മുംബൈ ഫുട്ബോള്‍ അറീനയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിക്കെതിരേ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍. 23ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നില്‍ക്കുന്നത്. ഈ സീസണില്‍ ഹ്യൂമിന്റെ നാലാം ഗോളാണിത്.
പെക്കൂസണ് നല്കിയ പാസില്‍ നിന്നും ഹ്യൂം പന്ത് വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 5-0ന് തോല്‍പ്പിച്ച കടം വീട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്്സ് മുംബൈക്കെതിരേ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുന്നേറ്റനിരയില്‍ സിഫിനിയോസിനെയും ഹ്യൂമിനെയും ഇറക്കിയ പരിശീലകന് ഡേവിഡ് ജയിംസ് മലയാളി താരം സികെ വിനീതിനെയും സൂപ്പര്‍ താരം ബെര്‍ബറ്റോവിനെയും ആദ്യ പകുതിയില്‍ ഇറക്കിയിട്ടില്ല.
ഇന്നത്തെ മത്സരം ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിന് മുന്നേറാനാകും.
.@thiagosantoss40 creates space for a shot, but Roy is on hand to make the save!
Watch it LIVE on @hotstartweets: https://t.co/m5OzONyKXR
JioTV users can watch it LIVE on the app. #ISLMoments #MUMKER #LetsFootball pic.twitter.com/BVgsVu0aon— Indian Super League (@IndSuperLeague) January 14, 2018
Read more