ഈ മനുഷ്യനെ പരിശോധിക്കാൻ ആരെങ്കിലും മുന്നോട്ട് വരണം, "അവന്റെ ബൂട്ടിൽ കാന്തമുണ്ട്"; ഹാലണ്ടിനെക്കുറിച്ച് ആരാധകർ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചതിന്റെ ആശ്വാസത്തിലാണ് ആർ.ബി ലൈപ്സീഗ് രണ്ടാം പാദത്തിൽ ഇറങ്ങിയത്. കുറച്ചുനേരത്തിനുള്ളിൽ തന്നെ അവർ ഒരു കായം സംശയിച്ചു, ഇവന്മാരോടാണോ ഞങ്ങൾ ആദ്യ ലെഗ് കളിച്ചതെന്ന്, അത്രക്ക് അനായാസമായിട്ടാണ് സ്കൂൾ കുട്ടികളെ നേരിടുന്നതുപോലെ സിറ്റി ആർ.ബി ലൈപ്സീനെ തകർത്തെറിഞ്ഞത്. രണ്ടാം പാദത്തിൽ എത്തിയില്ലാത്ത 7 ഗോളുകൾക്കാണ് ടീം വിജയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് അഞ്ച് ഗോളുകള്‍ നേടി തിളങ്ങി.

ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ താരം ഹാട്രിക്ക് നേട്ടം പൂർത്തിയാക്കി. മത്സരത്തിന്റെ 22-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരം തന്റെ ഗോള്‍വേട്ട ആരംഭിച്ചത്. ഗോൾ നേടിയ ശേഷം പിന്നീട് അദ്ദേഹത്തിന്റെ പിടിച്ചുനിർത്താൻ സാധിച്ചില്ല. കാലിൽ കാന്തം ഉള്ളതുപോലെയായിരുന്നു വരുന്ന പന്തുകളെ എല്ലാം അദ്ദേഹം ലക്ഷ്യത്തിലേക്ക് പഴിച്ചുവിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെപ്‌സിഗ് പ്രതിരോധനിരയെ ഇല്‍കെ ഗുണ്ടോഗന്‍ സിറ്റിയുടെ രണ്ടാമത്തെ സ്കോററായി. 52-ാം മിനുറ്റില്‍ നാലാം ഗോളും അഞ്ച് മിനുറ്റിന് ശേഷം അഞ്ചാം ഗോളും ഹാലണ്ടിന്റെ ബൂട്ടില്‍ നിന്ന് പിറന്നു. എന്തായാലും എതിരാളികളെ കൂടുതൽ കറയിക്കേണ്ട എന്ന് കരുതിയാകും പരിശീലകൻ താരത്തെ പിൻവലിച്ചത്.മെസിക്കും അഡ്രിയാനോകും സെഷമ്മ 5 ഗോൾ നേടുന്ന മൂന്നാമത്തെ താരമായി ഹാലണ്ട് മാറി.

ഈ ഗോൾ നേട്ടത്തോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 30 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാക്കി. സീസണിൽ താരത്തിന്റെ 39 ആം ഗോൾ നേട്ടവും പിറന്നു, എന്തായാലും താരത്തിന്റെ കാളിൽ കാന്ത് ശക്തിയുണ്ടോ എന്ന് പരിശോധിക്കണം എന്നുൾപ്പടെ നിരവധി അഭിപ്രായങ്ങളാണ് പിറക്കുന്നത്.