ദൗർബല്യങ്ങൾ എതിരാളികൾ മുതലാക്കാതിരിക്കാൻ കരുത്ത് ഉയർത്തി പിടിക്കാം, മഞ്ഞക്കടലിനെ ആവേശക്കടലാക്കാൻ ലക്ഷ്യം ജയം മാത്രം

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കാലിടറിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് നടത്തി കഴിഞ്ഞിരിക്കുന്നു. ഈ നാളുകളിൽ ഒകെ കഷ്ടപെട്ടത് ഇന്ന് നടക്കുന്ന മത്സരത്തിലെ മൂന്ന് പോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയോടെ മാത്രമാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗാലറിയുടെ മുന്നിൽ കളിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ കരുത്ത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്‌. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം മാജിക്ക് കാട്ടാൻ ഇവാന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ടീം മുന്നേറ്റങ്ങളിൽ നിർണായക ശക്തി ആയിരുന്ന വിദേശ താരങ്ങളായെ ഹോർഹെ പെരെയ്ര ഡയസും, അൽവാരോ വാസ്ക്വസുമെല്ലാം ടീം വിട്ടെങ്കിലും അവരേക്കാൾ മികച്ച താരങ്ങളെ പകരക്കാരായി കൊണ്ടു വരാൻ കഴിഞ്ഞതും ഇക്കുറി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

സ്ക്വാഡിന്റെ ഡെപ്ത്താണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു കരുത്ത്‌. ഇത്തവണ എല്ലാ പൊസിഷനുകളിലും മികച്ച ബാക്കപ്പ് താരങ്ങൾ ടീമിനുണ്ട്. ഒരാളുടെ പരിക്ക് ടീം കോമ്പിനേഷന്റെ താളം തെറ്റിക്കുന്ന രീതി ആവർത്തിക്കില്ല എന്ന് നമുക്ക് കരുതാം.

പ്രധാന താരങ്ങളായ സഹൽ അബ്ദുൾ സമദിനും, ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിനും പരിക്ക് ഉണ്ടെന്ന വാർത്ത പുറത്തുവരുന്നുണ്ട്. ഇരുത്തരങ്ങളും ഇന്ന് കളത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിലും തീരുമാനായിട്ടില്ല. എന്ത് തന്നെ ആയാലും ഇരുവരും ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.

മലയാളി താരങ്ങൾ ഉൽപ്പാട് നിരവധി താരങ്ങൾ അവസരം കാത്തിരിക്കുകയാണ്.