റയല്‍ മാഡ്രിഡില്‍ തമ്മിലടിയെന്ന് പറഞ്ഞവര്‍ക്ക് തിരിച്ചടി; റൊണാള്‍ഡോയെ പുകഴ്ത്തി മാഡ്രിഡിന്റെ നെടുംതൂണ്‍

റയല്‍ മാഡ്രിഡില്‍ താരങ്ങള്‍ തമ്മിലടിയാണെന്ന് പറഞ്ഞവര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ടീമിന്റെ സൂപ്പര്‍ ഡിഫന്റര്‍ സെര്‍ജിയോ റാമോസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതിഹാസ താരമാണെന്ന് റാമോസ് വ്യക്തമാക്കിയതോടെ റാമോസും റോണോയും തമ്മില്‍ തല്ലാണെന്ന റൂമറുകള്‍ക്ക് വിരാമമായി.

ലോകത്ത് ഇതുവരെ താന്‍ കണ്ട മുന്നേറ്റ നിരക്കാരില്‍ റൊണാള്‍ഡോ വ്യത്യസ്തനാണെന്ന് പറഞ്ഞ റാമോസ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൊണാള്‍ഡോ എന്നും പുകഴ്ത്തി. ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നേട്ടത്തിനൊപ്പം റൊണാള്‍ഡോ എത്തിയിരുന്നു.

Read more

ഇതിഹാസ താരമാണെന്ന് റൊണാള്‍ഡോ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. എക്കാലത്തെയും മികച്ച ഫുട്‌ബോളറായും റൊണാള്‍ഡോ അറിയപ്പെടും. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ സ്ഥാനം നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ താരത്തിന് ആ ബഹുമാനം ടീമംഗങ്ങള്‍ നല്‍കുന്നുണ്ട്. റാമോസ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ 21 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.