ഗോളടിയില്‍ മെസ്സിയേക്കാള്‍ വേഗം സുവാരസിന്

ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലൂയി സുവാരസിന്റെ ലാലിഗയിലെ ഗോള്‍ സമ്പാദ്യം 100 ലെത്തി.  ബാഴ്‌സയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി ലീഗില്‍ 100 ഗോള്‍ തികച്ചതിനേക്കാള്‍ വേഗത്തിലാണ് ഉറുഗ്വന്‍ താരം ഈ നേട്ടം സ്വന്തമാക്കിയത്.

റിയല്‍ ബെറ്റിസിനെതിരായ മത്സരത്തിലാണ് സുവാരസ് തന്റെ 100-ാം ഗോള്‍ സ്വന്തമാക്കിയത്. 114 മത്സരങ്ങളില്‍ നിന്നാണ് താരം 100 ഗോളുകള്‍ കണ്ടെത്തിയത്. സീസണിന്റെ തുടക്കം സുവാരസ്സിന് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 7 കളികളില്‍ നിന്ന് 10 ഗോളുകള്‍ സ്വന്തമാക്കി വന്‍ തിരിച്ചുവരവാണ് സുവാരസ് നടത്തിയത്.

മെസ്സി തന്റെ 100-ാമത്തെ ഗോള്‍ നേടാന്‍ 154 മത്സരങ്ങളാണ് എടുത്തത്. ആഫ്രിക്കന്‍ ഇതിഹാസം ഏറ്റു 120 മത്സരങ്ങളില്‍ നിന്നാണ് 100 ഗോള്‍ സ്വന്തമാക്കിയത്.  2014ലാണ് ലിവര്‍പൂളില്‍ നിന്ന് സുവാരസ് ബാഴ്‌സയിലെത്തിയത്.