മെസിയെ പൂട്ടാൻ എളുപ്പമാണ്, ഞാൻ ചെയ്തത് വളരെ സിമ്പിൾ ആയിട്ടാണ്, തന്നെ കടന്നുപോകാൻ അവന് സാധിച്ചില്ലെന്ന് മുൻ ലിവർപൂൾ താരം

ലയണൽ മെസിയെ എങ്ങനെയാണ് തടയാൻ ആകുക, ആർക്കെങ്കിലും സാധിക്കുന്ന ഒരു കാര്യമാണോ അത്. ഫുട്‍ബോൾ ആരാധകർ കാലാകാലങ്ങളായി ചോദിക്കുന്ന ഒരു കാര്യമാണിത്. പലരും അസാധ്യം എന്ന് വിശേഷിപ്പിച്ച കാര്യത്തെ സാധ്യം ആണെന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ റയൽ മാഡ്രിഡിന്റെയും ലിവര്പൂളിന്റെയും താരം ആൽവരോ അർബിലോവ.

2007ലായിരുന്നു സ്പാനിഷ് പ്രതിരോധനിര താരം ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിൽ എത്തുന്നത്. അന്ന് സാക്ഷാൽ ലയണൽ മെസിയുടെ ബാഴ്സ ആയിരുന്നു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ. ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിവർപൂൾ വിജയിക്കുകയായിരുന്നു. അടുത്ത പാദ മത്സരത്തിൽ ആകട്ടെ ബാഴ്സ ഒരു ഗോൾ ജയം സ്വന്തമാക്കുക ആയിരുന്നു.

മത്സരത്തിൽ മെസിയെ പൂട്ടുന്ന ഉത്തരവാദിത്തവും പരിശീലകൻ ഏൽപ്പിച്ചത് അൽവാരോയെ ആയിരുന്നു. തന്റെ ജോലി ഭംഗി ആയി ചെയ്തു മെസിയെ താരം പൂട്ടുകയും ചെയ്തു. മെസിയെ താൻ എങ്ങനെയാണ് പൂട്ടിയതെന്ന് താരം ഇപ്പോൾ പറയുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

“മെസ്സിക്ക് ബോൾ ലഭിക്കുന്നതിനെ ആരും ഭയപെട്ടില്ല. മെസിയുടെ കാലിൽ പന്തിൽ പന്ത് കിട്ടിയാൽ അവനെ തടയാനുള്ള ദൗത്യം എനിക്ക് കിട്ടി. ഞാൻ അവനെ ഭയപെട്ടില്ല. സ്പേസ് കിട്ടിയാൽ മുന്നേറുന്ന ഒരു ശൈലി ആയിരുന്നില്ല അവനു അന്നുണ്ടായിരുന്നത്. അത് എനിക്ക് മെസ്സിയെ പൂട്ടാൻ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. മാത്രമല്ല ഞാൻ ലയണൽ മെസ്സിയെ പോസ്റ്റ് ചെയ്യുമ്പോൾ എന്റെ ഏരിയ കവർ ചെയ്യാൻ വേണ്ടി റൈസ് അവിടെയുണ്ടായിരുന്നു. അതും കാര്യങ്ങൾ എളുപ്പമാക്കി.ഒരാൾ മാത്രം മെസ്സിയെ മാർക്ക് ചെയ്യുമ്പോഴാണ് പ്രശ്നം. ഞങ്ങൾ മാറിമാറി മെസിയെ പൂട്ടി. അതും മെസ്സിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കി. അങ്ങനെ മാൻ മാർക്കിങ്ങ് നല്ല രീതിയിലാണ് അന്ന് ഞങ്ങൾ പൂർത്തിയാക്കിയത് ” ഇതാണ് അർബിലോവ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിലൂടെ കരിയർ തുടങ്ങിയ താരമാണ് അൽവാരോ.