കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിക്കേണ്ടത് മത്സരം പൂർത്തിയാക്കിയ ശേഷമായിരുന്നു, കളിക്കാരെ തിരിച്ചുവിളിച്ചത് ശരിയായില്ല; അഭിപ്രായവുമായി ഇയാൻ ഹ്യൂം

ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി പോരാട്ടം ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടം ഒരുപക്ഷെ ഫുട്‍ബോൾ ചരിത്രത്തിന്റെ നാണക്കേടിന്റെ താളിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. ഇന്നലെ മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ: അധിക സമയത്തേക്ക് നീണ്ട സമരത്തില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍ കീപ്പറും റെഡിയാകാതെ സ്ഥാനം തെറ്റി നില്‍ക്കുമ്പോഴായിരുന്നു ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കിയത്. ഇതോടെ ബെംഗളൂരു സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

ഇവാൻ എടുത്ത നിലപ്പടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് എത്തുന്നത്. മുൻ താരങ്ങളും പ്രമുഖരും പ്രതികൂലിച്ച് സംസാരിക്കുമ്പോൾ അവർ ഞായീകരിക്കുന്നത് ഛേത്രിയെയാണ്. റഫറിയെ പലരും കുറ്റപ്പെടുത്തുന്നില്ല, എന്നാൽ ഇതുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തവും ചിന്തിപ്പിക്കുന്നതുമായ അഭിപ്രായം പറഞ്ഞിരിക്കുന്നത് ഇയാൻ ഹ്യൂമാണ്.

ടീമിന്റെ ഒരു സീസണ്‍ മുഴുവനായുള്ള കഷ്ടപ്പാടാണ് ടീമിനെ പ്ലേ ഓഫില്‍ എത്തിക്കുന്നത്. ആ കഷ്ടപ്പാട് ഒക്കെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കരുതായിരുന്നു. പ്രതിഷേധത്തോടെ തന്നെ കളി പൂര്‍ത്തിയാക്കാമായിരുന്നു. കളിക്കു ശേഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യാമായിരുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു. അതോടൊപ്പം തനിക് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് രീതിയോട് യാതൊരു യോജിപ്പും ഇല്ലെന്നും ഇയാൻ ഹ്യൂം പറഞ്ഞു.

ഛേത്രി അടിച്ച ഗോൾ പോലെ അനേകം ഗോളുകൾ പിറന്നിട്ടുണ്ട്, എന്നാൽ ഇതിനെ ക്വിക്ക് ഫ്രീകിക്ക് എന്ന പേരിൽ വിളിക്കാൻ പാടില്ലെന്നും വെറും ചതിയൻ നടന്നതെന്നും കാണിക്കുന്ന വാദങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.