എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം, എങ്ങനെ നന്ദി പറയാതിരിക്കും ഇതിനൊക്കെ മെസിക്ക് ഏറ്റവും വലിയ സമ്മാനം നൽകി അര്ജന്റീന ഫുട്‍ബോൾ അസോസിയേഷൻ

ലയണൽ മെസി ട്രെയിനിങ് ഫെസിലിറ്റി: ലോകകപ്പ് വിജയത്തിന്റെ നന്ദി സൂചകമായി ദേശീയ ടീമിനുള്ള പരിശീലന സൗകര്യം ലയണൽ മെസ്സിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. വാർത്തയോട് പ്രതികരിച്ച മെസി അസ്സോസിയേഷനോടുള്ള നന്ദി രേഖപ്പെടുത്തി. അർജന്റീനയുടെ പരിശീലന ക്യാമ്പിന് “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ” ലയണൽ മെസ്സിയുടെ പേര് നൽകുമെന്ന് എഎഫ്‌എ പ്രസിഡന്റ് ചിക്വി ടാപിയ ശനിയാഴ്ച വെളിപ്പെടുത്തി.

വ്യാഴാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ പനാമയുമായി കളിച്ചപ്പോൾ മെസിക്കും ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമംഗങ്ങൾക്കും അവിശ്വസനീയമായ സ്വീകരണമാണ് ലഭിച്ചത്. ലോകകപ്പ് നേടിയതിന് ശേഷം അവർ തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു അത്. കഴിഞ്ഞ വർഷം ഖത്തറിലെ അവരുടെ വിജയത്തെത്തുടർന്ന്, ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ ആദരിക്കുന്നതിനായി ദേശീയ ടീമിന്റെ ട്രാക്കിങ് ഗ്രൗണ്ട് പുനർനാമകരണം ചെയ്തതായി എഎഫ്‌എ അറിയിച്ചു. ശനിയാഴ്ച, മെസ്സി തന്റെ സന്തോഷം പങ്കുവയ്ക്കാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അദ്ദേഹം എഴുതി: “ഈ അംഗീകാരം എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഒന്നാണ്. ഒരു വലിയ ബഹുമതി, വളരെ നന്ദി. ”…

അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന്റെ ട്വീറ്റിലാണ് ഈ വിവരം പുറത്തുവന്നത് .

View this post on Instagram

A post shared by Leo Messi (@leomessi)