ഒരു കാര്യവും ഇല്ല ചുമ്മാ ഷോ കാണിക്കാൻ രണ്ടും കൂടി എന്തൊക്കെയോ കാണിക്കുന്നു, ആ പ്രവൃത്തിയെ ഒറ്റ വാക്കിലെ വിശേഷിപ്പിക്കാൻ സാധിക്കു " ദാരിദ്ര്യം"; സൂപ്പർ താരങ്ങൾക്ക് എതിരെ മാധ്യമ പ്രവർത്തകൻ

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ആംഗേഴ്‌സ് എസ്‌സിഒയ്‌ക്കെതിരായ ക്ലബിന്റെ മത്സരത്തിനിടെ ഇടയ്ക്കിടെ തമ്മിൽ സംസാരിക്കുന്നതിനിടെ വീണ്ടും വിമർശനങ്ങൾക്ക് വിധേയനാകുകയാണ്.

ബാഴ്‌സലോണയിൽ ഒരുമിച്ചുള്ള കാലം മുതൽ ഇത് പലപ്പോഴും ഒരു സാധാരണ കാഴ്ചയായി തോന്നിയിട്ടുണ്ട്. മെസ്സിയും നെയ്‌മറും സാധാരണ സെറ്റ് പീസ് കിട്ടുമ്പോൾ അല്ലെങ്കിൽ ഒരു നീക്കം അസൂത്രം ചെയ്യുമ്പോൾ ഒകെ ഇത്തരം രീതി പലപ്പോഴും ചെയുന്നതായി കണ്ടിട്ടുണ്ട്.

ബുധനാഴ്ച ആംഗേഴ്‌സിനെതിരായ PSG-യുടെ ലീഗ് 1 മത്സരത്തിൽ അവർ ഒരിക്കൽ കൂടി അതുതന്നെ ചെയ്തു. 2022 FIFA ലോകകപ്പ് അവസാനിച്ചതിന് ശേഷം ഇത് ആദ്യമായാണ് രണ്ട് കളിക്കാരും ടീമിനായി ഒരുമിച്ച് ഇറങ്ങിയത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇത് കാരണം ലയണൽ മെസ്സിക്കും നെയ്മർ ജൂനിയറിനുമെതിരെ ഫ്രഞ്ച് പത്രപ്രവർത്തകൻ ഡാനിയൽ റിയോലോയുടെ വിമർശനത്തിന് കാരണമായി.

“കളിയിലെ ദാരിദ്ര്യം, മനോഭാവത്തിലെ ദാരിദ്ര്യം….” ഓരോ പെനാൽറ്റിയും , ഓരോ ഫ്രീ കിക്കുകളും, മെസ്സി വരുന്നു, നെയ്മർ വരുന്നു, ഒരു കാരണവും ഇല്ലാതെ വെറുതെ ചർച്ച ചെയ്യുന്നു.”