സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം നാളെ, തുടക്കം എളുപ്പമാകില്ലെന്ന് പരിശീലകൻ ഡേവിഡ് കാറ്റല

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടങ്ങൾക്ക് നാളെ (വ്യാഴം) തുടക്കം കുറിക്കും. ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികൾ. ബാംബോളിമിലെ ജി.എം.സി. അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം.

ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്, ടൂർണമെൻ്റിൽ വിജയകരമായ തുടക്കം തേടുന്ന ഇരു ടീമുകൾക്കും ഈ മത്സരം നിർണ്ണായകമാണ്. പുതിയ വിദേശ സൈനിംഗുകളും ഇന്ത്യൻ യുവതാരങ്ങളും ഉൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ എത്തിയിരിക്കുന്നത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ, ആത്മവിശ്വാസത്തോടെ മൂന്ന് പോയിൻ്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്.

Read more

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ ഡേവിഡ് കാറ്റല, ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച്: “ടീം സജ്ജമാണ്, കളിക്കാർ നന്നായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആദ്യ മത്സരങ്ങൾ എളുപ്പമാകില്ല. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാൽ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു.