ക്രിസ്റ്റ്യാനോയുടെ ഒരു പോസ്റ്റിന് ലഭിയ്ക്കുന്നത് 2 കോടി!!

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഫോട്ടോയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്നോ?.308,000 യൂറോ അതായത് ഏകദേശം 2 കോടി രൂപ.!!

റൊണോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോയ്ക്കാണ് ഇത്രയും തുക ലഭിക്കുന്നത്.

116 മില്യണ്‍(10 കോടി) ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തിനുള്ളത്. കുടുംബ ചിത്രങ്ങളാണ് റൊണാള്‍ഡോ കൂടുതലും ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നത്.

മൊബൈല്‍ഫോണ്‍,ശീതള പാനിയങ്ങള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ പ്രചരണത്തിനായുള്ള ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്യുന്നുണ്ട്. അത്തരം ചിത്രങ്ങള്‍ക്കാണ് റൊണാള്‍ഡോയ്ക്ക് വരുമാനം ലഭിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ പോപ്പ് സിങ്ങര്‍ സെലീന ഗോമസ്സാണ് ഒന്നാമത്. 424,000 ഡോളറാണ് സെലീനയുടെ വരുമാനം. മൂന്നാം സ്ഥാനത്താണ് ക്രിസ്റ്റാന്യോ. ടി.വി. അവതാരകനായ കിം കര്‍ദാഷിയന്‍ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യന്‍ ബാറ്റ്‌സമാന്‍ വിരാട് കോഹ്ലിയ്ക്കും കോടിക്കണക്കിന് രൂപ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിടുന്നതിലൂടെ ലഭിക്കുന്നുണ്ട്.