ആ കഴിവ് പുറത്തെടുക്കാന്‍ ഈ ലോക കപ്പിലെ ഒരു നോക്ക് ഔട്ട് മത്സരത്തിന് അപ്പുറം ഒരവസരം ഇനി റൊണാള്‍ഡോക്ക് കിട്ടിയെന്നു വരില്ല

സംഗീത് ശേഖര്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന കളിക്കാരനെതിരെ ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന ഒരുപാടു ഘടകങ്ങളുണ്ട്. അയാളുടെ ഈഗോ, അറ്റിറ്റിയുഡ് ഇഷ്യുസ് , ഓണ്‍ ആന്‍ഡ് ഓഫ് ദ ഫീല്‍ഡ് ബിഹെവിയര്‍, ഡെഡിക്കേഷന്റെ അഭാവം, ഫോമില്ലായ്മ എന്നിങ്ങനെ എല്ലാ നെഗറ്റീവ് ആസ്പക്ട്‌സും ഒരേ അളവില്‍ പ്രകടമായി കാണപ്പെടുന്ന ഒരവസ്ഥ. ഒരൊറ്റ പ്രകടനം കൊണ്ട് മറികടക്കാവുന്നതല്ല പല ഇഷ്യുസും എങ്കില്‍ കൂടെ പോര്‍ച്ചുഗലിനു വേണ്ടി തന്റെ അവസാനത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ റൊണാള്‍ഡോക്കൊരു മികച്ച പ്രകടനത്തോടെ വിടപറയാന്‍ സാധിക്കുമോ എന്നാണ് ചോദ്യം.  ഡ്രോപ്പ് ചെയ്യാനുള്ള മുറവിളികളോട് റൊണാള്‍ഡോ പ്രതികരിക്കേണ്ടതും കളിക്കളത്തില്‍ തന്നെയാണ്.

പോര്‍ച്ചുഗല്‍ റൊണാള്‍ഡോക്ക് വേണ്ട രീതിയില്‍ പന്ത് ഫീഡ് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ തോന്നിയില്ല.50 ശതമാനത്തില്‍ താഴെ മാത്രം സാധ്യതയുള്ള അവസരങ്ങളിലാണ് പന്ത് റൊണാള്‍ഡോക്ക് എന്ന തോന്നലുണര്‍ത്തി കൊണ്ട് വരുന്നത് തന്നെ. അര്‍ദ്ധാവസരങ്ങള്‍ പോലും മുതലാക്കുന്ന ഒരു പ്ലെയറല്ല റൊണാള്‍ഡോ ഇപ്പോഴെന്നിരിക്കെ അത്തരം പന്തുകളുടെ എന്‍ഡ് റിസള്‍ട്ട് ഊഹിക്കാവുന്നതാണ്.പുറകോട്ടിറങ്ങി വന്നു പന്ത് കളക്ട് ചെയ്യാന്‍ പോയിട്ട് ഓഫ് സൈഡ് പൊസിഷനില്‍ വരുന്നത് ഒഴിവാക്കാന്‍ പോലും ശ്രമിക്കാത്ത രീതിയില്‍ ഫ്രസ്‌ട്രേറ്റഡ് ആണ് റൊണാള്‍ഡോയും.

പോര്‍ച്ചുഗല്‍ കളിക്കുന്ന ടിക്കി ടാക്കയുടെ ഒരു മരവിച്ച വേര്‍ഷനില്‍ ക്രോസുകള്‍ക്കായി ബോക്‌സില്‍ കാത്തു നില്‍ക്കുന്നൊരു സ്‌ട്രൈക്കര്‍ക്ക് എത്ര പ്രാധാന്യം ഉണ്ടെന്നു സംശയമുണ്ട്.ഒരു 70 മിനുട്ട്‌സ് കളിപ്പിക്കാന്‍ ഉദ്ദേശിപ്പിക്കുന്ന ഫോര്‍വെഡ് 60 മിനുട്ടോളം സ്റ്റക്ക് ആയി നില്‍ക്കുന്നത് അവരുടെ ഗെയിം പ്ലാനില്‍ തന്നെ റൊണാള്‍ഡോയുടെ ആവശ്യകതയെ പറ്റി സന്ദേഹം ഉണര്‍ത്തുന്നതാകുമ്പോള്‍ ടീമിനും അദ്ദേഹത്തിനും എത്ര മാത്രം ഒത്തിണക്കവും പരസ്പര ധാരണയും ഉണ്ടാവുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ..

എഗൈന്‍ ഇറ്റ്‌സ് റൊണാള്‍ഡോ, എഴുതിത്തള്ളുന്നത് റിസ്‌ക് തന്നെയാണ്, വിമര്‍ശകര്‍ക്കും എതിര്‍ ടീമിനും. അവസാന ലോകകപ്പിലെ ഇനിയുള്ള ഏതൊരു മത്സരവും തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായെക്കുമെന്ന അവസ്ഥയില്‍ ഒരു ഗെയിം ചേഞ്ചിങ് പ്രകടനം നടത്താനുള്ള എന്തെങ്കിലുമൊരു സ്പാര്‍ക്ക് അദ്ദേഹത്തില്‍ ബാക്കിയുണ്ടെങ്കില്‍ അത് വരാനുള്ള സമയമായി.

റൊണാള്‍ഡോയില്‍ ഒരു മാച്ച് വിന്നറുണ്ട്. ഒരു മത്സരഫലത്തെ തന്റെ ടീമിന് അനുകൂലമായി തിരിക്കാനുള്ള കഴിവുള്ള മാച്ച് വിന്നര്‍ . നഷ്ടപ്പെട്ടു പോയെന്നു നമുക്ക് തോന്നുന്ന ആ കഴിവ് പുറത്തെടുക്കാന്‍ ഈ ലോകകപ്പിലെ ഒരു നോക്ക് ഔട്ട് മത്സരത്തിനപ്പുറം ഒരവസരം ഇനി റൊണാള്‍ഡോക്ക് കിട്ടിയെന്നു വരില്ല.

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്