എംബാപ്പയെ ട്രോളുന്ന ഇൻസ്റ്റാഗ്രാം റീൽ ലൈക്ക് ചെയ്തിരിക്കുന്നത് നെയ്‌മർ ജൂനിയർ, സൂപ്പർ താരങ്ങൾ പലരും ക്ലബിന് പുറത്തേക്ക് എന്ന് സൂചന

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരം നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസം കൈലിയൻ എംബാപ്പെയെ വിമർശിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തത് വാർത്തയായി .ക്ലബ്ബിന്റെ രാജകുമാരൻ എംബാപ്പയാണ് ഏറ്റവും മോശം എന്ന രീതിയിൽ ഉള്ള ആശയമാണ് റീല് പങ്കുവെക്കുന്നത്.

പി.എസ്.ജിയിലെ സഹതാരങ്ങളിൽ പലരും അങ്ങോട്ടും ഇങ്ങോട്ടും അത്ര നല്ല സ്വര ചേർച്ചയിൽ അല്ല. മെസി എംബാപ്പെ താരങ്ങളുടെ കീഴിൽ പരസ്പരം അണിനിരന്ന് താരങ്ങൾ നിൽക്കുകയാണ്. താനാണ് ക്ലബ്ബിലെ രാജാവ് എന്ന് പറയുന്ന എംബാപ്പയോടുള്ള പ്രതിഷേധം തന്നെയായി നെയ്മറിന്റെ പ്രതികരണം.

ബ്രസീലിയൻ താരം അടുത്തിടെ ആരാധകരുടെ പ്രതിഷേധത്തിന് വിധേയനായിരുന്നു. തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാൻ ഫ്രാൻസിലെ ബൗഗിവലിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ അവർ ഒത്തുകൂടി പ്രതിഷേധം അറിയിച്ചിരുന്നു.

മാനേജ്മെന്റിനെതിനെതിരെയും അവർ എടുക്കുന്ന മോശം നിലപാടുകൾക്ക് എതിരെയും പ്രതിഷേധ പ്രകടനം നടത്തുന്നതിന് പകരം പി എസ് ജി ആരാധകർ സൂപ്പർ താരങ്ങളുടെ നേർക്കാണ് പ്രതിഷേധം അറിയിക്കുന്നത്. ബ്രസീലിയൻ താരം കൈലിയൻ എംബാപ്പെയ്‌ക്കൊപ്പം 136 മത്സരങ്ങളിൽ സഹതാരമായിരുന്നു. പിഎസ്ജിക്ക് വേണ്ടി കളിക്കുമ്പോൾ അവർ ഇരുവരും ചേർന്ന് 54 ഗോളുകളും നേടിയിട്ടുണ്ട്.