തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് കിട്ടിയത് വമ്പൻ പണി, ശേഷം സംഭവിച്ച മാറ്റങ്ങൾ ഇങ്ങനെ: ലാമിൻ യമാൽ

യൂറോയിൽ ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ 2-1 നു പരാജയപ്പെടുത്തി ശക്തരായ സ്പെയിൻ ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരത്തിലെ 8 ആം മിനിറ്റിൽ ഫ്രാൻസിന്റെ റാൻഡൽ കൊളോ മുവാനി ഗോൾ നേടി ടീമിനെ മുൻപിൽ എത്തിച്ചെങ്കിലും അവർക്കു അധിക നേരം ആശ്വസിക്കാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്പെയിൻ രണ്ട് ഗോളുകളും ഫ്രാൻസിന്റെ വലയിൽ കയറ്റിയിരുന്നു.

ഇതോടു കൂടി ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്താവുകയായിരുന്നു. സ്പെയിനിനു വേണ്ടി ആദ്യ ഗോൾ നേടിയത് 16 കാരനായ ലാമിന് യമാൽ ആണ്. കിടിലൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ ആയിരുന്നു താരം ഗോൾ നേടിയത്. ഇതോടു കൂടി യൂറോകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്ന റെക്കോർഡും താരം സ്വന്തമാക്കി കഴിഞ്ഞു.

മത്സര ശേഷം യമാൽ പറഞ്ഞത് ഇങ്ങനെ:

” ഞങ്ങൾക്ക് തുടക്കത്തിൽ ബുദ്ധിമുട്ടേറിയ സമയം ആയിരന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അവർ ഗോൾ അടിക്കും എന്ന പ്രതീക്ഷിച്ചിരുന്നെ ഇല്ല. എത്രയും പെട്ടന്ന് തിരിച്ച് അടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അതിനു സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്.”

“ടീമിനെ സഹായിക്കുക ആണ് എന്റെ ലക്ഷ്യം. വിജയം നേടാൻ സാധിച്ചതിലും ഫൈനലിലേക്ക് കയറാൻ പറ്റിയതിൽ ഞാൻ സന്തോഷവാനാണ്. എന്റെ ജന്മദിനം ഞാൻ ഇവിടെ ജർമനിയിൽ വെച്ച തന്നെ ആഘോഷിക്കും.” ഇതാണ് യമാൽ പറഞ്ഞത്.

യൂറോ കപ്പിൽ സ്പെയിനിനു വേണ്ടി താരം ഒരു ഗോളും മൂന്ന് അസിസ്റ്റും നേടി തകർപ്പൻ ഫോമിലാണ് യമാൽ കളിക്കുന്നത്. വരുന്ന ജൂലൈ 13 ആണ് താരത്തിന് 17 വയസ് തികയുന്നത്. അതിന്റെ പിറ്റേ ദിവസം അതായത് ജൂലൈ 14 ആണ് സ്പെയിൻ യൂറോകപ്പ് ഫൈനൽ മത്സരം കളിക്കാൻ ഇറങ്ങുന്നതും. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ നെതെർലാൻഡ്‌സും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നവരിൽ വിജയിക്കുന്നവരാണ് ഫൈനലിൽ സ്പെയിനിനെ നേരിടുക.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!