വലിയ പെരുന്നാളിന് മുമ്പുള്ള ആഘോഷത്തിന് ഒരുങ്ങി കേരളം, ജെസിന്റെ മുന്നിൽ തകർന്ന് കർണാടക

മധ്യനിരയിൽ നിന്നുള്ള അറ്റാക്കുകളുടെ ഒഴുക്ക് തടയാൻ തുടക്കത്തിലേ അതിന് പൂട്ടിടുക, സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളത്തെ തോൽപ്പിക്കാൻ പഞ്ചാബ് കണ്ട വഴി ഇതായിരുന്നു. ഒരു പരിധി വരെ ആദ്യ 30 മിനിറ്റുകളിൽ അവരതിൽ വിജയിക്കുകയും ചെയ്തു എന്ന് പറയാം. ആർത്തിരമ്പി അതുവരെ നിന്ന് കാണികൾ നിശബ്ദരായി. പക്ഷെ കോച്ച് ബിനോ ജോർജ് തന്റെ ആവനാഴിയിലെ ഒരു അസ്ത്രത്തെ തന്നെ ഇറക്കി കാണികൾക്ക് ആഘോഷിക്കാനുള്ള വക തിരിച്ച് നൽകി. ഒന്നും രണ്ടുമല്ല 5 വട്ടമാണ് നിലമ്പൂരുകാരൻ ജെസിൻ കർണാടക ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ആകെ മൊത്തം മൂന്നിന് എതിരെ ഏഴ് ഗോളുകൾക്ക് കര്ണാടകയേ തകർത്തപ്പോൾ എട്ടാം കിരീടം എന്ന ലക്ഷ്യത്തിന്റെ പടിവാതിൽക്കൽ ഏതാനും കേരളത്തിന് സാധിച്ചു.

കളിയുടെ തുടക്കം മുതൽ കേരളത്തിന്റെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങൾ. മധ്യനിരയിൽ നിന്നുള്ള കേരളത്തിന്റെ സപ്ലൈ ലൈൻ മുറിക്കുക, കൗണ്ടർ അറ്റാക്കിലൂടെ വീണു കിട്ടുന്ന അവസരം മുതലെടുക്കുക. കർണാടകയുടെ തൃശൂരുകാരൻ പരിശീലകൻ ബിബി തോമസിന്റെ തന്ത്രത്തിൽ നിന്നാണ് അപ്രതീക്ഷിതമായി കർണാടക മുന്നിൽ എത്തുന്നത്. ആർത്തു വിളിച്ച ഗാലറിക്കു ഷോക്കടിപ്പിച്ചു സുധീർ കോട്ടിക്കേലയുടെ ഗോളെത്തിയത്. അതോടെ കളി മാറി, കേരള ഷോയ്ക്കു തുടക്കമായി. ഇതിഹാസങ്ങൾ ധരിച്ച പത്താം നമ്പർ ജേഴ്‌സി ഇട്ട നിലമ്പൂരുകാരൻ ജെസിൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി. അതോടെ മലപ്പുറത്ത് നടന്നത് പെരുന്നാളിന് മുമ്പെയുള്ള സാമ്പിൾ വെടിക്കെട്ട് തന്നെയായിരുന്നു. വലതു വിങ്ങിലും ഇടതു വിങ്ങിലുമായി പരക്കം പാഞ്ഞു. പിന്നാലെ ഓടുകയല്ലാതെ പ്രതിരോധത്തിനു ഒന്നും ചെയ്യാനില്ലായിരുന്നു. അയാളോട് ഓടി പിടിക്കുക എളുപ്പം അല്ലെന്ന് മനസിലാക്കിയ കർണാടക പ്രതിരോധം അവസാനം വെറും കാഴ്ചക്കാരായി . ബാക്കി 2 ഗോൾ നേടിയ ഷിഗിലിനും അർജുൻ ജയരാജിനും ഗോളടിക്കാൻ വഴിയൊരുക്കിയതും ജെസിന്റെ പാച്ചിലാണ്.

ഇതോടെ ടൂര്‍ണമെന്റില്‍ ആറു ഗോളുമായി ജെസിന്‍ ഗോള്‍വേട്ടക്കാരില്‍ മുന്നിലെത്തി. അഞ്ചു ഗോളുകളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകള്‍ ടീം വഴങ്ങിയത്.

Read more

ഇന്ന് നടക്കുന്ന ബംഗാൾ–മണിപ്പുർ സെമിഫൈനലിൽ വിജയികളെ കേരളം ഫൈനലിൽ നേരിടും. പ്രതിരോധം കൂടി സെറ്റ് ആയാൽ  കേരളത്തെ പിടിച്ചാൽ കിട്ടില്ല എന്നുറപ്പാണ്.