ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലയണൽ മെസി നീ തന്നെയാടാ ഉവ്വേ, സിറ്റി താരത്തെ പുകഴ്ത്തി ആരാധകർ

റയൽ മാഡ്രിഡിനെതിരായ മികച്ച പ്രകടനത്തിന് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം ബെർണാഡോ സിൽവയെ ആരാധകർ പ്രശംസിച്ചു. ടീമിന് ഏറ്റവും ആവശ്യം ഉള്ള സമയത്ത് കളത്തിൽ 100 % നൽകിയ ബെർണാഡോയെ പല സമയങ്ങളിൽ മെസിയുമായി വരെ താരതമ്യം ചെയ്തിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ തുടരുമ്പോഴും വേണ്ടത്ര പ്രശംസ കിട്ടാത്ത താരത്തെ എന്തായാലും റയലിനെതിരെയുള തകർപ്പൻ പ്രകടനത്തിന് ശേഷം ആരാധകർ മറന്നില്ല. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീമായ റയലിനെതിരെയുള്ള പ്രകടനം എന്തായാലും ബെർണാഡോക്കും ഗുണമായി.

23-ാം മിനുട്ടിൽ കെവിൻ ഡിബ്രുയ്‌ന നൽകിയ പന്തിൽ നിന്നാണ് ബെർണാഡോ ആദ്യ ഗോൾ പിറന്നത്. വീണ്ടും ആവേശത്തിൽ കളിച്ച സിറ്റിക്കായി 37 ആം മിനിറ്റിൽ ബെർണാഡോ തന്നെ ഗോൾ ഉയർത്തി. അതോടെ തന്നെ തകർന്ന റയലിന്റെ നെഞ്ച് തകർത്ത് 76 ആം മിനിറ്റിൽ മിലിട്ടവോയുടെ സെല്ഫ് ഗോളും മത്സരം അവസാനിക്കാൻ പോയ നിമിഷം പിറന്ന ജൂലിയൻ അൽവാരസിന്റെ ഗോളും കൂടി ആയപ്പോൾ കാര്യം തീരുമാനമായി.

സിൽവ, തന്റെ ഗോൾ കൂടാതെ, കളിയിൽ ഉടനീളം അതിഗംഭീരമായി പോരാടി . ആദ്യപകുതിയിൽ എഡ്വേർഡോ കാമവിംഗയെ നല്ല രീതിയിൽ ബുദ്ധിമുട്ടികയും ചെയ്തു. 28 കാരനായ താരം മൂന്ന് ഡ്രിബിളുകളും 52 പാസുകളും പൂർത്തിയാക്കി. അഞ്ച് ഗ്രൗണ്ട് ഡ്യുവലുകളും അദ്ദേഹം വിജയിച്ചു. എന്തായാലും താരത്തിന്റെ ഉജ്ജ്വല പ്രകടനത്തെ ആരാധകർ അഭിനന്ദിച്ചു.

അക്ഷരാർത്ഥത്തിൽ പ്രീമിയർ ലീഗിന്റെ ലയണൽ മെസ്സിയാണ് ബെർണാഡോ സിൽവ. പക്കാ മാസ്റ്റർ ക്ലാസ് താരം .” ആരാധകൻ അഭിപ്രായപ്പെട്ടു:

“ബെർണാഡോ സിൽവ ഒരു വലിയ ഗെയിം കളിക്കാരൻ തന്നെയാണ്. ദയവായി ഇവിടെ തന്നെ നിൽക്കൂ, ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു.” മറ്റൊരു ആരാധകൻ പറഞ്ഞു