ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇനി അറിയും അംബാനിയുടെ റേഞ്ച്, വമ്പന്മാരെ മേടിക്കാൻ ഒരുങ്ങുന്നത് മകന്റെ ഇഷ്ടപ്രകാരം; ലിവർപൂളും യുണൈറ്റഡും പടിക്ക് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ തുടങ്ങിയ വമ്പൻമാർ ഉൾപ്പെടെ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾ അടുത്തിടെ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഈ രണ്ട് ക്ലബ്ബുകളുടെയും നിലവിലെ ഉടമകൾ തങ്ങളുടെ ഓഹരികൾ നല്ല വിലയ്ക്ക് വിൽക്കാൻ നോക്കുകയാണ്.

കായികരംഗത്തും തന്റെ ബിസിനസ് വളർച്ച വ്യാപിപ്പിച്ച വ്യവസായി മുകേഷ് അംബാനി ഇംഗ്ലണ്ടിൽ ഒരു ഫുട്ബോൾ ക്ലബ് വാങ്ങാൻ നോക്കുന്നതായി റിപ്പോർട്ട്. നേരത്തെ ലിവർപൂൾ ഉൾപ്പടെ ഉള്ള ക്ലബ്ബുകളുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയർന്ന വന്നെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ആ ക്ലബ് ആഴ്‌സണൽ ആയിരിക്കുമെന്നാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തങ്ങളുടെ 17 വർഷത്തെ ഉടമസ്ഥാവകാശം അവസാനിപ്പിക്കാൻ തീരുമാനിച്ച ഗ്ലേസർ കുടുംബം തങ്ങളുടെ ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചിട്ട് ഏകദേശം മൂന്നാഴ്ചയായി. അപ്പോഴും അംബാനിക്ക് ചുവന്ന ചെകുത്താന്മാരുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ ധനികൻ ആഴ്‌സണലിലേക്കാണ് കണ്ണുള്ളതെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അംബാനിയുടെ മകൻ ആകാശ് ആഴ്‌സണലിന്റെ വലിയ ആരാധകനാണെന്നും അംബാനി കുടുംബം ഫുട്‌ബോൾ ലോകട്ട പണം മുടക്കാൻ ശ്രമിച്ചാൽ അത് ആഴ്സണലിൽ മാത്രം ആയിരിക്കുമെന്നും പറയുന്നു. എന്തായാലും പ്രീമിയർ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ആഴ്‌സണൽ എന്നതും ശ്രദ്ധിക്കണം.

ക്രിക്കറ്റ് ഇതര സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ ആഗ്രഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. നിലവിൽ 90.7 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിക്ക് ഈ പദ്ധതിയിൽ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ട്.