കാത്തിരുന്നത് 21 വര്‍ഷം; ഒടുവില്‍ ഒളിമ്പിക്സിലെ പേരുദോഷം മാറ്റി സ്പെയ്ന്‍

ലോക കപ്പ് ഫുട്ബോളിലും യൂറോ കപ്പിലുമൊക്കെ മുത്തമിട്ട ടീമാണ് സ്പെയ്ന്‍. ഒളിംപിക്സിലും അവര്‍ സ്വര്‍ണം നേടിയിട്ടുണ്ട്. എന്നാല്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഒളിംപിക്സില്‍ ഒരു ഗോളോ ജയമോ നേടാന്‍ സ്പെയ്നിന് സാധിച്ചിരുന്നില്ല. ദുര്‍ഗതിയുടെ കാലത്തിന് കഴിഞ്ഞദിവസം അവര്‍ വിരാമമിട്ടു.

1992 ബാഴ്സലോണ ഒളിംപിക്സിലെ സ്വര്‍ണ ജേതാക്കളാണ് സ്പെയ്ന്‍. 2000 സിഡ്നിയില്‍ അവര്‍ വെള്ളിയും നേടി. പക്ഷേ, അതിനുശേഷം ഒരു ജയം കുറിക്കാനോ ഗോള്‍ നേടാനോ സ്പെയ്നിന് സാധിച്ചിരുന്നില്ല. ടോക്യോ ഒളിംപിക്സില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ഓസ്ട്രേലിയയെ 1-0ത്തിന് കീഴടക്കിയതോടെ സ്പാനിഷ് പടയ്ക്ക് ശാപമോക്ഷം ലഭിച്ചു. കളിയുടെ 81-ാം മിനിറ്റില്‍ മികേല്‍ ഒയാര്‍സബലാണ് സ്പാനിഷ് അര്‍മാഡയ്ക്ക് പുതു ജീവന്‍ പകര്‍ന്ന ഗോളിന് പിറവികൊടുത്തത്.

Tokyo Olympics 2021: Olympics 2021 day two summary: The latest news and  updates from the Tokyo Olympics | Marca

ഇരുപത്തിനാലുകാരായ ഒയാര്‍സബല്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടിലെ നിര്‍ണായക കിക്കും ലക്ഷ്യത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഡി മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ ഐവറികോസ്റ്റ് ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ജര്‍മ്മനി സൗദി അറേബ്യയെ 3-2ന് പരാജയപ്പെടുത്തി.