അങ്ങനെ ഒരു അപകടമുണ്ട് മക്കളെ നമ്മൾ സൂക്ഷിക്കണം, ബാഴ്‌സ ടീമിനോട് സാവി; ഇവിടെയാണ് സാവി വ്യത്യസ്തനാകുന്നത്

വിയ്യാറയലിനെതിരായ വിജയത്തോടെ റയൽ മാഡ്രിഡിനെതിരെ 11 പോയിന്റ് ലീഡ് നേടിയതിന് ശേഷം ബാഴ്‌സലോണ മാനേജർ സാവി ലാ ലിഗ റയലിന് കിരീടം നേടാനുള്ള അവരുടെ സാധ്യതകൾ ഇല്ലാതാക്കി എന്നുതന്നെ പറയാം. 21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്‌സലോണയ്ക്ക് 56 പോയിന്റുണ്ട്, റയൽ മാഡ്രിഡിനേക്കാൾ 11 പോയിന്റ് കൂടുതലാണ്.

വില്ലാറിയലിനെതിരായ 1-0 വിജയത്തിന് ശേഷം മാധ്യമങ്ങളോട് (MARCA വഴി) സംസാരിച്ച മുൻ മിഡ്ഫീൽഡർ, ആരോഗ്യകരമായ ലീഡ് ഉണ്ടായിരുന്നിട്ടും റയലിന് ഇപ്പോഴും അവരെ പിടിക്കാൻ കഴിയുമെന്ന് പറഞ്ഞു. ലീഗിൽ ഇനിയും ഒരുപാട് കളിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറികടക്കാനാകാത്തത്? ഒരിക്കലുമില്ല. ലോകം വളരെ വലുതാണ്. പക്ഷേ ഞങ്ങൾ വളരെ നല്ല ഫോമിലാണ് എന്നതിനാൽ സന്തോഷമുണ്ട്. ഞങ്ങൾ വളരെ നല്ല രീതിയിലാണ് ഇപ്പോൾ കളിക്കുന്നത് ”സാവി പറഞ്ഞു.

മത്സരങ്ങൾ ഈ അടുത്ത കാലത്തായി സ്ഥിരമായി ഒരു ഗോൾ വ്യത്യാസത്തിൽ ജയിക്കുനത്തെക്കുറിച്ചും താരം പറഞ്ഞു.

“കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾക്ക് ചിലപ്പോൾ ഒകെ ഫിനീഷിംഗിലെ പോരായ്‌മ കൊണ്ട് മാത്രമാണ്. എന്തായാലും ഇപ്പ്പോൾ ഞങ്ങൾ കളിക്കുന്ന രീതിയിൽ സന്തോഷമുണ്ട്.”