അവന്മാർ വിളവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററായ ലിയോ പകുതി സമയത്ത് എന്നോട് അത് പറഞ്ഞു, അതുകൊണ്ടാണ് അയാൾ രാജാവാകുന്നത്; മെസിയെ പുകഴ്ത്തി ഡി മരിയ

മെസി സമ്മർദ്ദ ഘട്ടത്തിൽ പെട്ടെന്ന് വീഴും. അയാളെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല ഇതൊന്നും, മെസി ഇന്നലത്തെ മത്സരത്തിന് ഇറങ്ങിയപ്പോൾ വിരോധികൾ ഏറ്റവും കൂടുതൽ പറഞ്ഞ വാചകം ആയിരിക്കും ഇത്. എന്നാൽ താൻ എന്തുകൊണ്ടാണ് ഫുട്ബോൾ ലോകത്തെ രാജാവായി ഇരിക്കുന്നതെന്ന് ഇന്നലത്തെ മത്സരത്തിൽ മെസി കാണിച്ച് തന്നു.

ആദ്യ പകുതിയിൽ അര്ജന്റീന ചിത്രത്തിലെ ഇല്ലായിരുന്നു. വിരോധികൾ ആഘോഷിച്ചപ്പോൾ അര്ജന്റീന ആരാധകർ പ്രാർത്ഥിക്കുക ആയിരുന്നു, എങ്ങനെ എങ്കിലും കളിയൊന്ന് ജയിക്കാൻ. അവർ ആഗ്രഹിച്ച പോലെ തന്നെ കൃത്യ സമയത്ത് രക്ഷകൻ അവതരിച്ചു. ആദ്യ പകുതിയിൽ എതിരാളികളെ നന്നായി പഠിച്ച മെസി തന്റെ ലോങ്ങ് റേഞ്ച് ശക്തിയിൽ വിശ്വസിച്ചെടുത്ത ആ ഷോട്ട് തടുക്കാൻ മെക്സിക്കൻ ഗോളി കൂട്ടിയാൽ കൂടിലായിരുന്നു. അതിന് ശേഷം റിസ്ക്ക് എടുത്താൽ ചിലപ്പോൾ പണി കിട്ടിയേക്കും അതുകൊണ്ട് തുടർച്ചയായി ആക്രമിച്ചേക്കാം എന്ന രീതിയിൽ ഒരു മികച്ച പാസ് കൊടുത്ത് എൻസോ ഗോൾ നേടുന്നതും ആഘോഷിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ കളി കണ്ട്രോൾ ചെയ്ത മെക്സികോയെ പൂട്ടാനുള്ള തന്ത്രം മെസി എങ്ങനെയാണ് ഒരുക്കിയെന്നത് പറയുകയാണ് സഹ താരം ഡി മരിയ: മെസി എന്നോട് പറഞ്ഞു അവർക്കിടയിൽ സ്പേസ് തുറന്ന് കിടപ്പുണ്ട്. നമുക്ക് അത് ബ്രേക്ക് ചെയ്യാം എന്ന്. ആ നിമിഷം കിട്ടിയ തകത്തിലാണ് ഞാൻ അവന് പാസ് നൽകിയത്. അത് സ്വീകരിച്ച അവൻ തകർപ്പൻ ഗോളും നേടി. എനിക്ക് ഇനി വാക്കുകളില്ല. ക്ലബ്ബ് തലത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാൻ എനിക്ക് അവസരം ലഭിച്ചു, 14 വർഷം ദേശീയ ടീമിനൊപ്പം, എനിക്ക് ലിയോയാണ് എല്ലാം.

“ഞങ്ങൾ ഇത് ആസൂത്രണം ചെയ്തിരുന്നു, “ആദ്യ 45 മിനിറ്റ് വളരെ സങ്കീർണ്ണമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവരുടെ അവസാന മത്സരം സൗദി അറേബ്യയ്‌ക്കെതിരെയുള്ളതിനാൽ ഈ മത്സരത്തിൽ മെക്സിക്കോ ടീമിന് ആവശ്യം ഒരു സമനില മാത്രം ആയിരുന്നു. അവർക്ക് അവിടെ വിജയം നേടാനാകും. രണ്ടാം പകുതി പ്രതിരോധം പൊളിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അങ്ങനെയായിരുന്നു സംഭവിച്ചതും.”

മെസ്സിയുടെയും അർജന്റീനയുടെയും ആശങ്ക ഇതുവരെ അവസാനിച്ചിട്ടില്ല. പോളണ്ടിനെതിരായ ഒരു കളി അവർക്ക് ഇനിയും ബാക്കിയുണ്ട്. റോബർട്ട് ലെവൻഡോവ്‌സ്‌കി നയിക്കുന്ന ടീമിനെതിരായ വിജയം ലാ ആൽബിസെലെസ്റ്റിന്റെ നോക്കൗട്ടിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കും. ഒരു തോൽവി അവരുടെ പ്രചാരണത്തിന് തിരശ്ശീലയാകും.