സന്തോഷം കൊണ്ടുവരാന്‍ പുതുമുഖങ്ങളുമായി കേരള ടീം: രാഹുല്‍ രാജ് നയിക്കും

ജനുവരി 18 മുതല്‍ ബംഗളൂരുവില്‍ തുടങ്ങുന്ന സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. രാഹുല്‍ പി രാജ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സീസണ്‍ എസ് വൈസ് ആണ്.സതീവന്‍ ബാലന്‍ പരിശീലകനാകുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ടീം: ഗോള്‍ കീപ്പര്‍മാര്‍-മിഥുന്‍.വി,ഹജ്മല്‍.എസ്, അഖില്‍ സോമന്‍. ഡിഫന്‍ഡര്‍മാര്‍- ലിജോ എസ്, രാഹുല്‍ വി രാജ്, മുഹമ്മദ് ഷെരീഫ്, വിബിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്. മിഡ്ഫീല്‍ഡര്‍മാര്‍-രാഹുല്‍ കെ.പി, സീസന്‍.എസ്, ശ്രീകുട്ടന്‍, ജിതിന്‍ എം.എസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, ഷംനാസ് ബി.എല്‍. സ്‌ട്രൈക്കേഴ്‌സ്-സജിത് പൗലോസ്, അഫ്ദല്‍ വി.കെ, അനുരാഗ്

തമിഴ്‌നാടും ആന്ധ്രപ്രദേശും അന്തമാന്‍-നികോബാറുമാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. കേരളത്തിന്റെ ആദ്യ മത്സരം 18ന് ആന്ധ്രപ്രദേശിനെതിരെയാണ്. രണ്ടാം മത്സരം 20ന് അന്തമാനെതിരെയും മൂന്നാം മത്സരം 22ന് തമിഴ്‌നാടിനെതിരെയും നടക്കും. കേരള ടീമിലെ 13 പേരും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. കാലിക്കറ്റ്, എംജി സര്‍വകലാശാലകളില്‍ നിന്നുള്ള അഞ്ചു താരങ്ങള്‍ ടീമിലുണ്ട്.

ഡിസംബര്‍ ആദ്യവാരം തുടങ്ങിയ ക്യാംപില്‍ നിന്നാണ് താരങ്ങളെ തെരഞ്ഞെടുത്തത്.