റൊണാൾഡോക്കും മെസിക്കും മുകളിൽ ഒരുപാട് ഇതിഹാസങ്ങൾ ഉണ്ട്, അതിൽ അയാളാണ് ഗോട്ട് ; സൂപ്പർ താരത്തെ പുകഴ്ത്തി ഇതിഹാസം

ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അപേക്ഷിച്ച് മുൻ നൈജീരിയയുടെയും പിഎസ്ജി താരവുമായ ഓസ്റ്റിൻ ജെയ് ജെയ് ഒക്കോച്ച ഏറ്റവും മികച്ച കളിക്കാരനാണെന്ന് ജോൺ ബാൺസ് അവകാശപ്പെട്ടു. റൊണാൾഡോയാണോ മെസിയാണോ മികച്ചവൻ എന്ന ചോദ്യം ഏറെ നാളുകളായി ഫുട്‍ബോൾ ലോകത്ത് നിലനിൽക്കുകയാണ്.

ഫുട്ബോൾ ആരാധകർ ഭൂരിഭാഗവും എക്കാലത്തെയും മികച്ച രണ്ട് കളിക്കാരായി മെസിയെയും റൊണാൾഡോയെയും മുദ്രകുത്തുമ്പോൾ ഓസ്റ്റിൻ ജെയ് ജെയുടെ പേര് ജോൺ പറഞ്ഞത് പലർക്കും ആശ്ചര്യം ഉണ്ടാക്കിയേക്കാം.

റൊണാൾഡോയാണോ മെസിയാണോ മികച്ചത് എന്ന അഭിപ്രായം ഇന്നും തുടരുകയാണ്. കരിയറിന്റെ സായാഹ്നത്തിലും ഇരുവർക്കും പകരക്കാരാകാൻ പറ്റിയ താരങ്ങൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ജോൺ പറയുന്ന അഭിപ്രായം ഇങ്ങനെയാണ്.

“നിങ്ങൾ സ്വാഭാവികമായും കഴിവുള്ള രണ്ട് കളിക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ, ഏറ്റവും കഴിവുള്ള കളിക്കാരായ റൊണാൾഡീഞ്ഞോ, ഒക്കോച്ച എന്നിവരെ മറന്ന് സംസാരിക്കരുത്. അത്രയും മികച്ച താരങ്ങൾ ഫുട്‍ബോൾ ലോകത്ത് ഉണ്ടായിട്ടില്ല. മെസിക്കും റൊണാൾഡോക്കും ഒരുപാട് മുകളിലാണ് അവരുടെ സ്ഥാനം. അതിൽ തന്നെ ഒക്കോച്ച ഏറ്റവും മികച്ചവനാണ്.” ജോൺ പറഞ്ഞു