"ഇനി നേടാൻ ഒന്നും ബാക്കിയില്ല" വിരമിക്കൽ സൂചന നൽകി മെസി; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതായിരിക്കും ഓരോ ആരാധകർക്കും പറയാനുള്ളത്. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.

എംബാപ്പയുടെ നേതൃത്വത്തിൽ ഫ്രാൻസ് അവസാന നിമിഷം വരെ ഫ്രാൻസ് പൊരുതി നോക്കിയെങ്കിലും ഒടുവിൽ അർഹിച്ച കിരീടവുമായി അര്ജന്റീന മടങ്ങുക ആയിരുന്നു. ചരിത്രപരമായ ട്രോഫി നേടി ഒരു മാസത്തിന് ശേഷം, മെസ്സി ഫൈനലിനെക്കുറിച്ച് സംസാരിക്കുകയും വിരമിക്കൽ സൂചന നൽകുകയും ചെയ്തു.

ബ്യൂണസ് ഐറിസിലെ UrbanaPlay-യോട് സംസാരിച്ച മെസ്സി പറഞ്ഞു, “അവസാനം ഇത് എന്റെ കരിയറിന്റെ അവസാനത്തിൽ എത്തി. സത്യസന്ധമായി പറഞ്ഞാൽ ഒരു ക്ലോസിംഗ് സൈക്കിൾ. ഒടുവിൽ, ദേശീയ ടീമിനൊപ്പം ഞാൻ എല്ലാം നേടി. ലോകകപ്പ് ഞാൻ എപ്പോഴും സ്വപ്നം കണ്ട ഒന്നായിരുന്നു. ഇതൊന്നും ഞാൻ ആഗ്രഹിച്ചത് ആയിരുന്നില്ല.”

“എനിക്ക് പരാതികളൊന്നുമില്ല, എനിക്ക് കൂടുതലൊന്നും ചോദിക്കാൻ കഴിയില്ല. ഞങ്ങൾ 2021-ൽ കോപ്പ അമേരിക്കയും ഇപ്പോൾ ലോകകപ്പും നേടി, എനിക്ക് ഇനി ഒന്നും ബാക്കിയില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ രാജ്യത്തോടൊപ്പം (കോപ്പ അമേരിക്ക, ഒളിമ്പിക്‌സ്, ലോകകപ്പ്) എല്ലാം നേടിയതിന് പുറമെ, ഒന്നിലധികം യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ ഉൾപ്പെടെ ക്ലബ്ബ് ഫുട്‌ബോളിൽ സാധ്യമായ എല്ലാ ട്രോഫികളും മെസ്സി നേടിയിട്ടുണ്ട്. ഈ വേനൽക്കാലത്ത് അദ്ദേഹത്തിന്റെ പി‌എസ്‌ജി കരാർ അവസാനിക്കാനിരിക്കെ, താരം ഒരു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപാണമ് നടത്തിയാലും അതിശയിക്കാൻ ഒന്നും ഇല്ല.