഥിരീകരിച്ചു.

ലയണൽ മെസ്സിയുടെ സഹോദരൻ മാറ്റിയാസ് കഴിഞ്ഞയാഴ്ച ബാഴ്‌സയ്ക്ക് എതിരെ പറഞ്ഞിരുന്നു.