നാണംകെട്ട റെക്കോഡുമായി റാമോസ്

കളിച്ച് റെക്കോഡ് നേടുന്നത് പുതുമയല്ല ഫുട്‌ബോളില്‍. എന്നാല്‍ ഇങ്ങനെ “കളിച്ച്” റെക്കോഡിണ്ടേയിരുന്നില്ല എന്നാണ് റയല്‍ മാഡ്രിഡിന്റെ ആരാധകര്‍ പറയുന്നത്. സ്പാനിഷ് ലാലിഗയില്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് നേടിയ റെക്കോഡാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയം.

ഏറ്റവുമധികം ചുവപ്പ്കാര്‍ഡ് നേടിയെന്ന റെക്കോഡാണ് റയലിന്റെ സൂപ്പര്‍ ഡിഫന്‍റര്‍ സ്വന്തമാക്കിയത്. ഇന്നലെ അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്കെതിരായ ക്ലബിനെതിരായ മത്സരത്തില്‍ റാമോസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ഈ അത്യപൂര്‍വ്വ റെക്കോഡ് സ്പാനിഷ് താരത്തിനേ തേടിയെത്തിയത്. സ്പാനിഷ് ലീഗില്‍ 19-ാമത്തെ റെഡ്കാര്‍ഡാണ് റാമോസ് സ്വന്തമാക്കിയത്.

Read more

റയല്‍ സരഗോസയുടെ അഗ്വാഡോയും സെവ്വിയയുടെ മുന്‍ താരം പാബ്ലോ അല്‍ഫാരോ എന്നിവര്‍ നേടിയ 18 റെഡ് കാര്‍ഡ് എന്ന റെക്കോഡാണ് റാമോസ് മറികടന്നത്. 46 റെഡ്കാര്‍ഡ് സ്വന്തമാക്കിയ കൊളംബിയന്‍ താരം ജെറാള്‍ഡോ ബെദയാണ് റെഡ്കാര്‍ഡിന്റെ കണക്കില്‍ മുന്നിലുള്ളത്.