റൊണാൾഡ് കോമൻ തിരികെ പഴയ തട്ടകത്തിലേക്ക്

ടോട്ടൽ ഫുട്‍ബോളിന് പേരുകേട്ട ഒരു രാജ്യമാണ് നെതർലൻഡ്‌സ്‌. എന്നാൽ ഇടക്ക് എപ്പോഴോ അവർ ടോട്ടൽ ഫുട്ബോൾ വിട്ട് വ്യക്തികത മികവിനെ ആശ്രയിക്കാൻ പോയി. ഇതോടെ തകർന്നടിഞ്ഞ ടീം ലോകകപ്പ് യോഗ്യത പോലും നേടാതെ പുറത്തായിരുന്നു.അങ്ങനെയുള്ള ടീമിനെ രക്ഷിച്ചെടുത്ത പരിശീലകനാണ് കൂമൻ.  യോഗ്യത പോലും നേടാനാകാതിരുന്ന ടീമിനെ ഫിഫ ലോക റാങ്കിങ്ങിൽ റൊണാൾഡ് കോമൻആദ്യ പതിനഞ്ചിനുള്ളിൽ മടക്കിക്കൊണ്ടുവന്നത് കൂമന്റെ പ്രതിഭയാണ്. പിന്നീട് ബാർസലോണയെ പരിശീലിപ്പിക്കാൻ പോയ കൂമൻ അവിടെ അത്ര ശോഭിച്ചില്ല. അവിടെ നിന്ന് പുറത്തായ കൂമൻ നെതർലൻഡ്‌സ്‌ പരിശീലകനായി മടങ്ങി വരുകയാണ്.

ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന വാൻ ഹാലിന് പകരക്കാരനായിട്ടാണ് കൂമൻ വരുന്നത്.കാൻസർ ബാധിച്ച വാൻ ഹാലിന് തുടരാൻ പറ്റാത്ത സ്ഥിതിയാണ്.

ടീമുകളുടെ ശക്തിയും ദൗർബല്യവും വിലയിരുത്തിയ ശേഷം അതിനനുസരിച്ച് താരങ്ങളെ കളത്തിലിറക്കുന്നതാണ് ബാഴ്സാ ഇതിഹാസത്തിന്റെ ശൈലി. വ്യകതികത മികവിനെ ആശ്രയിക്കാതെ കളിക്കാനുള്ള ടീമും നെതർലൻഡ്‌സിനുണ്ട്.

എന്തായാലും ബാഴ്സയിലെ മോശം കാലത്തെ അതിജീവിച്ച് നല്ല ഒരു തിരിച്ചുവരവാണ് കൂമൻ ലക്ഷ്യമിടുന്നത്.