സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി മരണം വരെ ബാഴ്സലോണയോട് ഒപ്പമുണ്ടാകുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍തോമി. മെസി ബാഴ്സ വിട്ടേക്കുമെന്ന എല്ലാ ഊഹാപോഹങ്ങളേയും തള്ളിയാണ് ബാര്തോമി ഇക്കാര്യം പറയുന്നത്.
മെസി ഒരിക്കലും ബാഴ്സ വിടില്ലെന്ന് പറഞ്ഞ ബാര്തോമി ജീവിതത്തില്‍ മെസിയ്ക്ക് ഒരു ക്ലബ് മാത്രമേ ഉണ്ടാകുവെന്നും കൂട്ടിചേര്‍ത്തു. മെസിയുമായുളള ആത്മബന്ധം അദ്ദേഹത്തിന്റെ ആജീവനാന്തം തുടരുമെന്നും ബാര്തോമി തുറന്നു പറയുന്നു.
“മെസിയെന്ന ഫുട്ബോള്‍ താരം വിരമിക്കുമായിരിക്കും, എന്നാല്‍ മെസി മരണം വരെ ബാഴ്സലോണിയ്ക്കൊപ്പമുണ്ടാകും. ബാഴ്സലോണയ്ക്ക് മെസി അത്ര പ്രധാനപ്പെട്ടതാണ്” ബാര്മോമി പറയുന്നു.
Read more
നിലവില്‍ ബാഴ്സയെ ഒരിക്കല്‍ കൂടി ലാലിഗയില്‍ കിരീടനേട്ടത്തിലെത്തിച്ചിരിക്കുകയാണ് ലയണല്‍ മെസി. ചാമ്പ്യന്‍സ് ലീഗിലും തകര്‍പ്പന്‍ പ്രകടനമാണ് മെസിയുടെ നേതൃത്വത്തില്‍ ബാഴ്സ കാഴ്ച്ചവെയ്ക്കുന്നത്.