കളം നിറഞ്ഞ് അർജന്റീന, ഫ്രഞ്ച് പടയെ കാണാനില്ല

എന്തുകൊണ്ടണ് ഡി മരിയ എന്ന കാവൽമാലാഖ ആദ്യ ഇലവനിൽ ഉണ്ടാകണമെന്ന് ഫുട്ബോൾ പണ്ഡിതന്മാർ പറഞ്ഞത് എന്ന് ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി കണ്ട ആരാധകർക്ക് മനസിലായി കാണും. പ്രായത്തിന് തന്റെ കളിയഴകിനെ ബാധിക്കാൻ പറ്റിയിട്ടില്ല എന്ന് അയാൾ തെളിയിച്ചു. ആദ്യ പകുതിയിൽ കോപ്പ അമേരിക്കയുടേതിന് സമാനമായ രീതിയിൽ അയാളുടെ വ്യക്തിഗത മികവിൽ കിട്ടിയ പെനാൽറ്റി മെസി ഗോളാക്കിയത്തിന് പിന്നാലെ ഡി മരിയ തന്നെ ഗോൾ സ്കോറിങ്ങിലേക്ക് എത്തിയപ്പോൾ അർഹിച്ച രണ്ട് ഗോൾ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളുടെ പോരാട്ടത്തിൽ അർജന്റീനയുടെ ഹൈ പ്രെസ്സിങ് ഗെയിമിന് മുന്നിൽ ഫ്രാൻസ് നിസ്സഹരായി എന്ന് തന്നെ പറയാം. ഫ്രാൻസിനെ അവരുടെ സാധാരണ കളി രീതി പുറത്തെടുക്കാൻ അര്ജന്റീന സമ്മതിക്കാതെ ഇരുന്നതോടെ കംപ്ലീറ്റ് അര്ജന്റീന ഷോ തന്നെ ആയിരുന്നു തുടക്കം മുതൽ.

എയ്ഞ്ചൽ ഡി മരിയ 22 ആം മിനിറ്റിൽ ഫ്രാൻസ് ബോക്‌സിന് മുന്നിൽ സൃഷ്ടിച്ച ഭീതിതമായ അന്തരീക്ഷത്തിന് പിന്നാലെ പെനാൽറ്റി വഴങ്ങുക അല്ലാതെ നിവർത്തി ഇല്ലായിരുന്നു ഫ്രാൻസിന്. മെസി കരിയറിൽ എടുത്ത് കൂൾ പെനാൽറ്റികളിൽ ഒന്നിലൂടെ അര്ജന്റീന ആദ്യ ഗോൾ നേടി.

പിന്നാലെ വീണ്ടും വീണ്ടും ആക്രമിച്ച അര്ജന്റീന ലയണൽ മെസി ഉൾപ്പടെ ഭാഗമായ ഒരു അറ്റാക്കിനൊടുവിൽ തളികയിൽ എന്ന പോലെ വെച്ചുകൊടുത്തു പാസ് ഡി മരിയ സ്റ്റൈൽ ഓഫ് ഫിനിഷിലൂടെ ഗോൾ വലയിൽ എത്തി , അതോടെ അര്ജന്റീന കളി വരുതിയിലാക്കി.

എന്തായാലും ഫ്രാൻസ് രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.