"ഇത് കള്ളത്തരം " ഫുട്‍ബോൾ പണ്ട് മികച്ച കളിയായിരുന്നു, എമി മാർട്ടിനസിന് അവാർഡ് നൽകിയതിനെതിരെ ആരാധകർ

ആസ്റ്റൺ വില്ലയുടെയും അർജന്റീനയുടെയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ഫിഫയുടെ മികച്ച ഗോൾകീപ്പർ അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിൽ ഫുട്ബോൾ ആരാധകർ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.

മെസിയും പരിശീലകൻ ലിയോണൽ സ്കെലോണിയും അവാർഡിന് അർഹർ ആണെങ്കിലും എമിലിയാണോ അത് ഒരു തരത്തിലും അർഹിച്ചിട്ടില്ല എന്നാണ് ആരാധകർ പലരും പറയുന്നത്. ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ പേരിൽ അല്ല പുരസ്ക്കാരം നൽകേണ്ടതെന്നും വര്ഷം മുഴുവൻ നടത്തിയ മികച്ച പ്രകടനത്തിന്റെ പേരിൽ ആണെന്നും പറഞ്ഞ ആരാധകർ ക്ലബ് ഫുട്‍ബോളില് ഒന്നും ചെയ്യാൻ പറ്റാതിരുന്ന എമിക്ക് എങ്ങനെ പുരസ്ക്കാരം കിട്ടിയെന്നും ചോദിക്കുന്നു.

2022-ൽ അർജന്റീനയുടെ ഫിഫ ലോകകപ്പ് വിജയത്തിൽ മാർട്ടിനെസ് നിർണായക പങ്കുവഹിച്ചു. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലും ഫൈനലിൽ ഫ്രാൻസിനെതിരെയും അദ്ദേഹം മികച്ച പ്രകടനം നടത്തി. ഫൈനലിന്റെ സ്റ്റോപ്പേജ് ടൈമിൽ അദ്ദേഹം ഒരു ഉജ്ജ്വലമായ ലേറ്റ് സേവ് നടത്തി എന്നത് ശ്രദ്ധേയമാണ്.

ഇതിൽ ആസ്റ്റൺ വില്ലക്കായി പറയത്തക്ക മികച്ച പ്രകടനം താരം നടത്തിയിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.