എത്ര വർഷങ്ങളായി കളിക്കാൻ തുടങ്ങിയിട്ട്, ആദ്യമായിട്ടാണ് മെസിക്ക് ഇത്തരത്തിൽ ഒരു ദുരവസ്ഥ; ഈ സസ്പെന്ഷനില് മെസി ആരാധകർ നിരാശല്ല

സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്പെന്‍ഡ് ചെയ്ത് പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ് (പിഎസ്ജി) ഉത്തരവ് ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് മെസിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.

ക്ലബ് അനുമതി നിരസിച്ചിട്ടും മെസി സൗദി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സസ്പെന്ഷന് വാർത്ത പുറത്ത് വന്നത്. മെസിയുടെ യാത്ര പാരീസിലെ സഹതാരങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല . കായിക ഉപദേഷ്ടാവായ ലൂയിസ് കാംപോസിനും മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല . എന്നിരുന്നാലും, പിഎസ്ജി ക്യാമ്പിൽ മെസിയുടെ യാത്ര സൃഷ്ടിച്ചിരിക്കുന്ന വിവാദം ചെറുതല്ല.

സഹതാരങ്ങൾ പലരും മെസി- എംബാപ്പെ എന്നീ സൂപ്പർ താരങ്ങളുടെ കീഴിൽ ഗ്രുപ്പ് കളിക്കുക ആണെന്നും വിവാദമുണ്ട്. മെസി അടുത്ത സീസണിൽ പിഎസ്ജിയിൽ കളിക്കുക ഇല്ലെന്ന് കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. പഴയ ക്ലബ് ബാഴ്‌സയോ, സൗദി ക്ലബ് അൽ ഹിലാലോ ആയിരിക്കും മെസിയുടെ അടുത്ത ക്ലബ്. ഇത്ര വർഷത്തെ കരിയറിൽ ആദ്യമായിട്ടാണ് മെസിക്ക് ഇത്തരത്തിൽ സസ്പെന്ഷന് കിട്ടുന്നത്.