മാഞ്ചസ്റ്റർ യുണൈറ്റഡ് കുറെ വർഷങ്ങളായി കിരീടം നേടാത്തത് ഇതുകൊണ്ട് മാത്രമായിരുന്ന,. അവർ ആ കാര്യം കൂടി ശ്രദ്ധിച്ചെങ്കിൽ ഞങ്ങൾക്ക് പണി കിട്ടുമായിരുന്നു; യുണൈറ്റഡിനെ കുറിച്ച് പെപ് ഗാർഡിയോള

സമീപ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രോഫി വരൾച്ചയ്ക്ക് കാരണം അവർ ഒരുപാട് തുക ചിലവഴിക്കാത്തത് കൊണ്ട് മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗാർഡിയോള അഭിപ്രായപ്പെട്ടു. മാനേജർ സർ അലക്‌സ് ഫെർഗൂസന്റെ കീഴിൽ റെഡ് ഡെവിൾസിന് കാര്യാമായ പുരോഗതി കൈവരിക്കാൻ സാധിച്ചത് അവർ മികച്ച രീതിയിൽ അന്ന് തുക സ്പെൻഡ്‌ ചെയ്തിരുന്നത് കൊണ്ടാണെന്നും എന്നാൽ ടീമിന് എപ്പോഴോ ഇടക്ക് അതൊക്കെ നഷ്ടമായെന്നും ഇപ്പോൾ ട്രാക്കിൽ ആണെന്നും ഗാർഡിയോള പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാരബാവോ കപ്പ് വിജയത്തിന് ശേഷം സംസാരിക്കവെ, മാഞ്ചസ്റര് യുണൈറ്റഡ് തിരിച്ചുവരവിന്റെ പാതയിലാണോ എന്ന് ചോദിച്ചപ്പോൾ . അദ്ദേഹം മറുപടി പറഞ്ഞു (ദി ഗാർഡിയൻ വഴി):

“വേഗത്തിലോ പിന്നീടോ അത് സംഭവിക്കണം, അല്ലേ? അത് സംഭവിക്കണം. ”

അതേ ചോദ്യം വീണ്ടും ചോദിച്ചപ്പോൾ ഗാർഡിയോള പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:

“അവർ കുറച്ചുകൂടി പണം ചിലവഴിച്ചാൽ, അതെ. അവർ ചെലവഴിക്കാത്തതുകൊണ്ടാണ്, അല്ലേ? അവർ പണം ചിലവഴിച്ചെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ. ലിവർപൂളും ഞങ്ങളും രണ്ട് ടീമുകൾ അവിശ്വസനീയമാംവിധം മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് യാഥാർത്ഥ്യം.

റെഡ് ഡെവിൾസിന്റെ കാരബാവോ കപ്പ് വിജയത്തെക്കുറിച്ച് സംസാരിച്ച ഗ്വാർഡിയോള കൂട്ടിച്ചേർത്തു:

“എറിക്ക് അവിശ്വസനീയമായ ഒരു ജോലിയാണ് ചെയ്യുന്നത്. കളിക്കാർ – അവർ എത്ര പ്രതിബദ്ധതയുള്ളവരാണെന്നും എല്ലാവരും ഒരുമിച്ച് അത് ചെയ്യാൻ ശ്രമിക്കുന്നത് നിങ്ങൾ കാണുന്നു. ഒരു കിരീടം പോലും നേടാതെ നിങ്ങൾ അഞ്ചോ ആറോ വർഷമായിരിക്കുമ്പോൾ നിങ്ങൾക്ക് ഇത് ആവശ്യമാണ്.”

2017ൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ക്ലബ്ബിന്റെ ആറ് വർഷത്തെ ട്രോഫിക്കായുള്ള കാത്തിരിപ്പാണ് കാരബാവോ കപ്പ് വിജയത്തോടെ അവസാനിച്ചത്..