മെസി മിടുക്കനാണ് പക്ഷെ ആ മണ്ടത്തരം ഇല്ലായിരുന്നു എങ്കിൽ ഫലം ചിലപ്പോൾ, ഒറ്റ തെറ്റിന് സൂപ്പർ താരം എയറിൽ ; അമിത ആത്മവിശ്വാസം ആപത്ത്

മുൻ ആഴ്‌സണലും ബ്രൈറ്റൺ ഗോൾകീപ്പറുമായ മാറ്റ് റയാൻ ഓസ്‌ട്രേലിയയെ തോൽപ്പിച്ച പ്രധാന കാരണമായതിന് ഒരു വിഭാഗം ആരാധകർ അയാൾക്ക് എതിരെ ട്വിറ്ററിൽ തിരിഞ്ഞു. മാറ്റ് വരുത്തിയ പിഴവായിരുന്നു അര്ജന്റീന നേടിയ രണ്ടാം ഗോളിന് കാരണമായത്. അതിനാൽ തന്നെയാണ് താരം എയറിലായത്.

അർജന്റീനയുടെ ജൂലിയൻ അൽവാരസ് നേടിയ രണ്ടാം ഗോൾ മാറ്റ് വരുത്തിയ ഭീകര പിഴവിൽ നിന്നായിരുന്നു. ഓസീസ് ഗോളിയുടെ ഗുരുതരമായ പിഴവാണ് 58ആം മിനിറ്റിൽ ആൽവാരേസ് മുതലാക്കിയത്. ഓസീസ് പ്രതിരോധക്കാർ പന്ത് ഗോളിക്ക് നൽകി. ഗോളി അത് ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആൽവരെസ് അത് നേരെ വലയിലേക്ക് തൊടുത്തു.

മാറ്റ് റയാൻ, നിങ്ങൾ എന്താണ് ചെയ്യുന്നത്?” ടോക്ക്‌സ്‌പോർട്ട് കമന്റേറ്ററും മുൻ ലിവർപൂൾ സ്‌ട്രൈക്കറുമായ ഡീൻ സോണ്ടേഴ്‌സ് പറഞ്ഞു. “അദ്ദേഹം സമ്മാനമായി നൽകിയ ഗോളാണ് അത്.

“നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങൾക്ക് ഔട്ട്ഫീൽഡിൽ കളിക്കാൻ കഴിയാത്തതിനാൽ ഇങ്ങനെയാണോ പന്ത് കിട്ടി കഴിയുമ്പോൾ കാണിക്കേണ്ടത് ? ഡീൻ സോണ്ടേഴ്‌സ്ചോദിക്കുന്നു. “അവൻ ബോറടിച്ചപ്പോൾ കുസൃതി കാണിച്ചതാനോ . അതൊരു ഭയങ്കര തെറ്റാണ്, അതാണ് അവരെ തോൽപ്പിച്ചത്.

Read more

അപകടം ഒന്നും ഇല്ലാതെ സമയത്ത് കാണിച്ച മണ്ടത്തരം അവസാന ഫലത്തിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി.