പത്ത് വർഷത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സംഭവിച്ച ഏറ്റവും നല്ല കാര്യം, സൂപ്പർ താരത്തെ പുകഴ്ത്തി ഫുട്‍ബോൾ ലോകം; അയാളെ പുച്ഛിച്ചവർ ഇനി മിണ്ടില്ല

ഇഎഫ്എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീട നേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആഘോഷം തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ . ഫൈനലില്‍ ന്യുകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ടീം കിരീട നേട്ടം ആഘോഷിക്കുന്നത്. 2017ന് ശേഷം യുണൈറ്റഡിന്റെ ആദ്യ കിരീടമാണ് ഇത്. 33-ാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടിയ കാസിമിറോയാണ് ജയത്തിലേക്കുള്ള വാതിൽ തുറന്നത്.

ആവേശമടങ്ങും മുന്‍പേ ഒരിക്കല്‍ക്കൂടി ന്യുകാസില്‍വല കുലുങ്ങി. യുണൈറ്റഡ് നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ സ്വെൻ ബോട്ട്മാന്റെ ഓൺ​ഗോളിലൂടെ തങ്ങളുടെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയിൽ ചിത്രത്തിലെ ഇല്ലാതിരുന്ന ന്യുകാസില്‍ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റാഫേല്‍വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനസും കോട്ട കാത്തതോടെ ന്യുകാസില്‍ നിരാശയോടെ മടങ്ങി.

2017 ലാണ് ഇതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിന് മുമ്പ് ഒരു കിരീടം നേടുന്നത്. എറിക്ക് ടെൻ ഹാഗിന്റെ വരവോട് കൂടി മാഞ്ചസ്റ്റർ തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള യാത്രയിൽ ആണെന്നും ഇനി ഒരുപാട് കിരീടങ്ങൾ വരുമെന്നും പറഞ്ഞ ആരാധകരിൽ ഭൂരിഭാഗവും പുകഴ്ത്തുന്നത് കാസിമിറോയെയാണ്. രായ പോലെ കിരീടങ്ങൾ ഓരോ വർഷവും സമ്മര്ദമായി നേടുന്ന ഒരു ക്ലബ്ബിൽ നിന്ന് പ്രതാപത്തിന്റെ നിഴലിൽ പോലും ഇല്ലാതിരുന്ന ഒരു ടീമിലേക്കുള്ള കാസിയുടെ വരവിനെ പലരും പുച്ഛിച്ചിരുന്നു.

Read more

എന്നാൽ താൻ വന്നത് വെറുതെ അല്ലെന്നും തനിക്ക് പലതും സാധിക്കുമെന്നും കാണിച്ച കാസി ടീമിന് ഒരു 10 വർഷത്തിനിടെ സംഭവിച്ച ഏറ്റവും മികച്ച കാര്യമായി ആരാധകർ പറയുന്നു.