ചെൽസിയല്ല ലിവർപൂൾ, അവർ എന്നെ പുറത്താക്കില്ല

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളുടെ ഫലത്തിൽ ആരാധകർക്ക് എട്ടിടവും ഞെട്ടൽ തോന്നിയത് ലിവർപൂളിന്റെ പ്രകടനം കണ്ടാണ് . ഒന്നിനെതിരെ നാല് ഗോളിനാണ് ലിവര്‍പൂളിനെ നാപ്പോളി കെട്ടുകെട്ടിച്ചത്. പ്രീമിയര്‍ ലീഗിലെ നിരാശപ്പെടുത്തുന്നതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലും ലിവര്‍പൂളിന്റെ മോശം പ്രകടനം.

ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലിഷ് പ്രമുഖരായ ചെൽസി പരിശീലകൻ തോമസ് തുച്ചലിനെ പുറത്താക്കിയിരുന്നു . ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗറിബ് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തിയതോടെയാണ് തീരുമാനം വളരെ വേഗത്തിൽ പിറന്നത്. 13ാം മിനിറ്റില്‍ ഒറസിക്ക് സെഗറിബിന്റെ വിജയഗോള്‍ നേടി. മത്സരത്തിൽ ആധിപത്യം പുലർത്തിയ ചെൽസിക്ക് പല ലക്‌ഷ്യം കാണാൻ സാധിച്ചില്ല.നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാമതുള്ള ടീം ശരാശരി പ്രകടനം മാത്രമാണ് നടത്തുന്നത്.

സമാനായ അവസ്ഥയിലാണ് ലിവർപൂളും എന്നതിനാൽ തന്നെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കും എന്ന പേടിയില്ല എന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ് അഭിപ്രായപ്പെട്ടു. ചെൽസി ടുക്കലിനെ പുറത്താക്കിയ പോലെ തന്നെ പുറത്താക്കും എന്ന് കരുതുന്നില്ല ,അത്തരത്തിൽ ഒരു സാഹചര്യമല്ല ഇവിടെ എന്ന് ക്ലോപ്പ് പറഞ്ഞു.ക്ലബിലെ പ്രശ്നങ്ങൾ താൻ പരിഹരിക്കും എന്നാണ് വിശ്വസിക്കുന്നവരാണ് ഉടമകൾ എന്ന് ക്ളോപ്പ് പറഞ്ഞു.സീസണിന്റെ ആദ്യ ഘട്ടങ്ങളിൽ രണ്ട് മാനേജർമാരും ടീമുകളും തമ്മിൽ ചില സമാനതകൾ ഉണ്ട്, ഇരു ടീമുകളും അവരുടെ സാധാരണ നിലവാരത്തേക്കാൾ താഴെയുള്ള പ്രകടനമാണ് പുറത്തെടുത്തത് . ഓപ്പണിംഗ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ റെഡ് പേരും തോൽക്കുകയും ചെയ്തു.

മികവിൽ ചില കുറവുകൾ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണെങ്കിലും ശക്തമായി തിരിച്ചുവരുമെന്നും പരിശീലകൻ ഉറപ്പിക്കുന്നു.

നല്ല ടീം ഉണ്ടെങ്കിലും അതിനുള്ള പ്രകടനം നടത്താൻ സാധിക്കാത്ത ടീം ഒടുവിൽ പരിശീലകനെ പുറത്താക്കാൻ തീരുമാനിക്കുക ആയിരുന്നു. പക്ഷേ തുച്ചലിനെ പോലെ ഒരു പരിശീലകനെ ഇത്ര തിടുക്കത്തിൽ ടീം പുറത്താക്കേണ്ടി ഇരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.